രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തിൽ തുടക്കം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് പുറമെ രാജീവ് ചന്ദ്രശേഖറും മറ്റ് കേന്ദ്ര സഹമന്ത്രിമാരും ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സമ്മേളനം ഊന്നൽ നൽകും. ഡിജിറ്റൽ സംരംഭങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്ന കാര്യവും സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി ഗുജറാത്തിലെ വിവിധ പഠന കേന്ദ്രങ്ങളും വിദ്യാഭ്യാസ […]
National
ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും
ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 14ന് അവസാനിക്കും.
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം. ന്യൂ ജൽപൈഗുരി- ധാക്ക കന്റോൺമെന്റ് മിതാലി എക്സ്പ്രസ്, ഇരു രാജ്യത്തെയും റെയിൽവേ മന്ത്രിമാർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗ്ലാദേശ് റെയിൽവേ മന്ത്രി നൂറുൽ ഇസ്‌ലാം സുജോൻ എന്നിവർ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഡൽഹിയിലെ റെയിൽ ഭവനിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. പശ്ചിമ ബംഗാളിലെ ന്യൂ […]
ഉത്തരാണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്; പുഷ്‌കര്‍ സിംഗ് ധാമിക്ക് നിര്‍ണായകം
തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി. സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും പോര്‍ക്കളത്തിലുണ്ട്. […]
സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് പിതാവ്
സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നും നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് അച്ഛൻ ബൽകൗർ സിങ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. ലോറൻസ് ബിഷ്ണോയ് സംഘാഗങ്ങളെ തീഹാർ ജയിലിൽ ഡൽഹി പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഗൂണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ്, സിദ്ദു മൂസെ വാലയെ മുൻപ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ അച്ഛൻ ബൽകൗർ സിംങ് പൊലീസിനെ അറിയിച്ചു. തുടർച്ചയായ ഭീഷണികൾ ഉണ്ടായ പശ്ചാത്തലത്തിലാണ്, മൂസെ വാല ബുള്ളറ്റ് […]
സിദ്ദു മൂസൈവാലയുടെ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷിക്കണം ആവശ്യമെങ്കിൽ അതിനും തയാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേകസംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. […]
കൊവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ; പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും
കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. മാത്രമല്ല ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ വീതം പദ്ധതിയുടെ ഭാഗമായി നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ […]
മോദി സർക്കാരിന് 8 വയസ്; ഗ്രാമ നഗര വ്യത്യാസമില്ലാതെ രണ്ടാഴ്ച നീളുന്ന വാർഷികാഘോഷ പരിപാടികൾ
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വർഷം തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വർഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞത് കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സാമ്പത്തികം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ വിവിധ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ […]
ജമ്മുകശ്മീര്‍ വിഷയത്തിലെ സമാധാന ചര്‍ച്ച; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് പാകിസ്താന്‍
കശ്മീര്‍ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ വ്യവസ്ഥ വച്ച് പാകിസ്താന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. 2019 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഷഹബാസ് ഷെരീഫിന്റെ ആദ്യ പൊതുസഭയിലാണ് ജമ്മുകശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കിലും ഏഷ്യയില്‍ സമാധാനം പുനരാരംഭിക്കണമെങ്കിലും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാണ് ഷഹബാസ് ഷെരീഫിന്റെ ആവശ്യം. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നതില്‍ പാകിസ്താനും താത്പര്യമുണ്ട്. അതിനുള്ള വ്യവസ്ഥയായാണ് ജമ്മുകശ്മീര്‍ വിഷയം […]
പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ
പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. 13 പേരടങ്ങിയ സംഘമാണ് ഒഡീഷയിലെ ബെർഹാംപൂരിൽ നിന്ന് പിടിയിലായത്. അന്തർ സംസ്ഥാന അൾട്രാ സൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവരിൽ നിന്ന് രണ്ട് അൾട്രാസൗണ്ട് മെഷീനുകളും 18,200 രൂപയും കണ്ടെടുത്തു. ഒരു വീട്ടിൽ തന്നെ സജ്ജീകരിച്ച ക്ലിനിക്കിലാണ് സംഘം പ്രവർത്തനം നടത്തിവന്നിരുന്നത്. 11 ഗർഭിണികൾ ഇവിടെ ഉണ്ടായിരുന്നു. വീട്ടുടമ അടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി ഈ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ടെന്നും 7,000 മുതൽ 15,000 […]












