National

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് , കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്. കൂടുതൽ വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകാനുള്ള അനുമതി ഉള്ളത്. ആറ് വയസിനും 12 […]

National

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;
2 സ്ത്രീകൾ ഉൾപ്പടെയുള്ള സെക്സ് റാക്കറ്റ് പിടിയിൽ

പതിനാല് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സെക്‌സ് റാക്കറ്റ് പൊലീസിന്റെ പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. ആറംഗ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കമരുന്ന് കുത്തിവെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പത്തു മണിക്കൂറിനുള്ളിൽ മഥുരയിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. ജുബിദ് (34), രവി (27), […]

National

രാജസ്ഥാനിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞു

രാജസ്ഥാനിലെ ദൗസയിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കിണറ്റിൽ തള്ളുകയും ചെയ്തു. സംഭവത്തിൽ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് യുവതി ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് ബസിൽ കയറിയത്. ബസിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ വീട്ടിലേക്ക് നടക്കുമ്പോൾ പ്രതികൾ കാറിൽ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിന് […]

National

രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏറെ പുരാതനമായ ശിവക്ഷേത്രം ഉള്‍പ്പെടെവീടുകളും കടകളുമാണ് ആല്‍വാറില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ശിവക്ഷേത്രം തകര്‍ത്തതിലൂടെ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്‌തെന്ന് അഭിഭാഷകന്‍ അമിതോഷ് പരീക് പറഞ്ഞു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും […]

National

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;
ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശില്‍ പല്‍നാഡ് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിലാണ്ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി നടേന്ദ്‌ല സ്വദേശി നൂര്‍ ബാഷ അദാം ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. നൂര്‍ ബാഷ അദാം ഷാഫിയ്ക്ക് ഒരു മകളും മകനുമാണുള്ളത്. പീഡിപ്പിക്കപ്പെട്ട മകൾ ഇയാൾക്കൊപ്പവും ഒരു വയസുകാരനായ മകന്‍ അമ്മയ്ക്ക് ഒപ്പവുമാണ് രാത്രി കിടക്കാറ്. പിറ്റേദിവസം പെണ്‍കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടേണ്ടെന്നും അവിടെ വേദനയുണ്ടെന്നും കുട്ടി […]

National

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങൾക്ക് തുടക്കം; ആഗോളതല ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ബ്രഹ്മവിദ്യാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ദേശീയ അന്തർദേശീയ തലത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് ഇതോടെതുടക്കം കുറിക്കുന്നത്. ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണ്. ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ […]

National

ഗുജറാത്തിൽ വൻ ലഹരിവേട്ട; 280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടികൂടി

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്. ഇതിനിടെ ഗുജറാത്തിലെ കഡ്ല തുറമുഖത്ത് വന്‍ ലഹരിവേട്ട. 1439 കോടി രൂപ വിലമതിക്കുന്ന ഹെറോയിൽ പിടികൂടി. പിടികൂടിയത് 17 കണ്ടെയ്നറുകളിലായി എത്തിച്ച 205.6 കിലോ ഹെറോയിന്‍. കണ്ടെയ്‌നര്‍ ഇറക്കുമതി […]

National

യെസ് ബാങ്ക് സഹസ്ഥാപന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി

സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപൻ റാണാ കപൂറിന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി. എംഎഫ് ഹുസൈൻ്റെ പെയിൻ്റിംഗ് വിറ്റതുമായി ബന്ധപ്പെട്ടാണ് കത്ത്. റാണാ കപൂറിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കത്ത് സ്ഥിരീകരിക്കുന്നു. രണ്ട് കോടി രൂപ കൈപ്പറ്റിയതായി പ്രിയങ്ക ഗാന്ധി കത്തിൽ സമ്മതിക്കുന്നുണ്ട്. പെയിൻ്റിംഗ് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പണം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു എന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴിനൽകിയത്. രണ്ടു കോടി […]

National

മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക്

പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ […]

National

പുൽവാമയിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ 17 വയസ്സുകാരൻ

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരൻ. കശ്മീർ ഐ.ജി. വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്കർ ഇ ത്വയിബയുടെ ഉന്നത കമാൻഡർ ബാസിത്തിന്റെ വലങ്കയ്യാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീർ സന്ദർശിച്ച ദിവസം തന്നെ ഏറ്റുമുട്ടൽ നടന്നത് ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്. പുൽവാമയിലെ പഹൂ മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. സുരക്ഷാസേന വധിച്ച ലഷ്കർ ഇ ത്വയിബ ഭീകരന്മാരിൽ ഒരാൾ […]