National

കർഷക പ്രതിഷേധം; ഡൽഹി അതിർത്തികളിൽ അതീവസുരക്ഷയുമായി പൊലീസ്

കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചു. തിക്രി, സിംഘു, ഗാസിപ്പൂർ അതിർത്തികളിലാണ് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിലെ കിസാൻ മോർച്ചയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഗാസിപൂർ അതിർത്തിയിൽ വച്ചാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ പിടികൂടിയത്.  കർഷക പ്രതിഷേധം നടക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഡല്‍ഹി […]

National

ഷീന ബോറ വധക്കേസ്: മാപ്പുസാക്ഷിയായ ശ്യാംവർ റായിക്ക് ജാമ്യം

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും കേസിലെ മാപ്പ് സാക്ഷിയുമായ ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് റായി ജയിൽ മോചിതനാകുന്നത്. 2015 ഓഗസ്റ്റിൽ റായിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഷീന ബോറ വധക്കേസ് വെളിച്ചത്തുവന്നത്. കേസിൽ ഇന്ദ്രാണിക്കും കൂട്ടുപ്രതി പീറ്റർ മുഖർജിക്കും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് റായി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി […]

National

സിബിഐയ്ക്ക് പിന്നാലെ ഇഡിയും; ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു

മദ്യ നയത്തിലെ അഴിമതി ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. കൂടുതൽ പൊതുപ്രവർത്തകർക്ക് കേസിൽ ബന്ധമുണ്ടെന്നും, അഴിമതിയുടെ വിഹിതം ലഭിച്ചിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ വെളിപ്പെടുത്തി. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ നടന്ന സിബിഐ റെയ്‌ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. സിസോദിയയുടെ വസതിയിൽ മാത്രം 14 മണിക്കൂർ പരിശോധന നീണ്ടു. റെയ്‌ഡിന് പിന്നാലെ സിസോദിയയുടെ […]

National

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തിൽ പറയുന്നു. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. 26/11 പോലെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചിരിക്കുന്നത്. ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു ഇതിൽ പരാമര്‍ശമുണ്ട്. മുൻപും സമാന രീതിയിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ നമ്പരിൽ നിന്നായതിനാൽ […]

National

‘സിബിഐ ഉദ്യോഗസ്ഥന്മാരായി’ റെയിഡും കൈക്കൂലി വാങ്ങലും; തട്ടിപ്പുകാര്‍ പിടിയില്‍

സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്.  അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും […]

National

ഹർ ഘർ ജലിലൂടെ പത്ത് കോടി വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്തു; പ്രധാനമന്ത്രി

പത്ത് കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർ ഘർ ജൽ ഉത്സവ് എന്ന പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് ഗോവയിൽ നടന്ന വിർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മൂന്ന് വർഷത്തിനകം തന്നെ ഏഴ് കോടി വീടുകളിലേക്ക് കുടിവെള്ളത്തിനായി പൈപ് കണ‍ക്ഷൻ നൽകി എന്നത് സാധാരണ നേട്ടമല്ല. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ് കണ‍ക്ഷൻ ഉണ്ടായിരുന്നത് മൂന്ന് കോടി വീടുകളിൽ മാത്രമായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ‘സ്വച്ഛ് ഭാരത് അഭിയാൻ’, ക്ലീൻ […]

National

ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർ ഫോഴ്സ് ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രഥമിക […]

Health National

രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി …

കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു. ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. […]

National

ആരോപണങ്ങളുടെ പേരിൽ ഉന്നത ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുത്; ജിഎസ്ടി അറസ്റ്റുകൾക്ക് കർശന നിയന്ത്രണം

ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജിഎസ്ടി, കസ്റ്റംസ് അധികൃതർക്കാണ് റവന്യൂ മന്ത്രാലയം നിർദ്ദേശം നൽകിയത്. ജിഎസ്ടി നിയമത്തെ ഉപയോഗിച്ച് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ അറസ്റ്റ് നടപടികൾ നടത്താവൂ എന്നാണ് നിർദ്ദേശം. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങൾ ഉണ്ട് എന്നതിന്റെ പേരിൽ വിളിച്ചുവരുത്തി ഉന്നത കോർപ്പറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ മന്ത്രാലയം നിർദ്ദേശം നൽകി.

National

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ദൂരെയൊരിടത്ത് ജോലി ലഭിച്ച് തൻ്റെ ഗ്രാമത്തിൽ നിന്ന് പോകുന്നതിനു മുന്നോടിയായി കാമുകിയെ കാണാൻ പോയതായിരുന്നു സൈഫ് അലി. പ്രദേശത്ത് സൈഫ് അലി സുപരിചിതനായതിനായതിനാൽ ഇയാൾ ബുർഖ ധരിച്ച് പോവുകയായിരുന്നു. എന്നാൽ, സൈഫിൻ്റെ നടത്തം ആളുകളിൽ സംശയമുണ്ടാക്കുകയും ആളുകൾ ബുർഖ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. […]