National

അസമിൽ വെള്ളപ്പൊക്കം : 57,000 പേരെ ബാധിച്ചതായി സർക്കാർ

അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സർക്കാർ. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തിൽ ഇതുവരെ 202 വീടുകൾ തകർന്നുവെന്നും അസം സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ റെയിൽവേ ട്രാക്കുകളും, പാലങ്ങളും, റോഡുകളും, കനാലുകളും തകർന്നതായും ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച വരെ തുടർച്ചയായി പെയ്ത മഴയാണ് അസമിലെ […]

National

ചുട്ടുപൊള്ളി ഡൽഹി; റെക്കോർഡ് താപനില രേഖപ്പെടുത്തി

ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. റെക്കോർഡ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാൽ രാജ്യത്തെ മിക്കയിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗുരുഗ്രാമിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. ഡൽഹിയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് മയൂർ വിഹാർ ഏരിയയിലായിരുന്നു. 45.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ താപനില. പാലം ഏരിയയിൽ 46.6 ഡിഗ്രി താപനിലയും, […]

National

നീറ്റ് പി.ജി പരീക്ഷ മാറ്റില്ല; രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് സുപ്രിംകോടതി

ഈ വര്‍ഷത്തെ നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും. കുറച്ചുപേരുടെ മാത്രം ബുദ്ധിമുട്ട് ഒഴിവാക്കി പരീക്ഷ മാറ്റിവയ്ക്കാനാകില്ല. തീയതി മാറ്റിയാല്‍ പരീക്ഷയ്ക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പതിനഞ്ച് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. നീറ്റ് പി.ജി. പരീക്ഷ ഈമാസം 21ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 2021 അധ്യയന വര്‍ഷത്തെ നീറ്റ് പി.ജി. കൗണ്‍സിലിംഗ് നടപടികള്‍ നീണ്ടുപോകുന്നു. ആയിരത്തിലേറെ […]

National

അടിമുടി മാറ്റത്തിലേക്കോ? കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം

തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം. നാനൂറിലധികം നേതാക്കള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംഘടനാ ചുമതലകളിലെ അഴിച്ചുപണി ചര്‍ച്ചയാകും. യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങുമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ അല്‍പസമയത്തിനകം ട്രെയിനില്‍ ഉദയ്പൂരിലെത്തും. 50 വയസിന് താഴെയുള്ളവര്‍ക്ക് സംഘടനാചുമതലയില്‍ പ്രാമുഖ്യം നല്‍കുന്ന മാറ്റത്തിനാണ് ചിന്തന്‍ ശിബിര്‍പദ്ധതിയിടുന്നത്. വാക്കിലൊതുങ്ങില്ല മാറ്റമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം, ഉദയ്പൂര്‍ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ വ്യക്തമാണ്. പങ്കെടുക്കുന്ന 422 […]

National

രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന്

രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. 1990നു ശേഷം രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.

National

തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം; പൊള്ളലേല്‍പ്പിക്കല്‍; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം നടത്തുകയും ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വില്ലുപുറം ജില്ലയിലെ തിണ്ടിവനത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. ഇതേ സ്‌കൂളിലെ കുട്ടികളാണ് 11കാരന് നേരെ ക്രൂരത കാട്ടിയത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാന്‍ വീട്ടില്‍ നിന്ന് പോയത്. പുറത്തും നെഞ്ചിലും തോളിലും പൊള്ളലേറ്റാണ് പിന്നീട് […]

National

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ […]

National

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന കഴിയുന്നത് വരെ 124 A വകുപ്പ് പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് […]

National

ബിജെപി രണ്ട് ഇന്ത്യസൃഷ്ടിച്ചു; ഒന്ന് പണക്കാരനും രണ്ട് പാവപ്പെട്ടവനും; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി രാജ്യത്ത് ചെയ്യുന്നത്. സമ്പന്നര്‍, സാധാരണക്കാര്‍ എന്ന വേര്‍ത്തിരിവ് സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. എല്ലാം ധനികര്‍ക്ക് എടുത്ത് നല്‍കുകയാണെന്നും ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്. 2014ല്‍ നരേന്ദ്ര […]

National

മാതൃദിനത്തിൽ അമ്മയും മകനും ഒരേ വിമാനത്തിൽ സഹപ്രവർത്തകർ; മകന്റെ വാക്കുകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് അമ്മ, കയ്യടികളോടെ സ്വീകരിച്ച് യാത്രികർ…

ഇന്നലെ മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്കാണ്. കണ്ണ് നിറയ്ക്കുന്ന, ഹൃദയം നനയ്ക്കുന്ന കുറച്ച് സമയമാണ് ഓരോ യാത്രികനും സമ്മാനിച്ചത്. തന്റെ സഹപ്രവർത്തകയും അമ്മയുമായ യുവതിയ്ക്ക് ഇൻഡിഗോ കോ-പൈലറ്റ് മാതൃദിനാശംസകൾ നേരുകയായിരുന്നു. അമ്മയ്ക്ക് ഒരു പൂച്ചെണ്ട് നൽകി മകൻ യാത്രക്കാർക്ക് മുന്നിൽ നൽകിയ വികാരഭരിതമായ വാക്കുകൾക്ക് യാത്രികർ ഒന്നടങ്കം കയ്യടിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസറായി നിയോഗിക്കപ്പെട്ടതാണ് അമൻ താക്കൂർ. കോ […]