National

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സംഭവം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ

കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ. വിവിധ സംഘടനകളും വ്യക്തികളും നൽകിയ 23 ഹർജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ 6 മാസം മുമ്പേ സമീപിച്ചിരുന്നെങ്കിലുംസുപ്രീം കോടതി ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹർജി ഫയൽ […]

National

യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യം; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധ പ്രതിസന്ധി കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി തടസ്സപ്പെടുത്തി, ഉക്രെയ്‌നിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ വിദ്യാർത്ഥികളെ അവിടുന്ന് ഒഴിപ്പിക്കുന്നതിലേക്ക് നയിച്ചു. തൽഫലമായി, അവരുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. കുട്ടികളുടെ വിദ്യാഭ്യാസം അപകടാവസ്ഥയിലാണെന്നും ഹർജി ആരോപിക്കുന്നു. 2022 ഫെബ്രുവരി മുതൽ വിദ്യാർത്ഥികളുടെ പഠനം ഫലത്തിൽ […]

National

മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ

കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ എന്നെ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി”. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാർ […]

National

കുതിച്ച് ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന…

യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോർഡ് വളർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും […]

National

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകർത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകർത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം. അതേസമയം ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്. കോവളം ഹോട്ടൽ റാവിസിൽ വച്ചാണ് സതേൺ സോണൽ കൗൺസിൽ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബർ ദ്വീപ് […]

National

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും

ഇന്ത്യാ ഗേറ്റ് പരിസരത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുക. നിലവിലുള്ള ഹോളോഗ്രാം പ്രതിമയ്ക്ക് പകരമായാണ് മാർബിളിൽ യാഥാർത്ഥ്യമാക്കിയ പൂർണകായ പ്രതിമ. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായാണ് സുഭാഷ് ചന്ദ്രബോസിനെ പ്രതിമ സ്ഥാപിക്കുന്നത്. 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് പ്രതിമ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

Football National

എഐഎഫ്എഫ് പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഫുട്‌ബോൾ താരങ്ങളായ കല്യാൺ ചൗബേയും ബൈച്ചൂങ് ബൂട്ടിയയും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി നേതാവ് കൂടിയായ ചൗബേ ഫെഡറേഷൻ തലവനാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാനിന്റെയും ഗോൾ കീപ്പറായിരുന്നു കല്യാൺ ചൗബേ. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 33 വോട്ടുകളാണ് ചൗബേ നേടിയത്. ജനറൽ സെക്രട്ടറി, ട്രഷർ സ്ഥാനങ്ങളിലേക്കടക്കം ബിജെപിയുടെ പിന്തുണയോടെ […]

National

‘തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും’; എഐസിസി അധ്യക്ഷൻ ആകാൻ അശോക് ചവാനും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് അശോക് ചവാൻ.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയാണ് അശോക് ചാവാൻ. തന്റെ സ്ഥാനാർത്ഥത്തിന് പിന്തുണ തേടി അശോക് ചാവാൻ മുതിർന്ന നേതാക്കളോട് ആശയവിനിമയം നടത്തി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും എന്ന് അശോക് ചവാൻ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍ […]

National

സമൂഹമാധ്യമങ്ങളിൽ അവഗണിച്ചു; പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ അവഗണിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. ഡൽഹിയിൽ ഓഗസ്റ്റ് 25നായിരുന്നു സംഭവം. 16 വയസുകാരിയായ പെൺകുട്ടി സ്കൂളിൽ നിന്ന് തിരികെവരുമ്പോൾ ഇയാൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അർമാൻ എന്ന അമാനത് അലി എന്ന യുവാവ് പൊലീസ് പിടിയിലായി. ഇയാൾക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തു. തോളിനു വെടിയേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തു. 16 വയസുകാരിയായ പെൺകുട്ടിയുമായി തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ബന്ധമുണ്ടായിരുന്നതായി യുവാവ് പറയുന്നു. 2 വർഷമായി പരിചയമുള്ള ഇയാളുമായുള്ള ബന്ധം പെൺകുട്ടി […]

National

‘ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ്

രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രതാപ് നഗര്‍ ശാഖയില്‍ മോഷണം നടന്നത്. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയത്. സംഭവം നടന്ന ഉടന്‍ പൊലസിനെവിവരം അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മണപ്പുറം ഫിനാന്‍സ് അറിയിച്ചു. ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ലെന്നും, ഇവക്ക് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്നും മണപ്പുറം ഫിനാൻസ് പറഞ്ഞു. സ്വര്‍ണം കണ്ടെത്താനോ […]