സജി ചെറിയാന്‍ മന്ത്രിയായി ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.(Saji cherian will take oath at 4 pm today) നിയമോപദേശങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടേയും അനിശ്ചിതത്വം നിറഞ്ഞ നാളുകള്‍ക്കൊടുവിലാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത്. ഇടഞ്ഞു നിന്ന ഗവര്‍ണര്‍ അറ്റോണി ജനറലിന്റെ അടക്കം നിയമോപദേശത്തില്‍ വഴങ്ങിയതോടെ രാജിവെച്ചു 184 ാം ദിവസം സജി ചെറിയാന് […]
Kerala
കണ്ണൂരില്‍ 58 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി പിടികൂടി. 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 19 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ […]
വേതനം വർധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്, തൃശൂരിൽ നാളെ സൂചനാ പണിമുടക്ക്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ […]
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ
കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി. അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ . ഒരു കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റു . ആർപ്പൂക്കര സ്വദേശി […]
കോട്ടയംകാരൻ ശ്യാംജിത്തിന് ഗുരുവും മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ
ഭാരതത്തിന്റെ തനതു കലാരൂപമായ, ആന്ധ്ര പ്രദേശിൽ പിറവി കൊണ്ട കുച്ചിപ്പുടി 3 വയസ്സ് മുതൽ പഠിച്ചും സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും വേറിട്ട് നിൽക്കുകയാണ് കോട്ടയം രാമപുരം, സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്യാംജിത്ത് സജീവ്. ശ്യാംജിത്തിൻ്റെ അമ്മയും മുത്തശ്ശിയും നൃത്താധ്യാപികമാരാണ്. നൃത്താധ്യാപികയായ അമ്മ സജിമോൾ സജീവ് ആണ് ശ്യാം ജിത്തിന്റെ ഗുരു. മകന്റെ മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ. രാമപുരത്ത് നൃത്ത സംഗീത വിദ്യാലയം നടത്തുകയാണ് സജിമോൾ. 2019ൽ കാസർഗോഡ്, കാഞ്ഞങ്ങാട് […]
ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവം; മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും
ശബരിമല മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും. വെടിപ്പുരയിൽ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. വെടിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിമരുന്ന് സുരക്ഷിതമായാണോ സൂക്ഷിച്ചിരുന്നത് എന്ന കാര്യം വീണ്ടും പരിശോധിക്കും. സന്നിധാനത്തെയും പരിസരത്തെയും മറ്റ് വെടിവഴിപാട് കേന്ദ്രങ്ങളിലും ഇന്ന് വീണ്ടും പരിശോധന നടത്തും. പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെപ്പിക്കാൻ […]
അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം; ഇതുവരെ നടപടിയില്ല; ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ്
അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയിൽ ഈ ആനയെ കണ്ടിരുന്നു. ഇതിന് പിന്നാലെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഇടപെടലിനെ തുടർന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നിർദേശ പ്രകാരം മൂന്ന് […]
ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. 33 വയസാണ്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പരാതിയെ തുടര്‍ന്ന് തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. രശ്മിയുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചന. കോട്ടയം മെഡിക്കല്‍ കോളജില്‍ അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സാണ് രശ്മി. ഹോട്ടലില്‍ നിന്ന് […]
ഭാര്യയുടെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി
ഭാര്യയുടെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനിൽ വിപിൻ (27) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി, ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ എഴിപ്പുറത്തുള്ള വീട്ടിൽ പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. കഴിഞ്ഞ മാസം 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കി. ഭാര്യാപിതാവ് പ്രസാദ് അത് അനുവദിച്ചില്ല. ഈ […]
പീഡനക്കേസ് ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതി; സിഐ സുനു ഇന്ന് ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും
പീഡനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ.സുനു ഇന്ന് പോലീസ് ആസ്ഥാനത്തു ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും.രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കാനാണ് ഹാജരാകേണ്ടത്. സുനുവിനെ പിരിച്ചു വിടുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും.തൃക്കാക്കര കൂട്ടബലാൽസംഗക്കേസിൽ സുനു കുറ്റക്കാരനാണോയെന്ന് ഉറപ്പിച്ചിട്ടില്ലങ്കിലും മുൻകാല ചരിത്രം വെച്ച് ഇയാൾക്ക് സേനയിൽ തുടരാൻ അർഹതയില്ലെന്നാണ് ഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. ആറ് ക്രിമിനൽ കേസുകളിൽ സുനു ഇപ്പോൾ പ്രതിയാണ്. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് […]












