കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. […]
National
ജി എസ് ടി നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരം; സുപ്രിംകോടതി
ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമല്ലെന്നും, ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ് ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും. ഗുജറാത്ത് ഹൈക്കോടതിയുടെ ഒരു വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി. ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് […]
ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു. വാരാണസി സിവിൽ കോടതി ഇന്ന് ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി നാളെ മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. വാരണസി സിവിൽ കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്. അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി […]
ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം
ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. തദ്ദേശ കൽക്കരിയേക്കാൾ മൂന്നിരട്ടി വിലയുള്ള കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സമ്മർദ്ദമെന്ന ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഇറക്കുമതി കൽക്കരി വാങ്ങിയാൽ രാജസ്ഥാന് 1736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കൽക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി. ഊർജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി […]
കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ
കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ. എസ്. ഭാസ്കർ രാമനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 263 ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ വിസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി കാർത്തി ചിദംബരം വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. പി. ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫിസുകളിലുമായിരുന്നു സിബിഐ റെയ്ഡ് നടക്കുന്നുണ്ട്. ഇന്നലെ ചിദംബരത്തിന്റെ അടക്കം വീടുകളിൽ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. റെയ്ഡിൽ നിർണായക രേഖകൾ കണ്ടെത്തിയതായി സിപിഐ അറിയിച്ചു. നേരത്തെ ലഭിച്ച വിവരങ്ങളും തെളിവുകളും സാധൂകരിക്കുന്ന രേഖകളാണ് […]
ഭാരത് പെട്രോളിയം വിൽക്കാനൊരുങ്ങി കേന്ദ്രം
പൊതുമേഖലാ സ്ഥാപനമായ ‘ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ’ ഓഹരികള്‍ വിൽക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സ്ഥാപനത്തിൻ്റെ നാലിലൊന്ന് ഓഹരികള്‍ വിൽക്കാനാണ് തീരുമാനം. വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിൽക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് വർഷം മുമ്പ് ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ […]
അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 8 മരണം; പരീക്ഷകൾ മാറ്റി
അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലും മേഘാലയയിലും പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരും, ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിലെ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. കച്ചാറിൽ […]
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടർപഠനം നടത്താനാകില്ലെന്ന് കേന്ദ്രം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ. മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ തുടർ പഠനം നടത്താൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യമൊരുക്കിയ ബംഗാൾ സർക്കാറിന്റെ നടപടി ചട്ടവിരുദ്ധമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ. യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ, ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്രത്തെ വിമർശിച്ച് ബംഗാൾ സർക്കാർ, സംസ്ഥാനത്ത് മടങ്ങിയെത്തിയ 412 മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കിയിരുന്നു. […]
പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ പരിശോധന നടത്തുന്നത്. 2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ […]
അസം വെള്ളപ്പൊക്കം; 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് 1.97 ലക്ഷം പേരെന്ന് സർക്കാർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുന്നത്. കച്ചാർ ജില്ലയിൽ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിലായി. അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്. സൈന്യത്തിനും അർധസൈനിക […]












