Kerala

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം. പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ .ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും, മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി.  10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാനി കൊല്ലത്തിന് ലഭിക്കുന്നത്. രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചു. നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച […]

Kerala

ജോഷിമഠ് ഭൗമ പ്രതിഭാസം: 45 കോടിയുടെ ധനസഹായം, പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി

ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി. ന്യൂ തെഹ്‌രിയിലെ മാതൃകയിൽ സ്ഥിരതാമസ സൗകര്യം ഒരുക്കും. പുനരധിവാസത്തിനായി സ്ഥലങ്ങൾ കണ്ടെത്തി. 45 കോടിയുടെ ധനസഹായം മന്ത്രിസഭ പാസാക്കി. 6 മാസത്തേക്ക് അയ്യായിരം രൂപ മാസം വാടക തുക നൽകും. 6 മാസത്തെ വൈദ്യുതി, വെള്ളം എന്നിവയുടെ ബിൽ ഒഴിവാക്കി. ലോൺ ഇഎംഐയിൽ 1 വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. ഇതിനിടെ ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി […]

Kerala

കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരെ പീഡനക്കേസ്; 26 വിദ്യാർത്ഥിനികൾ പരാതി നൽകി

കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരായ പീഡനക്കേസ്. 26 വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പരാതി നൽകി. പ്രതി ഫൈസലിനെതിരെ 21 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 6, 7 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ 26 വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശി ഫൈസൽ റിമാൻഡിലാണ്.

Kerala

17 കോടി ചെലവിട്ട് നിർമിച്ച കെട്ടിടം; ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്ചിതത്വം

ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്ചിതത്വം. 17 കോടി 39 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ പരിസരം കാടുകയറി. പുതിയ അധ്യായന വർഷം പ്രവർത്തനമാരംഭിക്കാൻ കഴിയും വിധമാണ് നിർമ്മാണം പൂർത്തീകരിച്ച് പട്ടികവർഗ്ഗ വകുപ്പിന് കൈമാറിയത്.  കിഫ്ബി ഫണ്ടിൽനിന്ന് 17കോടി 39 ലക്ഷം രൂപ ചിലവഴിച്ചാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ കെട്ടിടം നിർമ്മിച്ചത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി അത്യാധുനിക നിലവാരത്തിലാണ് നിർമ്മാണം […]

Kerala

തൃശൂർ സേഫ് ആന്റ് സ്ട്രോങ്ങ്‌ തട്ടിപ്പ്; തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ

തൃശൂർ സേഫ് ആന്റ് സ്ട്രോങ്ങ്‌ തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ് റാണയുടെ വാക്കുകൾ കള്ളമാണെന്ന് ജീവനക്കാർ ആരോപിച്ചു. ഡയറക്ടർ ബോർഡിലുള്ള മനീഷ് ഉൾപ്പെടെ ഉള്ളക്കർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും സേഫ് ആന്റ് സ്ട്രോങ്ങ്‌ കമ്പനി ജീവനക്കാർ പ്രതികരിച്ചു. സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് പ്രതി പ്രവീണ്‍ […]

Cricket Kerala Sports

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും

ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും.ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം. നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള […]

Kerala

തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; രക്ഷപെട്ട പ്രതികൾക്കായി തിരിച്ചൽ

തിരുവനന്തപുരം മംഗലപുരത്ത് തുടർച്ചയായി രണ്ടാം തവണയും പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ട പ്രതികൾക്കായി തിരിച്ചൽ തുടരുന്നു. പുത്തൻതോപ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് ബോംബെറിഞ്ഞ് രക്ഷപെട്ടത്. ഇന്നലെ ഉച്ചയ്ക്കും രാത്രിയിലുമായായിരുന്നു രണ്ട് ആക്രമണം. പ്രധാന പ്രതികളിലൊരാമായ ഷമീർ പിടിയിലായെങ്കിലും മുഖ്യ പ്രതി ഷഫീഖ് അക്രമണ ശേഷം ഓടി രക്ഷപെട്ടു.ഉച്ചയ്ക്ക് രക്ഷപെട്ട ഷെഫീഖ് രാത്രി വീട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞ് വീണ്ടും പിടിക്കാനെത്തിയപ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. നാടൻ ബോംബാണ് പോലീസിന് നേരെ എറിഞ്ഞത്. പൊലീസുകാർ പരുക്കേൽക്കാതെ തലനാഴിരയ്ക്ക് രക്ഷപെട്ടു.പിന്നീട് […]

Kerala

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രവീൺ റാണ തട്ടിയത് ലക്ഷങ്ങൾ

പ്രവീൺ റാണ സാമ്പത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമ മോഹികളെ ലക്ഷ്യമിട്ടുകൊണ്ട്. 2014ൽ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർക്കായി പത്ര പരസ്യം നൽകി. ‘ആയിരം നായകൻമാരും 1001 നായികമാരും’ എന്നാണ് ചിത്രത്തിന് പേരിട്ടത്. ചിത്രത്തിന്റെ ഓഡിഷന് വേണ്ടി നിരവധി പേർ അഭിമുഖത്തിനെത്തി. എല്ലാവർക്കും അഭിനയിക്കാൻ അവസരമെന്ന് ഉറപ്പ് നൽകിക്കൊണ്ടായിരുന്നു പരസ്യം. സിനിമയിൽ അഭിനയിക്കാൻ എത്തിയവരിൽ നിന്ന് 20,000 രൂപ വരെ വാങ്ങി. ഇതുവഴി പ്രവീൺ റാണ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

Kerala

ഗതാഗതക്കുരുക്ക്; എരുമേലിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി, പ്രതിഷേധവുമായി തീർത്ഥാടകർ

എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂർത്തിയായി. വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നും അദ്ദേഹംട്വന്റിഫോറിനോട് പറഞ്ഞു.

Kerala

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്.