പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണമാണ് അന്വേഷിക്കുന്നത്. ഇവർ മരിച്ചത് തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു. നവംബർ 30 നാണ് മരണം നടന്നത്. കൊലപാതക സാധ്യത തളളാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഒരു മാസമായിട്ടും ദുരൂഹത നീങ്ങാത്തതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തു വന്നിരുന്നു. സ്മിതാ കുമാരിയുടെ ശരീരത്തിലും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം […]
Kerala
ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
മലപ്പുറം ചങ്ങരംകുളം പന്താവൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട് പോകുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.
ഒന്നരവയസുകാരനെ തെരുവുനായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു; കുഞ്ഞിന് ശരീരമാസകലം പരുക്ക്
ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. കൊല്ലം മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവുനായകള്‍ എത്തി ആക്രമിച്ചത്. കുട്ടിയുടെ ശരീരമാസകലം പരുക്കേറ്റിട്ടുണ്ട്.
കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു
കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട
തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായി. കണ്ടാണശ്ശേരി സ്വദേശി അഫ്സൽ(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടലിൽ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്.
ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്; മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് […]
സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം; കേസെടുത്ത് എക്‌സൈസ്
സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ്. ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി വിജീഷ, ഷാലു റഹീം എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ […]
കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതം ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
കൊച്ചിയില്‍ യുഡിഎഫ് യോഗം തുടങ്ങി; കെ സുധാകരന്‍ എത്തിയില്ല
കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന്‍ എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് യോഗം തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും രമേശ് ചെന്നത്തല പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ് പ്രതിനിധികളായി കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമാണ് പങ്കെടുക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ […]
കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം
കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല തവണ തെരുവുനായ ആക്രമണമുണ്ടായിരുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അട്ടപ്പാടി കക്കുപ്പടിയില്‍ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായിരുന്നു. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകള്‍ ഷെന്‍സ […]












