ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടേതാണ് ഉത്തരവ്. വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. കോടതി നിര്‍ദേശ പ്രകാരം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി മേയര്‍ രാജ ഇക്ബാല്‍ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മേയര്‍ പ്രതികരിച്ചു. കേന്ദ്ര സേനയടക്കം എത്തി കനത്ത സുരക്ഷയിലാണ് കുടിയേങ്ങള്‍ ഒഴിപ്പിക്കാന്‍ ഡല്‍ഹി […]
National
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടായിരത്തിലധികം പുതിയ കേസുകള്‍
രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 2067 പേര്‍ക്കാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 12,340 ആയി. വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് ഡല്‍ഹി, ഹരിയാന, മിസോറാം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കി. വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു. 24 മണിക്കൂറിനിടെ 1547ഓളം പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം […]
സംഘര്‍ഷങ്ങള്‍ക്കിടെ ജഹാംഗീര്‍പുരിയില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നീക്കം
സംഘര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍. ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ ആവശ്യപ്പെട്ട് കോര്‍പറേഷന്‍, ഡല്‍ഹി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അഞ്ച് പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. അന്‍സാര്‍, സലിം, സോനു എന്ന ഇമാം ഷെയ്ഖ്, […]
ജഹാംഗീർ പുരി സംഘർഷം; മുഖ്യപ്രതിക്കെതിരെ ആയുധ നിയമപ്രകാരം കേസ്
ഡൽഹി ജഹാംഗീർ പുരിയിലെ സംഘർഷത്തിനിടെ വെടിയുതിർത്തെന്ന് ആരോപണമുയർന്ന മുഖ്യപ്രതി സോനു ചിക്ന എന്ന യൂനുസിനെതിരെ ആയുധ നിയമ പ്രകാരം കേസെടുത്ത് ഡൽഹി പൊലീസ്. സംഘർഷത്തിനിടെ വെടിയുതിർത്തതായി സോനു സമ്മതിച്ചു. പ്രതിയുടെ പക്കൽ നിന്ന് തോക്ക് കണ്ടെത്തിയെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ കുപ്പികൾ എറിയാൻ ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ ആക്രി കച്ചവടക്കാരനായ ഷേഖ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സമാധാനത്തിന് ആഹ്വാനം ചെയ്ത് ജഹാംഗീർ പുരിയിൽ സമുദായ-പൊലീസ് സംഘം സംയുക്‌ത ശാന്തി മാർച്ച് നടത്തി. ശനിയാഴ്ച […]
അമരാവതിയിൽ വംശീയ കലാപം, നിരോധനാജ്ഞ; 23 പേർ അറസ്റ്റിൽ
മഹാരാഷ്ട്ര അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിൽ വംശീയ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ 23 പേർ അറസ്റ്റിലായിട്ടുണ്ട്. ഇരു സ്ഥലത്തെയും പൊലീസ് സുരക്ഷ ശക്തമാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ സ്ഥലത്തെ ദുൽഹ ഗേറ്റ് ഏരിയയിൽ ഒരാൾ കാവിക്കൊടി ഉയർത്തി. ന്യൂനപക്ഷ സമുദായം കൂടുതലായി താമസിക്കുന്ന സ്ഥലമായിരുന്നു ഇത്. ഈ സംഭവം ഇരു വിഭാഗങ്ങളും തമ്മിലുള്ള കല്ലേറിലേക്ക് നയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അക്രമസംഭവങ്ങളിൽ […]
മംഗളൂരുവില്‍ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം
മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.
ഇതിനോടകം സഞ്ചരിച്ചത് 22 രാജ്യങ്ങൾ; ലോകം ചുറ്റാൻ പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ച് ദമ്പതികൾ
തള്ളിനീക്കാനുള്ള ദിവസങ്ങളല്ല പിന്നിടാനുള്ള ദൂരങ്ങളും കാഴ്ചകളും നിരവധിയാണ്. ആഗ്രഹ പൂർത്തീകരണത്തിനായി വയസെന്ന അക്കങ്ങളെ തള്ളിനീക്കി ജീവിതം യാത്രകൾ കൊണ്ട് നിറയ്ക്കുന്ന ദമ്പതികളെ പരിചയപ്പെടാം. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസം. ഇതുവരെയുള്ള ജീവിത സമ്പാദ്യം കൊണ്ട് ലോകം ചുറ്റിക്കറങ്ങുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. പ്രായം വെറും സംഖ്യ മാത്രമാണ്. ജീവിതത്തിലെ ഒരു സ്വപ്നങ്ങൾക്കുമുള്ള വിലങ്ങുതടിയല്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇവരുടെ ജീവിതം തന്നെ പഠിപ്പിക്കുന്നത്. യോഗ്വേഷർ ബെല്ലയും സുഷമ ബട്ടയും 1976 ലാണ് വിവാഹിതരാകുന്നത്. ഇന്ന് […]
കർഷക പെൺമക്കളെ പഠിപ്പിക്കാൻ ശമ്പളം ഉപയോഗിക്കും; മാതൃകയായി ഹർഭജൻ സിംഗ്
അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. “ഒരു രാജ്യസഭാംഗം എന്ന നിലയിൽ, കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും… ജയ് ഹിന്ദ്!” […]
‘നിയമം മാത്രമല്ല, കണക്കും പഠിപ്പിക്കും’; ഹൃദയം കവർന്ന് ട്രാഫിക് പൊലീസ്
ചില വാർത്തകൾ പെട്ടന്ന് തന്നെ ജനഹൃദയം കീഴടക്കാറുണ്ട്. അതിൽ ഒന്നാണ് എട്ട് വയസ്സുകാരനെ പഠിപ്പിക്കുന്ന ട്രാഫിക് പൊലീസിന്റെ ഈ കഥ. സമൂഹത്തോട് ഓരോ വ്യക്തിയും പുലർത്തേണ്ട ധാര്‍മ്മിക ഉത്തരവാദിത്തങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ഈ വിഡിയോ. പൊതുസമൂഹത്തോട് ഏറ്റവും കൂടുതൽ പ്രതിബദ്ധതയുള്ളവരാണ് പൊലീസ് സേനാ. നിയമവ്യവസ്ഥ പരിരക്ഷിക്കുന്നതിനും, ജനത്തെ നിയന്ത്രിക്കുന്നതിനും മാത്രമല്ല ഏവര്‍ക്കും മാതൃകയാകുന്നതിനും ഉതകുന്ന കാര്യങ്ങള്‍ വേണം പൊലീസുകാര്‍ ചെയ്യാന്‍. അത്തരത്തിലൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് […]
വീണ്ടും കൊവിഡ് ആശങ്ക; ഡൽഹിയിൽ കേസുകൾ ഉയരുന്നു
രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു. ആകെ മരണസംഖ്യ 26,158 ആണ്. വ്യാഴാഴ്ച 325 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. സ്കൂളുകളിൽ നിന്നുള്ള […]












