കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും പരാജയം വ്യക്തമാക്കുന്നതാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് […]
Kerala
കാസർഗോട്ടെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടലിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി
കാസർഗോഡ് ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിൽ ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു. നേരത്തെ അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ […]
സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്
വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദേശം. ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് ആവശ്യപ്പെട്ടിരുന്നു. ആന നാട്ടിലിറങ്ങിയതോടെ വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ […]
കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി
കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞു എന്ന വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി […]
ഭക്ഷ്യവിഷബാധ മൂലമുണ്ടായ മരണം; അന്വേഷണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കും, കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ
കാസർഗോഡ് ഭക്ഷ്യ വിഷബാധ മൂലമുണ്ടായ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ വി ആർ വിനോദ് 24 നോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഫുഡ് സാമ്പിളുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോട്ടൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ […]
വടിവാളും നായയുമായി അക്രമം; പ്രതിയുടെ വീട്ടിൽ കടന്ന് പൊലീസ്
കൊല്ലം ചിതറയിൽ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ അക്രമം നടത്തിയാളെ പിടികൂടാനാകാൻ പൊലീസ്. സജീവന്റെ വീട്ടിൽ പൊലീസ് സംഘം കടന്നു. നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റി. ഫയർ ഫോഴ്‌സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ […]
പത്ത് മാസത്തെ ആസൂത്രണം; ഷാരോണിനെ ഒഴിവാക്കാൻ ജാതി പ്രശ്‌നം മുതൽ ജാതകപ്രശ്‌നം വരെ പയറ്റി നോക്കി; ഒടുവിൽ കൊലപാതകം; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്
പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഷാരോണിൻറേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനാണ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് ിെരഞ്ഞെടുത്തതെന്ന് കുറ്റപത്രം പറയുന്നു. ഷാരോണിൻറെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും തുല്യപങ്കെന്നും കുറ്റപത്രത്തിലുണ്ട്. സൈനികനുമായുളള വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുളള പ്രണയം അവസാനിപ്പിക്കാൻ ഗ്രീഷ്മ പല തന്ത്രങ്ങളും മെനഞ്ഞതായാണ് കുറ്റപത്രത്തിലുളളത്. ജാതി പ്രശ്‌നം മുതൽ ജാതക പ്രശ്‌നം വരെ ഗ്രീഷ്മ പയറ്റിനോക്കി. എന്നാൽ, ഷാരോൺ പിന്മാറില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗ്രീഷ്മ കൊലപാതകത്തിന് തന്ത്രങ്ങളാവിഷ്‌കരിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. പത്ത് […]
മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
തൃശൂർ മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യാശ്രമം. യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിഷാദിനാണ് പരുക്കേറ്റത്.
അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ നരബലിയിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം […]
ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും; പരാജയപ്പെട്ടാൽ മയക്കുവെടി
ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും.രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് […]












