National

ജമ്മു കാശ്മീരിലും സ്‌കൂളില്‍ ഹിജാബിന് നിരോധനം; ‘നിഖാബ്’ ആണ് വിലക്കിയതെന്ന് സൈന്യം

ജമ്മുകാശ്മീരില്‍ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം. വടക്കന്‍ കശ്മീരിലെ ബരാമുള്ളയില്‍ സ്പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര്‍ പരിവാര്‍ സ്‌കൂളിലാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ”സ്‌കൂള്‍ സമയങ്ങളില്‍ ഹിജാബ് ഒഴിവാക്കണം” എന്ന് അധ്യാപകരോട് ആവശ്യപ്പെടുന്നതാണ് സര്‍ക്കുലര്‍. കര്‍ണാടക ഹിജാബ് നിരോധനത്തിനാണ് സമാനമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി താഴ്‌വരയില്‍ വലിയ പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. എന്നാല്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് സൈനീക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കുലറില്‍ ”നിഖാബ്” (കണ്ണൊഴികെ മുഖം മറയ്ക്കുന്നത്) എന്നതിനുപകരം […]

National

ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: തല്‍ക്കാലം പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രനിര്‍ദേശം

ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരുന്നത്. തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ […]

National

രാജ്യത്ത് കൊവിഡ് കൂടുന്നു; മൂവായിരം കടന്ന് പ്രതിദിന കണക്ക്

രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ ബാധിതരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.8 ശതമാനം വര്‍ധയാണ് ഉണ്ടായത്. ടിപിആര്‍ 0.66ശതമാനമായി ഉയര്‍ന്നതും രാജ്യത്ത് ആശങ്കയായി. 4,30,68,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലുള്ളത്. ആകെ മരണനിരക്ക് 5,23,693 ആണ്. ആകെ കേസുകളിലെ 0.04 ശതമാനമാണ് ആക്ടീവ് കേസുകള്‍. 193.04 കോടിയിലധികം കൊവിഡ് […]

National

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

നത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ഈ വർഷം ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ചൂട് സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നതാണ്. തുടർച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ഉയർന്ന താപനില. ചൂട് കാരണം ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നതും കുറഞ്ഞു. ചൂട് കനത്തതോടെ നഗരത്തിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഡൽഹിയിലെ […]

National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ജില്ലയിലെ മിത്രിഗാം മേഖലയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

National

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്; 10 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ വളരെ സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ […]

National

ഡൽഹി വിടുന്നു; എകെ ആൻ്റണി ഇനി കേരളത്തിൽ പ്രവർത്തിക്കും

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

National

ഇന്ധനനികുതി കുറയ്ക്കണം; ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം നടത്തിയത്. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. […]

National

കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിനൊപ്പം വാക്‌സിന്‍ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. അതേസമയം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൊവിഡ് കേസുകള്‍ വീണ്ടും സംസ്ഥാനങ്ങളില്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, […]

National

മകന്റെ മൃതദേഹവുമായി ബൈക്കിൽ പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ; ഇത് ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത

ആന്ധ്രാപ്രദേശിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത. പത്തുവയസുകാരന്റെ മൃതദേഹം സൗജന്യ ആംബുലൻസിൽ കയറ്റാൻസ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് വേറെ വഴിയില്ലാതെ പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ പുലർച്ചയോടെയാണ് പത്ത് വയസുകാരനായ ജസേവ എന്ന കുട്ടി മരിക്കുന്നത്. […]