വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഓഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ, കശാപ്പ് നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പലികെയാണ് (ബിബിഎംപി) നിരോധനം പുറപ്പെടുവിച്ചത്. ബിബിഎംപിയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിൽ നിരോധനം ബാധകമാവും. ഗണേശ ചതുർത്ഥിയിൽ കശാപ്പും വില്പനയും നിരോധിച്ചിരിക്കുകയാണെന്ന് ബിബിഎംപി നോട്ടീസ് അയച്ചിട്ടുണ്ട്.
National
‘മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്
നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി. തന്റെ വിഷമങ്ങള്‍ മനസിലാക്കാനും തന്നെ കേള്‍ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്റെ രാജിക്കത്തിന് കോണ്‍ഗ്രസ് ദേശീയ […]
നീറ്റ് പിജി കൗൺസിലിങിന് സ്റ്റേ ഇല്ല; ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി
നീറ്റ് പിജി കൗൺസിലിങ് തടയില്ലെന്ന് സുപ്രിംകോടതി. വ്യാഴാഴ്ച മുതലുള്ള കൗൺസിലിംഗുമായി മുന്നോട്ടുപോകാം. ഹർജിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ബോധപ്പെടുത്താൻ ഹർജിക്ക് സാധിച്ചില്ല എന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിൽ സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന കൗൺസിലിംഗ് തടയാൻ സാധിക്കില്ല എന്നാണ് കോടതി നിലപാട്. കൗൺസിലിംഗുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.
5 ദിവസത്തിനിടെ 12 ഭൂചലനങ്ങള്‍; ജമ്മുകശ്മീരില്‍ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍
ജമ്മുകശ്മീരില്‍ അഞ്ച് ദിവസത്തിനിടെ ഉണ്ടായത് 12 ഭൂചലനങ്ങളെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 2.9 രേഖപ്പെടുത്തി. രാവിലെ 4.32 ഓടെയാണ് ഭൂചലനമുണ്ടായത്. ജമ്മു ഡിവിഷനിലെ ഭാദേര്‍വ പട്ടണത്തില്‍ നിന്ന് 26 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂര്‍, ഡോഡ, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ ചെറിയ ഭൂചലനങ്ങള്‍ വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായേക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് […]
ഗുലാം നബി ആസാദ് പറഞ്ഞ ആ ബോഡിഗാർഡ് മലയാളി ?
ഗുലാം നബി ആസാദിന്റെ ആരോപണമുന കെ.ബി ബൈജുവിലേക്ക്. രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ബൈജുവാണെന്ന് സൂചന. രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം ചേർന്നത്. വിവാദങ്ങൾക്ക് മറുപടി പറയാനില്ലെന്ന് കെ.ബി ബൈജു പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതിലും മറ്റും രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്നത് ബോഡി ഗാർജാണെന്ന ഗുരുതര ആരോപണമാണ് ഇന്നലെ രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചത്. […]
15 വര്‍ഷത്തിനിടെ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടി
15 വര്‍ഷക്കാലം അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. 2004-05 മുതല്‍ സമാഹരിച്ച സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് പുറത്തുവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളെ അവലംബിച്ചാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 2020ല്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്രോതസില്‍ നിന്നും 691 കോടി രൂപ സമാഹരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, എഐടിസി, സിപിഎം, എന്‍സിപി, […]
ഗുലാം നബി പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കോൺഗ്രസിൽ കൂട്ടരാജി
മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീർ കോൺഗ്രസിൽ കൂട്ട രാജി. ആസാദിനെ പിന്തുണച്ച് 5 നേതാക്കൾ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ജമ്മു കശ്മീർ മുൻ എംഎൽഎമാരായ ജി.എം സറൂരി, ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരാണ് രാജിവച്ചത്. ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ […]
‘രാഹുൽ ഗാന്ധിക്ക് കുട്ടിത്തം, പക്വതക്കുറവ്’; ഗുലാം നബി ആസാദിന്റെ രാജിക്കത്ത് പുറത്ത്
കോൺഗ്രസിന് വൻ പ്രഹരം നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജിക്കത്ത്. ‘രാഹുൽ ഗാന്ധിയുടെ പക്വതക്കുറവിന്റെ ഏറ്റവും വലിയ ഉദാഹരണം സർക്കാർ ഓർഡിനൻസ് കീറിയെറിഞ്ഞതാണ്. യൂണിയൻ ക്യാബിനറ്റും രാഷ്ട്രപതിയും അഗീകരിച്ച ഓർഡിനൻസാണ് രാഹുൽ കീറിയെറിഞ്ഞത്. ഈ കുട്ടിത്തമുള്ള സമീപനമാണ് 2014 ൽ യുപിഎയ്ക്ക് തിരിച്ചടിയായത്’- രാജിക്കത്തിൽ പറയുന്നു. ഗുലാം നബി ആസാദിന്റെ കത്തിന്റെ പൂർണ രൂപം :
16 കാരിയെ ബന്ദിയാക്കി ഒരു വർഷത്തോളം കൂട്ടബലാത്സംഗം ചെയ്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു. ജോലി തേടിയെത്തിയ കുട്ടിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടു പോവുകയും, ഉത്തർപ്രദേശ് സ്വദേശിക്ക് വിൽക്കുകയായിരുന്നു. സംഭവത്തിൽ മഥുര ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ ജാൻജ്ഗിർ ചമ്പ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലാണ് പെൺകുട്ടിയുടെ വീട്. ദാരിദ്ര്യം മൂലം നഗരത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ അവൾ ആഗ്രഹിച്ചിരുന്നു. സുഹൃത്തിനോട് ഇക്കാര്യം പറയുകയും, സുഹൃത്ത് പെൺകുട്ടിയെ ബിലാസ്പൂർ ജില്ലയിലെ തൻ്റെ […]
ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരം; ഒമര്‍ അബ്ദുള്ള
ഗുലാം നബി ആസാദിന്റെ രാജി പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു. ഗുലാം നബിയുടെ രാജി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ്. സമീപകാലത്ത് പാര്‍ട്ടി വിട്ട ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ രാജിക്കത്ത് തന്നെ് വളരെ വേദനാജനകമാണ്. ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. രാജ്യത്തെ മഹത്തായ ഈ വലിയ പാര്‍ട്ടി തകരുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ നേത്യത്വത്തിന്റെ സമീപനത്തില്‍ കടുത്ത അതൃപ്തി വ്യക്തമാക്കിയാണ് ഗുലാം […]












