പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര. മൂല്യവർധിത നികുതി പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ നടപടി. വാറ്റ് നികുതി കുറക്കുന്നതിലൂടെ സർക്കാറിന് മാസം പെട്രോൾ നികുതിയിൽ 80 കോടി രൂപയുടെയും ഡീസൽ നികുതിയിൽ 125 കോടിയുടെയും കുറവുണ്ടാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും […]
National
ഗ്യാൻവാപി മസ്ജിദ് തർക്കം; വാരണാസി ജില്ലാ കോടതി ഇന്ന് പരിഗണിക്കും
ഗ്യാൻവാപി മസ്ജിദ് തർക്കം ഇന്ന് വാരണാസി ജില്ലാ കോടതിയിൽ. സുപ്രിംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് വിഷയം പരിഗണിക്കുന്നത്. കേസ് നേരത്തെ പരിഗണിച്ചിരുന്ന വാരണാസി സിവിൽ കോടതിയിൽ നിന്ന് ഫയലുകൾ ജില്ലാ കോടതിക്ക് കൈമാറിയിരുന്നു. വിഷയത്തിലെ സങ്കീർണത കാരണം അനുഭവപരിചയമുള്ള മുതിർന്ന ജഡ്ജി കേസ് പരിഗണിക്കട്ടേയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. മസ്ജിദിൽ പരിശോധന നടത്തിയ അഡ്വക്കേറ്റ് കമ്മിഷണർമാർ സർവേ റിപ്പോർട്ട് വാരണാസി കോടതിക്ക് കൈമാറിയിട്ടുണ്ട്. ശിവലിംഗം, ക്ഷേത്ര അവശിഷ്ടങ്ങൾ തുടങ്ങിയവ കണ്ടെത്തിയെന്ന കാര്യം […]
റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രിയുടെ മകളെ പിരിച്ചു വിടാന്‍ ഉത്തരവ്; ശമ്പളം മുഴുവന്‍ തിരികെ അടയ്ക്കണം
റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ അങ്കിതയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഉത്തരവ്. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് നിര്‍ണ്ണായക വിധി. അങ്കിത അധികാരി 2018 മുതല്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം മുഴുവന്‍ തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു. ജോലിയില്‍ നിന്ന് ലഭിച്ച ശമ്പളം മുഴുവനും രണ്ട് ഗഡുക്കളായി തിരിച്ചടക്കാനാണ് കോടതി ഉത്തരവ്. ആദ്യ ഗഡു ജൂണ്‍ 7 ന് മുന്‍പ് അടയ്ക്കണം. ചട്ടവിരുദ്ധമായാണ് അങ്കിത അധികാരിയുടെ നിയമനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം മന്ത്രി […]
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. പ്രളയത്തിൽ ഇന്നലെ മാത്രം നാല് പേർ മരിച്ചു. ഇതോടെ ആകെ മരണം 14 ആയി. ( flood in north east claims 14 lives ) നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തോളം പേര് പ്രളയം ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു […]
പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം
പാംഗോങിലെ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം ശരിവച്ചു. ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം. ( china builds second bridge in pangong ) പാങ്‌ഗോങ്ങിൽ ചൈന പാലം നിർമിക്കുന്നത് നേരത്തെ മുതൽ അവർ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സ്ഥലത്താണെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ചൈന നടത്തുന്ന അനധികൃത നിർമാണം സ്വീകാര്യമല്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. […]
ഗ്യാൻവാപി മസ്ജിദ് കേസ്; മൂന്ന് നിർദ്ദേശങ്ങളായി സുപ്രിംകോടതി
ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങളുമായി സുപ്രിംകോടതി. വിഷയത്തിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, തീരുമാനം എടുക്കുംവരെ സുപ്രിംകോടതി ഇടക്കാല ഉത്തരവിടാം, വേണമെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിയ്ക്ക് വിടാം എന്നിവകളാണ് നിർദ്ദേശങ്ങൾ. സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്ന ആവശ്യവുമായി പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. സിവിൽ കോടതിയെ മോശമാക്കാനല്ല ഉത്തരവ് എന്ന് കോടതി പറയുന്നു. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി […]
‘ഷോർട്ട്‌സ് ധരിച്ചതിന് ശകാരിച്ചു, ഇന്ന് അവൾ ലോക ചാമ്പ്യനാണ്; നിഖത് സരീൻ്റെ പിതാവ്
മുൻ ഫുട്ബോൾ താരവും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ജമീലിന്റെ നാല് പെൺമക്കളിൽ ഒരാൾ കായികരംഗത്തേക്ക് വരണമെന്നത്ത് അദ്ദേഹത്തിൻ്റെ വലിയ ആഗ്രഹമായിരുന്നു. നിസാമാബാദ് സ്വദേശി തന്റെ മൂന്നാമത്തെ മകൾ ‘നിഖാത് സറീന് അത്ലറ്റിക്സ്’ തെരഞ്ഞെടുത്തു നൽകി. തീരുമാനം തെറ്റിയില്ല, സ്പ്രിന്റ് ഇനങ്ങളിൽ യുവ നിഖത് സംസ്ഥാന ചാമ്പ്യനായി. പക്ഷേ പിതാവ് മുഹമ്മദ് ജമീലിന് തൻ്റെ മകളുടെ കഴിവിന് ഇത് പോരെന്ന് തോന്നി. ഒടുവിൽ ബോക്സിംഗ് റിംഗിൽ എത്തിയ അവൾ 14-ാം വയസ്സിൽ ലോക യൂത്ത് ബോക്സിംഗ് ചാമ്പ്യനായി കിരീടമണിഞ്ഞു. […]
‘ഇത് പുതിയ ഇന്ത്യ’: കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മാധവൻ
75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ വേദിയിൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു മാധവന്റെ പുകഴ്ത്തൽ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോൾ തന്നെ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കും, ഇത് ഫലം കാണാൻ […]
ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ; 15 ഇടത്ത് റെയ്ഡ്
ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സി ബി ഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്നയിലും ഡൽഹിയിലുമടക്കം 15 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ് ആരംഭിച്ചു. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രാഷ്ട്രീയ ജനതാദൾ മേധാവിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സി.ബി.ഐ രംഗത്തുവന്നിരുക്കുന്നത്.
ഗ്യാൻവാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയിൽ
ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തിൽ സുപ്രിംകോടതിയുടെ നിലപാട് നിർണ്ണായകമാണ്. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. വാരണസി സിവിൽ കോടതിയുടെ ഇന്നലത്തെ നടപടികൾ കോടതി തടഞ്ഞിരുന്നു. വാരാണസി സിവിൽ കോടതി ഒരു ഉത്തരവും പാസാക്കരുതെന്ന് […]












