സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ മുതൽ സ്ഥിതി മാറി മറിയും നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ 10 ജില്ലകളിൽ യെല്ലോ അലേർട്ടും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച 13 ജില്ലകളിലെ മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച 10 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ നാലിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് […]
Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്‌സ് റേ മെഷീൻ പണിമുടക്കിയ സംഭവം; നടപടിക്കായി നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ പി ബ്ലോക്കിലെ എക്‌സറേ യൂണിറ്റ് പണിമുടക്കി ഒന്നര മാസമായിട്ടും നന്നാക്കാത്തതിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. പരിശോധിച്ച് നടപടി സ്വീകരിക്കാൻ സൂപ്രണ്ടിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സർക്കാർ വന്നതിന് ശേഷം മൊബൈൽ എക്‌സറേ യൂണിറ്റുകൾ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളജിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്റേ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒന്നരമാസമായെന്ന വാർത്ത ഇന്നലെയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. പ്രധാന […]
കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക; നിവേദനം നല്‍കി ‘ബഹ്റൈന്‍ പ്രതിഭ’
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാന്‍ നിവേദനം നല്‍കി ‘ബഹ്റൈന്‍ പ്രതിഭ’. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈര്‍ കണ്ണൂര്‍ രാജ്യസഭാ എംപി ഡോ: വി ശിവദാസനാണ് നിവേദനം കൈമാറിയത്. മലബാര്‍ മേഖലയിലെയും, കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന ഒരുമണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളമാണ് വിദേശ വിമാന സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി […]
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച് നോവല്‍. പി.എഫ് മാത്യൂസിന്റെ ‘മുഴക്കമ’ാണ് മികച്ച ചെറുകഥ. എന്‍.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഡോ.എം.എം ബഷീര്‍, എന്‍ പ്രഭാകരന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ […]
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത.നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് സാധാരണ മഴ തുടരാൻ സാധ്യത. സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയുണ്ടാകും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, […]
മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം
മലപ്പുറത്ത് അച്ഛനും മകനും മരിച്ചുത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം. പൊന്നാനി സ്വദേശികളായ വാസു, മകൻ സുരേഷ് എന്നിരാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. സുരേഷ് ഈ മാസം ഇരുപത്തിനാലിനും വാസു ഇരുപത്തി എട്ടിനും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വൺ.എൻ.വൺ പനിയുമാണ്. ജൂൺ മാസം മാത്രം ആശുപത്രിയിൽ […]
ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു; ഡോക്ടെഴ്‌സ് ദിനാശംസയുമായി വീണാ ജോർജ്
ഡോക്ടെഴ്‌സ് ദിനത്തിൽ, സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാമെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത് ജൂലൈ ഒന്ന് ദേശീയ ഡോക്ടർസ് ദിനം. സ്വാതന്ത്ര സമര സേനാനിയും, പൊതുപ്രവർത്തകനും ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന Dr […]
ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച കടിയേറ്റ തോമസ് തലപ്പായിലിൻറെ വീട്ടിലെ വളർത്ത് നായയ്ക്കും കടിയേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ഇലന്തൂർ എട്ടാം വാർഡിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇലന്തൂരിലെ മണ്ണും ഭാഗം, ഇലന്തൂർ വെസ്റ്റ്, ഇലന്തൂർ വാർഡുകളിൽ താമസിക്കുന്നവർക്കാണ് […]
ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാനിടയായ സംഭവം, കുറ്റക്കാർക്കെതിരെ കർശന നടപടി; മന്ത്രി എം.ബി രാജേഷ്
തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എക്സൈസ് വിജിലൻസും എക്സൈസ് ക്രൈം ബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. നടപടിയിൽ വിട്ടു വീഴ്‌ച്ചയുണ്ടാകില്ല. എക്സൈസ് നടപടികളെ സ്വാർത്ഥ താല്പര്യങ്ങളോടെ ആരെങ്കിലും കണ്ടാൽ അവർക്കെതിരെ കർശന നടപടിയെടുക്കും. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി […]
വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ; ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ
കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. വിദ്യയുടെ കേസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ കോടതി വിശദമായ വാദം കേൾക്കും. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് […]












