Movies National

സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ്

സൂര്യ ചിത്രം ജയ് ഭീം വീണ്ടും വാർത്തകളിൽ നിറയുന്നു. കോപ്പിറൈറ്റ് വിവാദത്തിലാണ് ചിത്രം പെട്ടിരിക്കുന്നത്. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് വി.കുളഞ്ജിയപ്പ പറയുന്നത്. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. […]

National

അമ്മത്തണലിൽ വളർന്ന പ്രഗ്നാനന്ദ

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്ന് തവണ വീഴ്ത്തി രമേഷ്ബാബു പ്രഗ്നാനന്ദ എന്ന 17കാരൻ പയ്യൻ ഇന്ന് ഇന്ത്യയുടെ പേര് വാനോളം ഉയർത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ അമ്മ നാഗലക്ഷ്മിയാണ് ഒപ്പം നടന്നത്. ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്. സഹോദരി വൈശാലിയുടെ ടെലിവിഷൻ പ്രേമം അധികരിച്ചപ്പോൾ മാതാപിതാക്കൾ ചേർന്ന് കണ്ടെത്തിയ ആശയമാണ് ചെസ്. വൈശാലിയ്ക്ക് ചെസ് പരിചയപ്പെടുത്തിയത് പ്രഗ്നാനന്ദയ്ക്കും ഗുണമായി. അവനും പഠിച്ചു, ഒരു ചെസ് ബോർഡിൽ […]

National

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍; നടപടി ഇ.ഡി റെയ്ഡിന് പിന്നാലെ

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായി അറസ്റ്റില്‍. പ്രേംപ്രകാശ് എന്ന സെക്രട്ടറിയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തോക്ക് കൈവശം വച്ചതിന്റെ വിവരം കൈമാറാത്തതോടെയാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ത് സോറനുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രേംപ്രകാശിനെ എന്‍ഐഎ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനി ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് […]

National

തെലങ്കാനയില്‍ സംഘര്‍ഷം രൂക്ഷം; സമരക്കാരെ തല്ലിച്ചതച്ച് പൊലീസ്

തെലങ്കാനയില്‍ ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷം. അതി രൂക്ഷമായ പൊലീസ് നടപടിയില്‍ സമരക്കാരെ രാത്രി വീടുകളിലെത്തി അറസ്റ്റു ചെയ്തു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. പൊലീസ് നടത്തിയത് നരനായാട്ടെന്ന് മുസ്ലിം സംഘടനകള്‍ പ്രതികരിച്ചു. സ്ത്രീകളുള്ള വീടുകളില്‍ വനിതാ പൊലീസ് ഇല്ലാതെ അതിക്രമിച്ചു കയറി. പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചു. സമാധാനപരമായി നടത്തിയ സമരം അക്രമമാക്കിയത് പൊലീസ് തന്നെയാണെന്നും സംഘടനകള്‍ പ്രതികരിച്ചു. സമരക്കാരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഓള്‍ഡ് സിറ്റി ശഹാലി ബന്ദയില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ പൊലീസിന് […]

National

തമിഴ്നാട്ടിലെ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു

തമിഴ്നാട്ടിലെ ഈറോഡിൽ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു. സർക്കാർ മിഡിൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഈറോഡിലെ തിരുനഗർ കോളനിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൽകെജി മുതൽ 8ആം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ അധ്യാപകരിൽ ഒരാൾ ക്ലാസിലെ എസി ഓൺ ചെയ്തു. ഉടൻ തന്നെ എസിയിൽ നിന്ന് പുക ഉയർന്നു. ഇതോടെ ക്ലാസിൽ നിന്ന് പുറത്തുപോകാൻ […]

National

ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ്

ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് ഇന്ത്യൻ തീര സംരക്ഷണ സേന. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കിഅയച്ചത്. ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് കഴിഞ്ഞത് ഏകദേശം 24 മണിക്കൂറാണ്. തുടർന്ന് ഓഗസ്റ്റ് 20നാണ് ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കാണുന്നത്. കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആകെ 32 […]

National

ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പിൽ ഇന്ത്യയെ ലക്ഷ്മൺ പരിശീലിപ്പിച്ചേക്കും

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ട്. ഏഷ്യാ കപ്പിനായി ഇന്ത്യൻ സംഘം യുഎഇയിലേക്ക് പോവാനിരിക്കെയാണ് ദ്രാവിഡ് കൊവിഡ് ബാധിതനായത്. ഇതോടെ താരം ഏഷ്യാ കപ്പിൽ ഇന്ത്യൻ സംഘത്തിനൊപ്പം ഉണ്ടാവില്ല. പകരം ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ടീം പരിശീലകനായ മുൻ താരം വിവിഎസ് ലക്ഷ്മൺ യുഎഇയിലേക്ക് തിരിക്കും. സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം […]

National

​’ഗവർണറെ പൂട്ടാൻ സർക്കാർ’; അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച സഭയിൽ

ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ​ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരി​ഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരി​ഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരി​ഗണിക്കാൻ കഴിയാതെ പോകുന്ന […]

National

വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് സുപ്രധാന കൂടിക്കാഴ്ച. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരുമായും ജഗൻ മോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജഗൻമോഹൻ റെഡ്ഡി മോദിയെ കാണുന്നത്. പോളവാരം പദ്ധതിക്കുള്ള ധനസഹായമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കൂടാതെ […]

National

അതിർത്തിയിലെ കരാറുകൾ ചൈന ലംഘിക്കുന്നു, പ്രകോപനമുണ്ടാക്കരുത്; മന്ത്രി എസ്. ജയശങ്കർ

ഇന്ത്യ – ചൈന ബന്ധം ഏറ്റവും ദുഷ്കരമായ ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്ത്രീ രാഷ്ട്ര സന്ദർശനത്തിനിടെ ബ്രസീലിലെ സാവോ പോളോയിൽ ആണ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.1990 മുതൽ അതിർത്തിയിലെ സേനാവിന്യാസം സംബന്ധിച്ച് ഉണ്ടാക്കിയ കരാറുകൾ ചൈന ഏകപക്ഷീയമായി ലംഘിക്കുകയാണ്. ഗാൽവൻ വാലിയിൽ അടക്കം പ്രകോപനപരമായ നിലപാടാണ് ചൈന പിന്തുടർന്നതെന്നും അത് അനസാനിപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മികച്ച അയൽക്കാരൻ ആകണമെന്ന് ഇന്ത്യ താല്പര്യപ്പെടുമ്പോൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചൈന ചെയ്യുന്നത്. ഇന്ത്യയും ചൈനയും […]