സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര ഒമാനിലെത്തിയത്. മക്കൾ: ആദിനാഥ്, അനുഗ്രഹ. സുരേഷ്- ലളിതകുമാരി ദമ്പതികളുടെ മകളാണ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Kerala
പാന്‍മസാല കടത്ത്; സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു; കുരുക്കായി ഇജാസിനൊപ്പമുള്ള പിറന്നാള്‍ ആഘോഷ ദൃശ്യങ്ങള്‍
കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാല തന്റെ ലോറിയില്‍ നിന്ന് പിടിച്ച സംഭവത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു. ലോറി വാടയ്ക്ക് നല്‍കിയതാണെന്ന് എ ഷാനവാസ് വിശദീകരിച്ചിരുന്നെങ്കിലും ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്. പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ പുറത്തെത്തി. […]
പക്ഷിപ്പനി: കരുതലും ജാഗ്രതയുമായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി. ഇറച്ചി, മുട്ട, വളം എന്നിവയുടെ വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴൂര്‍ പഞ്ചായത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയുടെ കടത്ത്, വില്പന, കൈമാറ്റം എന്നിവയും ജില്ലാ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് […]
100 കോടിയുടെ തട്ടിപ്പ്; ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം; കള്ളപ്പണം ഒളിപ്പിക്കാൻ സിനിമാ അഭിനയവും; പ്രവീൺ റാണയുടെ കള്ളപ്പണക്കോട്ട ചെറുതല്ല..
സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെയാണ്. കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ഇവിടെ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടത്. തൃശ്ശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. 100 കോടിയുടെ തട്ടിപ്പ്…ഇന്ത്യയിലെ പല നഗരങ്ങളിലായി ഡാൻസ് ബാറുകളും വൻകിട നിക്ഷേപങ്ങളും…ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം….പ്രവീൺ […]
ബത്തേരി നഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു
വയനാട് സുൽത്താൻ ബത്തേരി നഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി നഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആന നഗരത്തിലിറങ്ങി മൂന്നാം ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ […]
മകരവിളക്കിന് ഇനി 4 ദിവസം മാത്രം; ശബരിമലയിൽ തിരക്കേറുന്നു
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. മകരവിളക്കിന് 4 ദിവസം മാത്രം ശേഷിക്കെ ഇന്ന് 89,956 പേരാണ് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി ഉള്ളതിനാൽ ഒരു ലക്ഷത്തിലധികം തീർഥാടകർ ഇന്ന് ദർശനത്തിനെത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സന്നിധാനത്ത് തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു. മകരവിളക്ക് അടുത്തതിനാൽ മലകയറുന്ന തീർഥാടകർ സന്നിധാനത്തുതന്നെ തുടരുന്ന സാഹചര്യവുമുണ്ട്. തീപിടുത്ത സാധ്യത മുന്നിൽക്കണ്ട് സന്നിധാനത്തു തുടരുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യരുതെന്ന് നിർദേശം നൽകി. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചു […]
‘കെഎസ്ആർടിസിയിൽ പരസ്യം പതിക്കാം’; ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്
കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ബസുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസിന്‍റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് […]
എറണാകുളം ചേരാനല്ലൂരിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
എറണാകുളം ചേരാനല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്. ലിസ ആന്റണി, നസീബ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് ഇന്നലെയും വാഹനാപകടമുണ്ടായിരുന്നു. കൊച്ചിയിൽ ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയാണ് അപകടമുണ്ടായത്. കളമശേരി തേവയ്ക്കൽ മണലിമുക്ക് റോഡിൽ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കൽ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് കേബിൾ […]
കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; കളമശേരിയില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു
കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു. തൃശൂരില്‍ തോരണം കുരുങ്ങി അഭിഭാഷകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി മുന്‍പ് വിമര്‍ശനം […]
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തിൽ പ്രവർത്തിച്ചതുമായ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകളും കണ്ടെത്തി. 6 സ്ഥാപനങ്ങളിൽ നിന്നും ഫുഡ് സാമ്പിളുകൾ ശേഖരിച്ച് പരിശോധക്ക് അയച്ചു. നെടുമങ്ങാട് ഇന്ന് 2 ഹോട്ടലുകൾക്കും ബേക്കറികൾക്കും നോട്ടിസ് നൽകി. സംസം, കിച്ചൻ സൽകാര […]












