National

സിഎന്‍ജി വിലവര്‍ധന; ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് വര്‍ധിപ്പിക്കുകയോ, സിഎന്‍ജി വിലയില്‍ 35 രൂപ സബ്‌സിഡിയോ വേണമെന്നാണ് ആവശ്യം. അതേസമയം വിഷയം പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഈ മാസം 18 മുതല്‍ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഡ്രൈവര്‍മാരുടെ പ്രഖ്യാപനം. ഒരു മാസത്തിനിടെ 13 രൂപയിലധികമാണ് ഡൽഹിയിൽ സിഎൻജി വില കൂടിയത്. നിലവിൽ ഒരു കിലോ സിഎൻജിക്ക് 71 രൂപ നൽകണം. യാത്രക്കൂലി വർധനവോ സബ്സിഡിയോ കിട്ടാതെ […]

National

ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ല; ഡൽഹി പൊലീസിന്റെ സത്യവാങ്മൂലം

ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ന്യൂഡൽഹിയിൽ ഹിന്ദു യുവവാഹിനി നടത്തിയ ‘ധരം സൻസദി’ൽ വച്ച് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായി എന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ‘പരിപാടിയിൽ വച്ച് ഒരു മതവിഭാഗത്തിനെതിരെയോ വർഗത്തിനെതിരെയോ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിട്ടില്ല. തങ്ങളുടെ നിലനില്പിനു തന്നെ ഭീഷണി ആയേക്കാവുന്ന ചില ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ […]

National

തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞ;
അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും

ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനമായ ഇന്ന് തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്ഞയുടെ അന്തസത്ത. ഈ വര്‍ഷം മുതല്‍ അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിൻ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. അംബേദ്കര്‍ മണിമണ്ഡപത്തില്‍ അംബേദ്കറുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. അംബേദ്കറുടെ ജന്മദിനം സമത്വ ദിനമായി […]

National

ആന്ധ്രയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം

ആന്ധ്രാ പ്രദേശിലെ ഏലുരൂവിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. ആറ് മരണം. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ് ചോർന്നതാണ് അപകടത്തിലേക്ക് വഴിവച്ചത്. ഇന്ന് അർധരാത്രിയോടെയാണ് ആന്ധ്രാ പ്രദേശിലെ അക്കിരേഡിഗുടം എന്ന സ്ഥലത്തെ പോറസ് ലാബിലാണ് അപകടം സംഭവിച്ചത്. യൂണിറ്റ് നാലിലായിരുന്നു അപകടം നടന്നത്. 18 പേരാണ് അവിടെ ജോലി ചെയ്തിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. 12 പേർ ആശുപത്രിയിലാണ്. മരിച്ചവരിൽ നാല്് പേർ ബിഹാർ സ്വദേശികളാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും […]

National

കമ്പനിയുടെ വളർച്ചയ്ക്ക് കൂട്ടായി നിന്നു; ജീവനക്കാർക്കായി 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി

കമ്പനിയുടെ വളർച്ചയിൽ പങ്കുവഹിച്ച 100 ജീവനക്കാർക്ക് കാർ സമ്മാനിച്ച ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു. ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാർ സമ്മാനിച്ചത്. മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. ( chennai based IT firm gifts car to employees ) കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സസ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്. കമ്പനിക്ക് ലഭിക്കുന്ന […]

National

ജാർഖണ്ഡിൽ കേബിൾ കാർ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി

ജാർഖണ്ഡിലെ ദിയോഘറിൽ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്‌വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. 40 മണിക്കൂർ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ഇതുവരെ ആകെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യോമസേന, കരസേന, ദേശീയ ദുരന്ത നിവാരണ സേനകളൊക്കെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. 4 കേബിൾ കാറുകളിലായാണ് കുട്ടികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നത്. […]

Health National

തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ

വിശേഷ ദിവസങ്ങളിലും തൊഴിലാളികൾക്ക് അഭിനന്ദനപ്പൂർവ്വമായും ബോണസും ഇൻസെന്റീവ്‌സുമൊക്കെ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികൾക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്. സെറോധ കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യം ശ്രദ്ധിച്ചാൽ ബോണസ് നൽകാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന്റെ പ്രഖ്യാപനം. ബം​ഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബ്രോക്കിങ് കമ്പനിയാണ് സെറോധ. ലോകാരോ​ഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിൻ കാമത്ത് […]

National

രജിസ്ട്രേഷൻ ഇടപാടുകൾക്ക് വരുന്നൂ ഇ-സ്റ്റാമ്പിങ്

നിത്യജീവിതത്തില്‍ പലപ്പോഴും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട രേഖയാണ് മുദ്രപത്രം. എത്ര വിലയുള്ള വസ്തു ആണെങ്കിലും അതിന്റെ മൂല്യം മുദ്ര പത്രത്തില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അതിന് മൂല്യമുണ്ടാകൂ. എന്നാല്‍ മുദ്രപത്രങ്ങള്‍ക്കിടയിലും വ്യാജന്‍ കറങ്ങി നടക്കുന്നുണ്ട്. വ്യാജമുദ്രപത്രങ്ങളെ തടയാനും, സര്‍ക്കാരിന്റെ പണം കൃത്യമായി ട്രഷറിയില്‍ എത്താനും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ സംവിധാനമാണ് ഇ സ്റ്റാമ്പിങ്. ഇനി മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകള്‍ക്കും ഇ സ്റ്റാമ്പിങ് സംവിധാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. എന്താണ് ഇ സ്റ്റാമ്പിങ്? […]

National

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ […]

National

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധം; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡൽഹിയിൽ. തെലങ്കാനഭവനു മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം നീളുന്ന ധർണ. 61 ലക്ഷം കർഷകരെയും, കുടുംബങ്ങളെയും ബാധിക്കുന്നതാണ് പ്രശ്നമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ സംഭരണ മാതൃക തെലങ്കാനയിൽ നടപ്പാക്കണമെന്നാണ്‌ ആവശ്യം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും നയങ്ങളും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു.