National

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാനാണ് ശുപാർശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിർദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

National

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. രോഗവ്യാപനം രൂക്ഷമായ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതു ഇടങ്ങളിലും മെട്രോയിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. രോഗവ്യാപനം പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.തർമൽ പരിശോധനയ്ക്ക് ശേഷമേ വിദ്യാർത്ഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. മദ്രാസ് ഐഐടി കൊവിഡ് വ്യാപനത്തിന്റെ […]

National

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി ആരിഫ് മുഹമ്മദ് ഖാൻ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നിയമവിദഗ്ദൻ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവിൽ കോഡ് നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് അനുകൂല ഘടകമാകും എന്നാണ് വിലയിരുത്തൽ. അരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആർ.എസ്.എസ്സിനും അനുകൂല നിലപാടാണ് ഉള്ളത്. രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയ്ക്ക് ഒപ്പം ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കുന്നുണ്ട്. വെങ്കയ്യ നായിഡുവും, […]

National

എപി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാൻ

ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്സണ്മാർ. കേരള ഹജ്ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.

National

കൊവിഡ്‌ ഭീതി; തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

രാജ്യത്ത് കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡൽഹിയിലും പഞ്ചാബിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിന്‍വലിച്ചിരുന്നു. എന്നാൽകൊവിഡ് കേസുകൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്. ഇതിനിടെ മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 […]

National

യുപിയിൽ വിവാഹച്ചടങ്ങിനിടെ ബാൽക്കണി തകർന്നു; 2 മരണം, 30 പേർക്ക് പരുക്ക്

ഉത്തർ പ്രദേശിൽ വിവാഹച്ചടങ്ങിനിടെ ബാൽക്കണി തകർന്ന് 2 പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ ഒരാൾ 5 വയസ്സുള്ള പെൺകുട്ടിയാണ്. 30 പേർക്ക് പരുക്കേറ്റു. യുപിയിലെ ബിജ്നോർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശശീന്ദ്ര യാദവ് എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബാൽക്കണി തകർന്നുവീണത്.

National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് സീനിയേഴ്സ്; പരാതിയുമായി രക്ഷിതാക്കൾ

ഒഡിഷ മജ്ഹിപാലിയിലെ സാംബല്‍പൂര്‍ പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രം​ഗത്ത്. ഏപ്രില്‍ 17 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ക്രൂരമായ റാഗിങ്ങിനിരയായത്. ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിനാണ് രക്ഷിതാക്കൾ പരാതി സമര്‍പ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ ഹോസ്‌റ്റലില്‍ വെച്ച് സഹപാഠികള്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിച്ച രണ്ട് പേരുള്‍പ്പടെ ആകെ 8 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം […]

National

ജമ്മു കശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; എഎസ് ഐയ്ക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സിഐഎസ് എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഒൻപത് സിഐഎസ് എഫ് ജവാന്മാർക്ക് പരുക്കേറ്റു. പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ ഉണ്ടായിരുന്നത്. ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിരിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ […]

National

ജിഗ്നേഷ് മെവാനി അറസ്റ്റിൽ

ഗുജറാത്ത് കോൺഗ്രസ് നേതാവും വഡ്ഗാം എംഎൽഎയുമായ ജിഗ്നേഷ് മെവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പൊലീസ് ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്.

National

ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും . ഗുജറാത്ത് സന്ദർശനത്തിൽ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും.വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നാളെ ഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച .വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകിട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് […]