National

‘കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ’; കപിൽ സിബൽ പാർട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാൽ

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺ​ഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.(never blame kapilsibal for leaving congress says kc venugopal) കോൺഗ്രസിന് വിശാലമായ ഇടമുണ്ട്, ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് […]

National

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന്‍ മാലിക്കിന് ജീവപര്യന്തം

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിനതടവ്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 10,000 രൂപ പിഴയും വിധിച്ചു. യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കശ്മീർ വിഘടനവാദി നേതാവിനെതിരെ തെളിഞ്ഞത്. നേരത്തെ യാസിൻ മാലിക് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ഭീകരവാദ ഫണ്ടിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെതിരായ കുറ്റപത്രത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലെറ്റര്‍ഹെഡിന്റെ പകര്‍പ്പ് ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ‘ആ ലെറ്റര്‍ഹെഡില്‍, […]

National

കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല. കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് […]

National

ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; മകള്‍ക്ക് പരുക്ക്

ശ്രീനഗറിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഖ്വദ്രിയുടെ ഏഴ് വയസുകാരിയായ മകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ലെഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് ‘ഹൈബ്രിഡ്’ ഭീകരരെ തിങ്കളാഴ്ച ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയിരുന്നു. ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ലാഅധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

National

സ്ത്രീധന പീഡനം: രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടാണ് സ്ത്രീ മകനെ കൊലപ്പെടുത്തി പിന്നാലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ലസ്യ എന്ന സ്ത്രീയും മകനുമാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി യുവതി നേരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കാന്‍ തയാറെടുക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ യുവതിയെ പിന്തിപ്പിക്കാനും വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ലസ്യയുടെ ഭര്‍ത്താവ് നരേഷ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സ്ത്രീധനം കുറഞ്ഞ് പോയതിന്റെ […]

National

കുത്തബ് മിനാർ സ്ഥിതിചെയ്യുന്ന മേഖലയിൽ ഖനനം; ഹർജി ഇന്ന് പരി​ഗണിക്കും

കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹർജി ഡൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അടിമ വംശത്തിലെ ഖുതുബ് ദിൻ ഐബക്കാണ് ക്ഷേത്രങ്ങൾ തകർതത്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഖനനം നടത്തണമെന്ന ഹർജിയിൽ […]

National

‘ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു’; തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ

ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ. 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് വ്യക്തമാക്കി.(countrys tea exports to grow to nearly 300 million kg) തേയില ഉത്പാദനത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തേയില കയറ്റുമതിയിൽ അഞ്ചാം സ്ഥാനവും. […]

National

ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി; മന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്,കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി […]

National

കനത്ത മഴയും കാറ്റും; ഡൽഹിയിൽ 100 വിമാനങ്ങൾ വൈകി, 20 എണ്ണം വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ കാരണം ഡൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണി വരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളിൽ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. രണ്ട് വിമാനങ്ങൾ ലക്നൗ അമൃത്‌സർ എന്നിവിടങ്ങളിലേക്കും അഹ്മദാബാദ്, മുംബൈ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ വീതവും വഴിതിരിച്ചുവിട്ടു. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശിയതെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ കനത്ത കാറ്റിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നും അധികൃതർ പറഞ്ഞു.

National

കനത്ത കാറ്റും മഴയും; ഡൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു

ഇന്ന് പുലർച്ചെ പെയ്‌ത കനത്ത മഴയിലും കാറ്റിലും ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു. അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിയോടുകൂടിയ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.  60-90 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ മൂലം […]