സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് കേരളാ പൊലീസിന്റെ ടാഗ് സംവിധാനം. കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. എന്നാൽ ഇതിൽ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് വളയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കിൽ കുഞ്ഞുങ്ങൾ കൈവിട്ട് പോയാൽ പൊലീസുകാരുടെ ശ്രദ്ധയിൽ […]
Kerala
ആലുവയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി
ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി വൈകാതെ തന്നെ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉച്ചയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും.ഐപിസി 157, വകുപ്പ് പ്രകാരം കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 8 15ഓടെയാണ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ കാണാതായത്. സമയം കഴിഞ്ഞിട്ടും കുട്ടി സ്കൂളിൽ […]
‘ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്’; അബിഗേലിനെ ചേർത്തു പിടിച്ചത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; മുകേഷ് എംഎൽഎ
അബിഗേലിനെ ചേർത്തു പിടിച്ചത് തന്റെ ഉള്ളിൽ ഒരച്ഛൻ ഉള്ളത് കൊണ്ടാണെന്ന് മുകേഷ് എംഎൽഎ. ആൾക്കൂട്ടത്തിനിടയിൽ ചെറിയ ഭയത്തോടെ ഇരുന്ന കുഞ്ഞ് തന്നെ കണ്ടപ്പോൾ ചെറുതായൊന്ന് മന്ദഹസിച്ചെന്നും, തന്നെ അറിയുമോ എന്ന്ക ചോദിച്ചപ്പോൾ ആ കുഞ്ഞു പറഞ്ഞ മറുപടി കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള തനിക്ക് മോളെ വാരി പുണരണമെന്ന് തോന്നിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുകേഷ് പറഞ്ഞു. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം […]
ഉദ്ഘാടനം ചെയ്ത് 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം.നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായതിനാനാലാണ് വന്‍ അപകടം ഒഴിവായത്. ശക്തമായി തിരയടിച്ചതിനാല്‍ […]
പൊന്ന് പൊള്ളുന്നു; 46,000 കടന്ന് സ്വർണവില
സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് സ്വർണ്ണവില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്.ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുൻപ് ഉയർന്ന സ്വർണവില. ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലേക്ക് […]
ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം; സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി
ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകിയ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി. ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിനെതിരെയാണ് ആർടിഒ നടപടി. നേരത്തെ ആലുവയിൽ സമാന കേസിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന റോഡ് റെസ്റ്റിനിടെയായിരുന്നു സംഭവം. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥിക്ക് നിർദേശങ്ങൾ നൽകുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഏലൂർ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു
ആലുവ ദേശീയപാതയിൽ മെട്രോ പില്ലർ 60നു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയ(21) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലിയ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കൊരട്ടി സ്വദേശി ജിജിൻ ജോയിയുടെ പരിക്ക് ഗുരുതരമാണ്.
കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം
കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു. കുട്ടികളെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രമാണ്. പരിക്കേറ്റവർക്കും […]
അരങ്ങുണര്‍ത്തി സന്നിധാനത്ത് മേജര്‍സെറ്റ് കഥകളി
ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്. കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത് പ്രശാന്ത് ശബരിമല ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാ രൂപത്തിൽ അരങ്ങിൽ […]
‘നവകേരള സദസ്സ്’ ഇന്ന് മലപ്പുറം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ മൂന്നാം ദിവസവും തുടരുന്നു. നാല് മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. രാവിലെ ഒമ്പതിന് മലപ്പുറത്ത് നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാകുക. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രഭാത യോഗത്തിൽ പങ്കെടുക്കും. കൊണ്ടോട്ടിയിൽ ആണ് ആദ്യ ജനസദസ്സ്. ശേഷം മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും പര്യടനം നടത്തും. മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിലൂടനീളം ഒരുക്കിയിട്ടുള്ളത്.












