India Kerala

നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല; വീടുകൾ അപകടാവസ്ഥയിൽ

നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്.2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി […]

India Kerala

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ സർക്കാർ പ്ലീഡർ അഡ്വ.പി.ജി.മനു രാജിവെച്ചു

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നത്. പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ […]

India Kerala

‘വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി.സിസിടിവി ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്..ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ […]

Kerala

തുടര്‍ച്ചയായ നിയമലംഘനം: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി. ബസിന്റെ പെര്‍മിറ്റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിന്‍ ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് […]

Kerala

വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതര്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. യൂണിഫോമിന് പകരം ധരിക്കാനുള്ള കുപ്പായം ഉള്‍പ്പെടെ ഇവര്‍ കയ്യില്‍ കരുതിയിരുന്നു.

Kerala

കണ്ണൂര്‍ സര്‍വകലാശാല വിസി പുനർനിയമനം; സുപ്രിം കോടതി വിധി ഇന്ന്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമാണ് വിധി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ […]

Kerala

നവകേരള സദസ് വേദിക്കായി പഴയ സ്‌കൂള്‍ കെട്ടിടവും കവാടവും പൊളിച്ചതായി ആരോപണം

നവകേരള സദസിന് വേദി ഒരുക്കാന്‍ കോട്ടയം പൊന്‍കുന്നത്തെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടവും പ്രവേശന കവാടവും പൊളിച്ചു മാറ്റിയതായി ആരോപണം. എന്നാല്‍ കാലപഴക്കം മൂലം ഫിറ്റ്‌നസ് ലഭിക്കാത്ത കെട്ടിടമാണ് പൊളിച്ചു മാറ്റിയതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. ഡിസംബര്‍ 12 ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസിന് വേദിയാകുന്ന പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. മൂന്ന് വര്‍ഷം […]

Kerala

ഗവർണർക്ക് ധാർമ്മികത ഉണ്ടെങ്കിൽ തുടരാനാകില്ല; നാക്കു പിഴയിലെ തന്റെ രാജി ഓർമ്മപ്പെടുത്തി മന്ത്രി സജി ചെറിയാൻ

സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി സജി ചെറിയാനും. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പ്രഥമ പൗരനാണ് ഗവര്‍ണര്‍ എന്നും ഇനിയും സ്ഥാനത്ത് തുടരുന്നത് ശരിയോ എന്ന് അദ്ദേഹത്തെ നിയോഗിച്ചവര്‍ കൂടിയാലോചിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെയുണ്ടായത്. ധാര്‍മികത ഉണ്ടെങ്കില്‍ ഇനിയും സ്ഥാനത്ത് തുടരാനാകില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. താന്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു. ആ പ്രസംഗത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറായി. […]

Kerala

കൊല്ലത്ത് മുൻ കായികതാരം വാഹനാപകടത്തിൽ മരിച്ചു

കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായികതാരം മരിച്ചു.തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയയുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എം എ കോളജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Kerala

നവകേരള സദസിലേക്ക് അധ്യാപകരെത്തണമെന്ന് നിര്‍ദേശം; വിവാദമായതോടെ ഉത്തരവില്‍ തിരുത്ത്

പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശം. പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. നവകേരള സദസിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി. ഉച്ചയ്ക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാല്‍ മതിയെന്നാക്കി ഉത്തരവ് തിരുത്തി. അതേസമയം നവകേരളാ സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരായ […]