Kerala

കോട്ടയത്ത് ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടി എട്ടാം മൈലിൽ ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി എട്ടാം മൈൽ ജം​ക്ഷനിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. മകൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം . പിന്നിൽ നിന്നെത്തിയ ടോറസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് കൂടി വണ്ടി കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിച്ചു. മകൻ അഖിൽ […]

Kerala

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു; പകരം വെജിറ്റബിൾ മയോണൈസ്

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കും. ആരോഗ്യ മന്ത്രിയും ഹോട്ടൽ – റെസ്റ്റോറന്റ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ള ചർച്ചയിലാണ് തീരുമാനം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) യും രം​ഗത്തെത്തി. വിഷരഹിത ഭക്ഷണം ഉറപ്പാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് ബേക്കിന്റെ പിന്തുണ ഉണ്ട്. സര്‍ക്കാരിന്റെ നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി ബേക്കറികളില്‍ […]

Kerala

അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.  കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മൂവരേയും അടിമാലി ജനറല്‍ […]

Kerala

‘ശബരിമല അരവണ’: ഏലക്കയ്ക്ക് ഗുണനിലവാരമില്ല: കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ശബരിമല അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ്എഫ്‌എസ്‌ഐ) റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്കായ സുരക്ഷിതമല്ല. പരിശോധനയില്‍ ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിർദേശപ്രകാരം കൊച്ചി സ്‌പൈസസ് ബോർഡിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര അതോറിറ്റി കോടതി നിർദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ […]

Kerala

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍ വച്ചാണ് എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യര്‍ത്ഥി കാര്‍ത്തിക് നെയാണ് ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ […]

Kerala

അതിരപ്പിള്ളിയില്‍ തുമ്പിക്കൈ അറ്റ നിലയില്‍ ആനക്കുട്ടി

അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാന ഉള്‍പ്പെടെ അഞ്ച് ആനകള്‍ കൂട്ടത്തിലുണ്ടായിരുന്നു. പ്രദേശവാസിയായ സജില്‍ ഷാജു എന്നയാളാണ് തുമ്പിക്കൈ അറ്റുപോയ ആനക്കുട്ടിയെ കണ്ടെത്തിയത്. സജിലാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജിലേഷ് ചന്ദ്രന്‍ സ്ഥലത്തെത്തി ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ […]

Kerala

പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്.  ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാൽ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് മായം കലർത്തിയ പാൽ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.

Kerala

കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

കണ്ണൂര്‍ കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. ഇന്നലെ രാത്രി അജ്ഞാത സംഘമാണ് സമരപ്പന്തലിന് തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത് ജനകീയ സമരം ശക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ജനകീയ സമരസമിതിയുടെ സമരപ്പന്തലിന് അജ്ഞാതരായ ആളുകള്‍ തീയിട്ടത്. പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സമരസമിതി നേതാവ് […]

Kerala

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്ന് വേട്ട; ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി

പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരക്കിലോ മയക്കുമരുന്ന് പിടിക്കൂടി. വിപണിയിൽ ഒരുകോടിയിലധികം വില വരുന്ന ചരസാണ് പിടികൂടിയത്. ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു മയക്കുമരുന്ന് കടത്തിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ ചരസാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന ന‌ടക്കുന്ന വിവരമറിഞ്ഞ് ബാഗ് ഉപേക്ഷിച്ചതാകാമെന്നാണ് വിവരം. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിന്റെ താഴെനിന്നാണ് ബാഗ് ലഭിച്ചത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളം വഴി രാജ്യാന്തര […]

Kerala

അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയ സംഭവം; നിയമ നടപടിക്കൊരുങ്ങി അസോസിയേഷന്‍

കാസര്‍ഗോട്ടെ അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് അല്‍ റൊമാന്‍സിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ തെറ്റായ പ്രാചാരണം നടന്നത്. […]