Kerala

ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു

പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. തീർത്ഥാടകർക്ക് ഗുരുതര പരുക്കുകളില്ല. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.

Kerala

പൊലീസ്​ ജീപ്പ്​ ഇടിച്ച്​ യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ സ്​കൂട്ടറിലടിച്ച്​ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ്​ ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ്​ (32)​ നോർത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ്​ അറസ്റ്റ്. നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ ഇടിച്ചാണ്​ ബന്ധുക്കളായ രണ്ടു പേർ മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ്​ വീട്ടിലേക്ക്​ സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത്​ മുപ്പത്​ അകംപാടം എഡ്വേർഡിന്‍റെ മകൻ ജസ്​റ്റിൻ​ (അനിയച്ചൻ -38), കുമരകം […]

Kerala

മല്ലപ്പള്ളിയിലെ ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു

പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെ കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തു.മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് […]

Kerala

കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റിൽ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത. കഴുത്തു ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്.  2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ നിർണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായി. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം […]

India Kerala

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു 2020-ല്‍ സംഭവിച്ച അപകടങ്ങള്‍. അരലക്ഷത്തോളമാണ് ഒരു വര്‍ഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വര്‍ധന. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു […]

Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങൽ ഇളബ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വിഷബാധയേറ്റത്. 20 കുട്ടികൾ ഉണ്ടായിരുന്നു. മൂന്നുപേർ കുഴഞ്ഞുവീണു.വിഷബാധയേറ്റ കുട്ടികളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

Kerala

ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ അപകടം; വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു

വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.

Kerala

കോഴിക്കോട് പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി മൊഴിനല്‍കി; പൊലീസ് കേസ് അവസാനിപ്പിക്കുന്നു

കോഴിക്കോട് കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നിട്ടില്ലെന്നു പിന്നീട് യുവതി മൊഴി നല്‍കി. ഈ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് കൊറിയന്‍ യുവതി മുന്‍പ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ […]

Kerala

മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി

രാജ്യാന്തര മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പാലക്കീഴ് ഉണ്ണികൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. ബംഗളൂരുവിലെ അത്ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം. ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍. കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ […]

Kerala

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്.പരുക്കില്‍ നിന്നുള്ള അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസമായി വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കടുവ ഭീതിയിലായിരുന്നു. വ്യഴാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയ കടുവയ്ക്ക് വലത് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും […]