സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോതമംഗലം കോട്ടപ്പടി സ്കൂൾ കവലയിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിനാണ് അപകടം ഉണ്ടായത്. സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് ദാരുണമായ സംഭവമുണ്ടായത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻ ചക്രം ഹസനുലിൻ്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
Kerala
പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു; സംഭവം എറണാകുളത്ത്
പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിലും 3 പേർക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് […]
തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ കാർത്തിക എന്ന വീട്ടിൽ രമേശൻ, ഭാര്യ സുലജകുമാരി, മകൾ രേഷ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. വിദേശത്ത് ആയിരുന്ന രമേശൻ ഇന്നലെയാണ് തിരികെ എത്തിയത്. താമസിക്കുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഈ കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. സുലജകുമാരിയുടെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ […]
ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി
ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീര ഭാഗങ്ങളിലൊളിപ്പിച്ച ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം : ഹൈക്കോടതി
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയാൽ കർശന നടപടി വേണമെന്നും പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. പണിമുടക്കു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി പണിമുടക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ചു. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്കു നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കാനാണ്. പണിമുടക്കുന്നവർക്കു ശമ്പളത്തിന് അർഹതയില്ലെന്നും […]
വിതുരയില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വിതുരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മുളയ്‌ക്കോട്ടുകര സ്വദേശികളായ വൃദ്ധ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഗുരുമന്ദിരം വീട്ടില്‍ രാജേന്ദ്രന്‍ (63), ഭാര്യയായ സതിയമ്മ (62) എന്നിവരാണ് മരിച്ചത്. വീടിന്റെ സമീപത്തെ രണ്ട് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വായിൽ പ്‌ളാസ്റ്ററും മൂക്കിൽ ക്‌ളിപ്പുമിട്ട നിലയിലാണ് മൃതദേഹം. പ്‌ളാമൂട് സ്വദേശി സേവ്യറൂടെ മകൾ സാന്ദ്രയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം മടന്നത്. സാന്ദ്രയുടേത് ആത്മഹത്യയാണെന്ന് നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെടി വഴിപാട് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മതിയെന്ന് കളക്ടര്‍; വഴിപാട് താത്ക്കാലികമായി നിര്‍ത്തി
ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിര്‍ത്തി. നടപന്തലിന് സമീപത്തെ വഴിപാടും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന് കളക്ടര്‍ നിലപാടെടുത്തതിനാലാണ് വഴിപാട് നിര്‍ത്തിയത്. മാളികപ്പുറത്തെ വെടിവഴിപാട് അപകടത്തിന് പിന്നാലെ നിര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലും വെടിവഴിപാട് നിര്‍ത്തിയത്. ശബരിമല മാളികപ്പുറത്തുണ്ടായത് തീപിടുത്തമെന്ന് പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെടിമരുന്ന സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതെയാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തനംതിട്ട കളക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് […]
സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്ന് സംശയം; നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു
യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ മരണത്തിൽ നിഗൂഢതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് വിലയിരുത്തൽ. കേസിൽ പ്രത്യേക സംഘം നാളെ റിപ്പോർട്ട് നൽകും. നയന സൂര്യയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നയനയുടെ മുറിയിൽ ആദ്യം പ്രവേശിച്ചവരെയാണ് ചോദ്യംചെയ്യുന്നത്. സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അന്വേഷണ സംഘം നയനയുടെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. […]












