Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ ബോംബേറ്; പൊലീസുകാർ രക്ഷപ്പെട്ടത് തലനാഴിയ്ക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം സ്വദേശികളും സഹോദരങ്ങളുമായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിന് പുറമേ പൊലീസിന് നേരെ മഴുവും ആയുധങ്ങളും വലിച്ചെറിഞ്ഞു. ഷമീറും ,ഷഫീകും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനെത്തിയ […]

Kerala

ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു; ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും കെട്ടിവെച്ചു

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ കണിയാപുരത്തു വെച്ചു തടഞ്ഞു നിർത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയിരുന്നു.  ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകി വച്ചാണ് കൊണ്ടുപോയത്. നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായാണ് മർദ്ദിച്ച് അവശനാക്കിയത്. നിഖിലിന്റെ പിതാവിനെ ഫോണിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. നിഖിലിന്റെ പിതാവ് കഴക്കൂട്ടം […]

Kerala

ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ എക്സൈസ് പിടികൂടി; സംഭവം അമരവിള ചെക്ക്പോസ്റ്റിൽ

ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായാണ് യുവാക്കൾ പിടിയിലായത്. കരിക്കകം വിജിത്, പ്രാവച്ചമ്പലം വിഷ്ണു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.  അമരവിള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. യുവാക്കളെയും ഇരുതലമൂരിയേയും ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ദുർമന്ത്രവാദത്തിനാണ് രഹസ്യമായി ഇരുതല മൂരിയെ കടത്തിക്കൊണ്ടുവന്നതെന്ന് പറയുന്നു. നിരുപദ്രവകാരിയായ ഇരുതലമൂരി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. വാലിന്റെ ഭാഗം ഉരുണ്ട് തലപോലിരിക്കുന്നതിനാൽ ഇവയ്ക്ക് രണ്ടുതല (ഇരുതല) യുണ്ടെന്നു തോന്നും. […]

Kerala

‌‌500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.  എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. പാലക്കാട് സ്വദേശി ജുനൈദിന്റെ […]

Kerala

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു.  ഇന്ന് രാവിലെ ആറ് മുപ്പതോടെയാണ് മൂന്നാറിന് സമീപത്തെ ആനയിറങ്കലിൽ കാട്ടാനയിറങ്ങിയത്. ഇതിലൂടെ കടന്ന് പോയ ബൈക്ക് യാത്രികൻ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ മൊട്ടവാലൻ എന്ന് […]

Kerala

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 3 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 12 പേരെ അറസ്റ്റും ചെയ്തു.

Kerala

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. പന്തീരാങ്കാവിലെ സ്വകാര്യ ഫ്‌ളാറ്റിൽ പരാതിക്കാരെയെ എത്തിച്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പരാതി ലഭിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ തന്നെ മൂന്നു പ്രതികളെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തങ്ങളെ കുടുക്കാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നാണ് പ്രതികൾ ആരോപിക്കുന്നത്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ പൊലീസ് കൈക്കൊള്ളും. […]

Kerala

പ്രവീൺ റാണ റിമാൻഡിൽ; 36 കേസുകൾ, 16 കോടിയോളം രൂപ കൈമാറിയെന്ന് പ്രതി

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണ റിമാൻഡിൽ. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. തൃശൂർ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 16 കോടിയോളം രൂപ കൈമാറിയെന്ന് പ്രവീൺ റാണ മൊഴി നൽകിയതായും പൊലീസ് വ്യക്തമാക്കി. കൂടുതൽ പേരെ ചോദ്യം ചെയ്യും. തൃശൂർ സ്വദേശി ഹണി തോമസിന്‍റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്. പ്രവീൺ റാണയെ സഹായിച്ച കണ്ണൂർ സ്വദേശി ഷൗക്കത്തിന് നോട്ടീസ് നൽകാനാണ് പൊലീസിന്റെ നീക്കം. കൂടുതൽ […]

Kerala

നാളെ മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ സജ്ജം

നാളെ മകരവിളക്ക്. മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മകര ജ്യോതി ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ അയ്യപ്പ സന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഉണ്ടായിരിക്കില്ല. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര […]

Kerala

കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും

വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം ഉടൻ നൽകും. 5ലക്ഷം ആദ്യ ഗഡുവായി അനുവദിക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് […]