ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ […]
Kerala
കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.
തൃശൂരിൽ കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്
തൃശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂർ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്റെ കൊമ്പിൽ തല കുടങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 9 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്.
സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം: മകരവിളക്ക് വരെ എല്ലാ ദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തിയേക്കും
ശബരിലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകൾ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. 89930 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ബുക്കിങ് കുറവാണ്. ജനുവരി ഒന്ന് […]
മല്ലപ്പള്ളി ഭക്ഷ്യവിഷബാധ; ചെങ്ങന്നൂരിലെ കാറ്ററിങ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്പെൻഡ് ചെയ്തത്. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും. ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്.മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ […]
മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽവച്ച് പിടിയിലകുകയായിരുന്നു.കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികൾക്ക് […]
ആഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍; വിവിധയിടങ്ങളിലായി മരിച്ചത് ഏഴ് പേര്‍
പുതുവത്സാരാഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞത്. ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ […]
ബൈക്കിന്‍റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്.ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൻ്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നിൽ വച്ചാണ് തർക്കമുണ്ടായത്. ഇവിടെനിന്ന് പോകാൻ പ്രതിയായ രൂപേഷ് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രൂപേഷ് അരയിൽ സൂക്ഷിച്ച […]
തൃശൂരിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ
തൃശൂർ പാഞ്ഞാളിൽ കാണാതായ വയോധികൻ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ. പൈങ്കുളം മനപ്പടി കോന്നനാത്ത് അമൃത നിവാസിൽ ശങ്കര മേനോനെയാണ് (71) മരിച്ച നിലയിൽ കണ്ടെത്തിയത്. പൈങ്കുളം തിരുവഞ്ചക്കുഴി ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.ഡിസംബർ 27 മുതൽ ആണ് കാണാതായത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.












