ഝാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാൾ മുൻപ് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെന്ന് റിപ്പോർട്ട്. ഒന്നാം പ്രതിയായ ഷാരൂഖ് ഖാന് പെട്രോൾ സംഘടിപ്പിച്ചുനൽകിയ നയീം ഖാൻ അഥവാ ഛോട്ടു എന്നയാൾക്കെതിരെയാണ് വെളിപ്പെടുത്തൽ. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2021ൽ നയീം ഖാൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ അറസ്റ്റിലായതായി എൻഡിടിവി പറയുന്നു. റോഡിൽ വച്ച് തന്നോട് സംസാരിക്കാൻ ഇയാൾ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ഒരു ദിവസം തന്നെ തട്ടിക്കൊണ്ടുപോയി കസേരയിൽ കെട്ടിയിട്ടു എന്നും […]
National
ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ ഇബ്രാഹിമിൻ്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ പുതിയ നടപടി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം […]
ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ
ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഓഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് പാതി മുറിച്ചുമാറ്റിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുകൾഭാഗം ഇല്ലാത്തതിനാൽ ഇരയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മൃതദേഹത്തിന് വലിയ പഴക്കമില്ലാത്തതിനാൽ, […]
ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. സോപോർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സോപോർ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും, ഇരുവരും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ജമ്മു പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു സാധാരണക്കാരന് പരുക്കേറ്റതായും പൊലീസ് കൂട്ടിച്ചേർത്തു.
അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി; വിഡിയോ
തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം ആരോപിച്ച് അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസ പൊളിച്ചുനീക്കി. ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് അസമിൽ പൊളിക്കപ്പെടുന്ന മൂന്നാമത്തെ മദ്രസയാണ് ഇത്. ഓഗസ്റ്റ് 26ന് അറസ്റ്റിലായ ഹഫീസുർ റഹ്മാൻ മദ്രസയിലെ അധ്യാപകനാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഓഗസ്റ്റ് 21ന് അറസ്റ്റിലായ രണ്ട് ഇമാമുമാരാണ് ഹഫീസുർ റഹ്മാനെപ്പറ്റി വിവരം […]
പരീക്ഷയിൽ മാർക്ക് കുറവ്; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം
പരീക്ഷയിൽ കുരവ് മാർക്ക് നൽകിയതിന് അധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും മർദിച്ച് വിദ്യാർത്ഥികൾ. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാർക്കിനേയും മർദിക്കുകയായിരുന്നു. ഒൻപതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 32 വിദ്യാർത്ഥികൾ പരാജയപ്പെട്ടു. ഇതിൽ 11 കുട്ടികൾ സ്കൂളിലെത്തി അധ്യാപകനെയും ക്ലാർക്കിനെയും മർദിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരോട് പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവർ അതിനു […]
മാനസിക പീഡനവും പണം തട്ടലും; അമല പോളിന്റെ മുൻ കാമുകൻ അറസ്റ്റിൽ
അമല പോളിൻ്റെ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഭവ്നിന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവ്നിന്ദർ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോൾ നൽകിയ പരാതിയിൽ പറയുന്നു. 2020ൽ ഇയാൾക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിച്ചു എന്നും […]
‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ സ്‌കൂൾ സർട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന […]
ഗുജറാത്തിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്; 13 പേർ പിടിയിൽ
ഗുജറാത്തിലെ വഡോദരയിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 13 പേരെ പൊലീസ് പിടികൂടി. സ്ഥലത്ത് വർഗീയ ലഹള ഉണ്ടായേക്കുമോ എന്ന ഭീതി നിലനിൽക്കുകയാണ്. ഇതോടെ ഇവിടെ പൊലീസുകാരെ വിന്യസിച്ചു. വഡോദര സിറ്റി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപം, നിയമവിരുദ്ധമായി കൂട്ടംകൂടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും […]
12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ല; വ്യക്തമാക്കി കേന്ദ്ര മന്ത്രാലയം
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. ‘12,000 രൂപയിൽ താഴെ വരുന്ന ഹാൻഡ്‌സെറ്റുകൾക്കായുള്ള കംപോണന്റ്‌സ് മാത്രം വിപണിയിൽ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 300 ബില്യൺ […]












