National

ഡല്‍ഹിയില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ പിടിയില്‍. 28 കോടിയുടെ, 180ലധികം കൊക്കെയിന്‍ ഗുളികകളാണ് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിന്‍. കസ്റ്റഡിയിലായ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ക്ക് പരസ്പരം ബന്ധമില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 22നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ കൊക്കെയിന്‍ ഗുളികകള്‍ […]

National

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴു സൈനികർ മരിച്ചു

ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് ഇവരടെ രക്ഷിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി […]

National

അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ പ്രധാന പങ്കാളി: അജിത് ഡോവൽ

ഭീകരവാദം നേരിടാൻ അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദ ഗ്രൂപ്പുകൾ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും അഫ്ഗാനെ സഹായിക്കണമെന്നും താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തിൽ ഡോവൽ പറഞ്ഞു. ഇന്ത്യ കാബൂളിന്റെ പ്രധാന പങ്കാളിയാണ്, ഭാവിയിലും ഇത് തുടരും. അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും, സാഹചര്യങ്ങൾ എന്തായാലും ഇന്ത്യയുടെ കാഴ്ചപ്പാട് മാറില്ലെന്നും ഡോവൽ കൂട്ടിച്ചേർത്തു. ദശകങ്ങളായി അഫ്ഗാനിൽ അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, മാനുഷിക […]

National

വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി

വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി. 1994 ബാച്ച് ഐഎഎസ് ദമ്പതിമാരായ സഞ്ജീവ് ഖിർവാർ, റിങ്കു ദുഗ്ഗ ദമ്പതിമാരെയാണ് സ്ഥലം മാറ്റിയത്. തങ്ങളുടെ വളർത്തുനായയെ നടത്തിക്കാനായി ഇവർ ഡൽഹി ത്യാഗരാജ് സ്റ്റേഡിയം ഒഴിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും സ്ഥലം മാറ്റിയത്. ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ലാൻഡ്സ് ആൻഡ് ബിൽഡിംഗ്സ് സെക്രട്ടറി റിങ്കുവിനെ അരുണാചൽ പ്രദേശിലേക്കും മാറ്റി. പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോട് സ്റ്റേഡിയം […]

National

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം; സോണിയാ ഗാന്ധി ശാന്തിവനത്തിലെത്തി പുഷ്പാർച്ചന നടത്തി

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം. നെഹ്‌റുവിന്റെ അമ്പത്തിയെട്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജവഹർലാൽ നെഹ്‌റുവിന്റെ ചരമ വാർഷിക ദിനത്തിൽ ആദരമർപ്പിച്ചു. നെഹ്‌റുവിന്റെ ആശയങ്ങൾ രാജ്യത്ത് സമകാലീന പ്രസക്തിയുള്ളതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അൻപത്തി എട്ടാം ഓർമദിനമാണിന്ന്. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യക്ക് രൂപം നൽകാൻ നേതൃത്വം […]

National

ടെലിവിഷന്‍ താരത്തെ കൊലപ്പെടുത്തിയ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. അവന്തിപുരയിലെ ടി വി താരം അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ രണ്ട് ലഷ്‌കര്‍ ഭീകരരെയാണ് വധിച്ചത്. പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അമ്രീന്‍ ഭട്ടിന്റെ ഘാതകരെ വധിച്ചെന്നും ഐജി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ 35 കാരിയായ അമ്രീന്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന 10 വയസുള്ള ബന്ധുവിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. അതിനിടെ ശ്രീനഗറിലെ സൗര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ […]

National

ചൈനീസ് വീസ കോഴക്കേസ്; കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു.താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് […]

National

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ്. ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഡെയ്‌സി റോക്ക് വെല്‍ ആണ് പുസ്തകം പരിഭാഷ ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ (41.6 ലക്ഷം രൂപ) ഗീതാജ്ഞലിയും ഡെയ്‌സി റോക്ക്‌വെല്ലും പങ്കിടും. ഇന്ത്യ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടൂം ഓഫ് സാന്‍ഡ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഏകാന്തതയേയും വിഷാദത്തേയും മറികടന്ന് ഒരു വൃദ്ധ ജീവിതം തിരിച്ചിപിടിക്കുന്നതാണ് […]

National

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും, വിദ്യാഭാസം, തൊഴിൽ, മേഖലകളിലെ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിത പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ അഭിനന്ദനം. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, […]

National

മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു

തമിഴ്‌നാട് രാമേശ്വരത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തി. സമീപത്തെ ചെമ്മീന്‍ ഫാക്ടറയിലെ തൊഴിലാളികളാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഫാക്ടറിയിലെ തൊഴിലാളികളെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.