കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു […]
Kerala
നയന സൂര്യയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. പ്രത്യേക സംഘത്തിന് കേസ് കൈമാറാണ് സാധ്യത. കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം […]
പരാതിക്കാരന് നഷ്ടമായത് 59 ലക്ഷം രൂപ; കോടികളുടെ നിക്ഷേപ തട്ടിപ്പിൽ എനി ടൈം മണിയുടെ ഡയറക്ടർമാർ അറസ്റ്റിൽ
കണ്ണൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ അർബൻ നിധിയുടെ സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്വദേശിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തതും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും. 59 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. തലശേരിയിലെ ഒരു ഡോക്ടർ 59 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നു കാട്ടിയാണ് പരാതി […]
ആലുവ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി
ആലുവ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. പഴകിയ അച്ചാർ, എണ്ണ, ചിക്കൻ, ന്യൂഡിൽസ് അടക്കമുള്ളവയാണ് പിടികൂടിയത്. ആറ് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് നാല് ഹോട്ടലുകൾക്കെതിരെ നടപടി എടുത്തത്. ഒരു ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് പഴകിയ കഞ്ഞിയും പിടികൂടി.
കൈവിഷത്തിന് ചികിത്സയ്‌ക്കെന്ന പേരില്‍ പീഡനം; മലപ്പുറത്ത് ‘സിദ്ധന്‍ സുബ്രഹ്മണ്യന്‍’ അറസ്റ്റില്‍
മലപ്പുറം തിരൂരങ്ങാടിയില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സിദ്ധന്‍ പിടിയില്‍. മുന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാള്‍ സിദ്ധന്‍ ചമഞ്ഞ് ആളുകളെ വരുതിയിലാക്കുകയായിരുന്നു. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലിന്‍ചുവട് ചെകുത്താന്‍ പടിയിലുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു സുബ്രഹ്മണ്യന്റെ പ്രവര്‍ത്തനം. വിവിധ അസുഖങ്ങളുടെ ചികിത്സക്കായാണ് പരാതിക്കാരിയായ യുവതിയും കുടുംബവും ഇവിടെയെത്തിയത്. യുവതിക്കും സഹോദരനും കൈവിഷം ബാധിച്ചതിനാലാണ് അസുഖങ്ങള്‍ മാറാത്തത് എന്ന പേരിലാണ് പ്രതി ചികിത്സ തുടങ്ങിയത്. പാത്രങ്ങള്‍ […]
സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി
സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി പുലർച്ചെ 2 മണിയോടെയാണ് സംഭവം. റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന.ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തി.കല്ലൂർ ടൗണിലും ഇന്നലെ കാട്ടാനയെത്തി.ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാന പിഎം 2 എന്നാണ് […]
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത്പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. […]
സര്‍ക്കാരിന് പ്രഹരം; മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അസാധുവാക്കി കെഎടി
സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അസാധുവാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനമാണ് റദ്ദാക്കിയത്. മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. എറണാകുളം ലോ കോളേജിലെ അധ്യാപകന്‍ ഡോ.ഗിരിശങ്കറിന്റെ പരാതി പരിഗണിച്ച ശേഷമാണ് ഉത്തരവ്. മതിയായ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിച്ചില്ലെന്നായിരുന്നു എറണാകുളം ലോ കോളജിലെ അധ്യാപകന്റെ പരാതി. 2018ലെ യുജിസി മാനദണ്ഡം […]
കൊല്ലത്ത് റെയിൽവേ കോട്ടേഴ്‌സിൽ യുവതി മരിച്ചത് ബലാത്സംഗത്തിനിടെ : പൊലീസ്
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്.യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു.കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ […]
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു. തീ പടർന്നതോടെ ഹോട്ടൽ പൂർണ്ണമായി കത്തി നശിച്ചു.












