Kerala

മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം

ആലപ്പുഴ കളർക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകർത്തത്. കളർകോട് ഭക്ഷണം കഴിക്കാൻ നിർത്തിയതിനിടയിലായിരുന്നു സംഭവം നടന്നത്. അയ്യപ്പ സംഘത്തിലെ ഒരു പെൺകുട്ടി കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇവർ ബൈക്കിൽ ചാരി നിന്നത് ബൈക്ക് ഉടമ ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. പെൺകുട്ടിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കുട്ടിയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കൈകോടാലി ഉപയോഗിച്ചാണ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തത്.

Kerala

സന്നിധാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി; ശബരിമല മകരവിളക്ക് ഉത്സവത്തിലേക്ക്

മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണിന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14 ന് വൈകിട്ട് രാത്രി 8നും 8.45നും ഇടയിലാണ് മകരസംക്രമ പൂജ. മകരവിളക്ക് ദിനമായ 14 വരെ ഒരു ലക്ഷത്തിലധികം ഭക്തരാണ് ദിനവും ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴിയും അല്ലാതെയും സന്നിധാനത്ത് എത്തുക.മകരവിളക്കിന് മുന്നോടിയായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. 12 […]

Kerala

പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ പൊലീസ് കണ്ടെത്തി

പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. ഓതറയിലെ സ്‌കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴയിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എങ്ങനെയാണ് അവിടെയെത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നഗരസഭാ പരിധിയിലെ രണ്ട് സ്‌കൂളുകളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്. സ്‌കൂളില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് നാല് പേരെയും കാണാതായത്. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

Kerala

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കില്ല.

Kerala

കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും. ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. കുട്ടനാടിന്റെ പ്രിയപ്പെട്ട കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എത്തിച്ചേരും. ഏറെ നാളായി ചികിത്സയിലായിരുന്ന ബീയാര്‍ പ്രസാദ് ഇന്നലെ വൈകിട്ടാണ് ചങ്ങനാശേരിയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളുകളായി […]

Kerala

അപസ്മാരം വന്ന് യുവതി മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചെന്ന് യുവാവ്; ഉമാ പ്രസന്നയുടെ മരണത്തില്‍ വഴിത്തിരിവ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. അഞ്ചല്‍ സ്വദേശിയായ 24 വയസുകാരന്‍ നാസു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തനിക്കൊപ്പമായിരുന്നപ്പോള്‍ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് ഇയാളുടെ മൊഴി. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയത്. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറയുന്നു. സൗന്ദര്യവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തുകയായിരുന്ന ഉമ. കഴിഞ്ഞ മാസം […]

Kerala

സജി ചെറിയാന് രണ്ടാമൂഴം; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്.  സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതലയേറ്റെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെയായിരിക്കും വീണ്ടും ലഭിക്കുകയെന്നാണ് സൂചന. സജി ചെറിയാനെ മന്ത്രിയാക്കുന്നത് അസാധാരണ സാഹചര്യമെന്നായിരുന്നു ഗവര്‍ണര്‍ ആദ്യം പ്രതികരിച്ചിരുന്നത്. […]

Kerala

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്.

Kerala

തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്‍ മന്ത്രി സജി ചെറിയാന്‍

വകുപ്പുമായി ബന്ധപ്പെട്ട, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് മുന്‍പിലുള്ള ലക്ഷ്യമെന്ന് രണ്ടാമൂഴത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍. 75 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ചു. പഴയ വകുപ്പുകള്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. തീരമേഖലയിലെ പദ്ധതികള്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.ഗവര്‍ണര്‍ തന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രതിപക്ഷത്തെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകും […]

Kerala

കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തിന്‍റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്‍റെ […]