Kerala

മക്കളോട് പറഞ്ഞത് അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന്, ബന്ധുക്കളെ അറിയിച്ചത് ബംഗലൂരുവിൽ പഠിക്കാൻ പോയതായും; സജീവൻ കുടുങ്ങിയത് സഹോദരനുണ്ടായ സംശയത്തിൽ

വൈപ്പിൻ എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയസംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും സജീവനെ കോടതിയിൽ എത്തിക്കുക. രമ്യയുടെ മൃതദേഹാവാശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. 2021 ഓഗസ്റ്റിലാണ് സജീവൻ ഭാര്യ രമ്യയെ കൊലപെടുത്തിയത്. രാത്രിയോടെ മൃതദേഹം വീടിന്റെ പോർച്ചിനോട് ചേർന്ന് കുഴിച്ചിടുകയും ചെയ്തു. അമ്മ മറ്റൊരാൾക്കൊപ്പം പോയി എന്ന് മക്കളോട് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളോടും അയൽവാസികളോടും രമ്യ ബാംഗ്ലൂരിൽ പഠിക്കാൻ പോയതാണെന്ന് പറഞ്ഞു. സംശയം […]

Kerala

2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം

ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ( kerala among ). ന്യൂയോർക്ക് ടൈംസ് ( ny times 52 places travel 2023 ) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം […]

Kerala

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; 17 ഓളം വിദ്യാർത്ഥികാൾ പരാതി നൽകി

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല് വർഷമായി അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്കൂളിൽ നിന്നും എത്തിയതാണ്. സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് […]

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി എക്‌സൈസ് പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്‌സൈസ് പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രി സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. രാത്രി സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Kerala

കൊച്ചിയില്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ ചുറ്റി റവന്യൂ ജീവനക്കാരന് പരുക്ക്

കൊച്ചിയില്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ ചുറ്റി റവന്യൂ ജീവനക്കാരന് പരുക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി സിബുവിനാണ് പരുക്കേറ്റത്. തുണി കൊണ്ടുള്ള തോരണമാണ് ഇദ്ദേഹത്തിന്റെ കഴുത്തില്‍ ചുറ്റിയത്. കഴുത്തില്‍ തുണി ചുറ്റുകയും ഉരഞ്ഞ് പരുക്കേല്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞും മുറിവ് ഉണങ്ങാതായതോടെയാണ് സിബു ഇക്കാര്യം പുറത്ത് പറയുന്നത്. കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം അഴിച്ചുമാറ്റാന്‍ വൈകിയതാണ് അപകടത്തിന് കാരണമായത്. റോഡിന് കുറുകെയാണ് തോരണം കെട്ടിയിരുന്നതെന്ന് ആക്ഷേപമുണ്ട്. ഫഌക്‌സ് […]

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ്ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീറാണ് 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയിലാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ എസ്ഐ 2,000 രൂപ നൽകണമെന്ന് നിർദേശിച്ചു. പരാതിക്കാരൻ ഈ വിവരം മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തശേഷം കോട്ടയം വിജിലൻസ് യൂണിറ്റിൽ അറിയിക്കുകയായിരുന്നു.

Kerala

കൊച്ചിയില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടിച്ചെടുത്തു; എത്തിച്ചത് ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കാന്‍

എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയില്‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് […]

Kerala

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം ഏഴ് കോടിയിലേറെ

ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. അരവണ നിര്‍മാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അരവണ വിതരണം നിര്‍ത്തിവച്ചിരുന്നത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്. ഏലയ്ക്ക കരാറുകാരനെതിരെ ബോര്‍ഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് ഒരുങ്ങുന്നത്. നഷ്ടം […]

Kerala

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പൊലീസ് തിരയുന്ന പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഇയാൾ രാജ്യം വിടുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’ പ്രവീൺ റാണ ഉത്തർപ്രദേശിലൂടെ നേപ്പാളിലേക്ക് കടന്ന ശേഷം വിദേശ രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോർട്ട് നമ്പറും വിശദാംശങ്ങളും കൈമാറി. ഇടുക്കി വഴി ഇയാൾ കേരളം വിട്ടതായുള്ള സൂചനയാണ് […]

Kerala

സംസ്ഥാനത്തെ ജയിലുകളിലെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അം​ഗീകരിച്ചാണ് തീരുമാനം. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാ​ഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.ഭരണഘടനയുടെ […]