Kerala

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്

ചരിത്ര പ്രസിദ്ധവും മതസൗഹാർദത്തിന്റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. 10,000 കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എരുമേലിയിൽ എത്തും.  അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലും ഉച്ചയ്ക്ക് ശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തർ എരുമേലിയിൽ പേട്ടതുള്ളുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. നൈനാർ മസ്ജിദിൽ പ്രവേശിച്ച് […]

Kerala

ധോണിയിലെ പിടി സെവനെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാടെത്തും

പാലക്കാട് ധോണിയിലെ പിടി സെവൻ എന്ന കൊമ്പനെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാടെത്തും. ആനക്കൂടിന്റെ നിർമ്മാണം പൂർത്തിയായാൽ അടുത്ത സംഘം കൂടി എത്തും. അതിന് ശേഷമാകും ആനയെ മയക്കുവെടി വച്ച് വീഴ്ത്തുക. വയനാടിനെ ആശങ്കയിലാക്കിയ പിഎം2വിനെ പിടികൂടാൻ ദൗത്യസംഘം മടങ്ങിയതിനാലാണ് പിടിസെവനെ മയക്കുവെടി വെക്കുന്ന നടപടികൾ വൈകിയത്.ഇന്ന് വൈകീട്ടോടെ വയനാട്ടിൽ നിന്ന് ജില്ലയിലെത്തുന്ന സംഘം കൂടിന്റെ നിർമ്മാണം പൂർത്തിയാക്കും. തുടർന്ന് അടുത്തസംഘം കൂടി ജില്ലയിലെത്തിയ ശേഷമാകും മയക്കുവെടി വെക്കുന്ന നടപടിയിലേക്ക് കടക്കുക. വനബീറ്റിലേക്ക് പ്രവേശിച്ച പിടി സെവനെ […]

Kerala

നയനയുടെ മരണം ആത്മഹത്യയാണെന്നുള്ള മൊഴി പൊലീസിന് നൽകിയില്ലെന്ന് മുൻ ഫോറൻസിക് മേധാവി; പൊലീസ് കൂടുതൽ പ്രതിരോധത്തിൽ

യുവ സംവിധായകൻ നയനാ സൂര്യന്റെ മരണത്തിൽ പൊലീസ് കൂടുതൽ പ്രതിരോധത്തിൽ. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി ശശികല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആത്മഹത്യ എന്ന നിഗമനമുള്ള മൊഴി താൻ പൊലീസിന് നൽകിയില്ല എന്ന ശശികലയുടെ വെളിപ്പെടുത്തലിൽ പൊലീസ് മറുപടി പറയേണ്ടിവരും. കൊലപാതക സാധ്യതയാണ് ആദ്യ നിഗമമായി താൻ അറിയിച്ചത് എന്നാണ് ശശികലയുടെ വെളിപ്പെടുത്തൽ. മരണകാരണം കഴുത്തിലെ മുറിവാണെന്നും പുറത്തുവന്ന മൊഴി നൽകിയത് താൻ അല്ലെന്നും ശശികല വ്യക്തമാക്കി. അതേസമയം നയന […]

Kerala

തൃശൂർ ശക്തൻ നഗറിലെ ആകാശ പാതയിൽ വാഴക്കുലകൾ നാട്ടി കോൺഗ്രസ് സമരം

തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സമരം.  5 വർഷം മുമ്പാണ് ശക്തൻ നഗർ ജംഗ്ഷനിൽ ആകാശപാത നിർമാണത്തിനുള്ള നടപടി തുടങ്ങിയത്. പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 5 കോടി മുതൽ മുടക്കിൽ തുടങ്ങി 16 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഈ […]

Kerala

നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയിൽ

നടി മോളി കണ്ണമ്മാലി ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ. എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. നിലവിൽ ഐസിയുവിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് വിവരം. നേരത്തെ രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു […]

Kerala

കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ; കുടുംബപ്രശ്‌നങ്ങളെന്ന് പൊലീസ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിൽ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോളയിലെ ഡ്രൈവറാണ് സജികുമാർ. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സജികുമാർ മദ്യപിച്ച് എത്തി ഭാര്യയുമായി വഴക്കുണ്ടായെന്ന് അയൽവാസികൾ പറഞ്ഞു. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിതുര പൊലീസ് […]

Kerala

കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.

Kerala

പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പൊലീസ്

സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. തൃശ്ശൂരിൽ നിന്ന് വിവരങ്ങളുമായി സുർജിത്ത് അയ്യപ്പത്ത് തൽസമയം ചേരുന്നു. തൃശൂർ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീൺ റാണ […]

Kerala

വർക്കലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനതപുരം വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന ആര്യയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞിരുന്നു. ഇതിൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി പി.ടി.എ അധികൃതരും അധ്യാപകരും പറഞ്ഞു. ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യാകൃഷ്ണ. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം 6 മണിയോടെ വീട്ടിൽ എത്തിയ സഹോദരനാണ് […]

Kerala

കാറുകൾ കൂട്ടിയിടിച്ച് റിട്ട.ലേബർ കമ്മിഷൻ ജീവനക്കാരി മരിച്ചു

ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരി തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യൻ (64, തിരുവനന്തപുരം ലേബർ കമ്മിഷൻ ഓഫിസ് റിട്ട. ജീവനക്കാരി) മരിച്ചു. ആലീസിന്റെ ഭർത്താവ് കുര്യൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന കാർ ചോരക്കുഴി വി.റ്റി.ജേക്ക് സമീപം കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വില്ലൂന്നി സ്വദേശികളായ തോപ്പിൽ അജോ ചെറിയാൻ (40), ഭാര്യ സുനി (35) എന്നിവർക്ക് കൈയ്ക്ക് പരിക്കേറ്റു. ആലീസിന്റെ […]