Kerala

കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘത്തിന്റെ ആക്രമണം; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു

കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘം പൊലീസിനെ ആക്രമിച്ചു. എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു. പ്രതികളെ പിന്നീട് സാഹസികമായി പൊലീസ് കീഴ്പ്പെടുത്തി. ഇന്ന് പുലർച്ചെ നാലുമണിയ്ക്കാണ് കഞ്ചാവ് സംഘത്തെ പിടികൂടുന്നതിനിടെ കടയ്ക്കൽ എസ് ഐ ജോതിഷനും രണ്ട് പോലീസുകാർക്കും നേരെ അക്രമം ഉണ്ടാകുന്നത്.കടയ്ക്കൽ പാലക്കൽ സ്വദേശി ആനക്കുട്ടൻ എന്നറിയപ്പെടുന്ന സജുകുമാറിന്റെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയത്. തുടർന്ന് സജുവിനെ ചോദ്യം ചെയ്തതിൽ നിന്നും കടക്കൽ […]

Kerala

കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു

കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് 28, ജീവനക്കാരനായ തൃത്താല കണ്ണന്നൂർ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ എത്തിയ രണ്ടുപേർ കുപ്പിയിൽ പെട്രോൾ വാങ്ങാൻ വന്നതായിരുന്നു. എന്നാൽ പമ്പുകളിൽ നി​ന്ന് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​ക​രു​തെ​ന്ന നി​യ​മം വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി​യ​തിനാൽ കുപ്പിയിൽ […]

Kerala

നെയ്യാറ്റിൻകരയിൽ ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു

നെയ്യാറ്റിൻകരയിൽ ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു. കടകുളം സ്വദേശി തങ്കം (65) ആണ് മരുമകൻ റോബർട്ടിൻ്റെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കൊവെളുപ്പിനായിരുന്നു മരണം. റോബർട്ട് ഭാര്യ പ്രീതയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിനെ ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിച്ചത്.

Kerala

സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സഹോദരനുൾപ്പടെ മൂന്ന് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇയാളുടെ സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസുള്ള മകനും പൊള്ളലേറ്റു. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 12 ജില്ലകൾക്ക് മഴമുന്നറിയിപ്പ് നൽകി.ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട്. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽമലയോര/ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം.അതിശക്തമായ മഴ അടുത്ത മൂന്ന് ദിവസം തുടരാൻ സാധ്യതയെന്ന് […]

Kerala

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; രണ്ട് പേർക്ക് സസ്‌പെൻഷൻ

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം വീട്ടുകാർക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹം. മൃതദേഹം മാറി പോയെന്ന് സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്. സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ. കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്റെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് നൽകിയത് രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ്. വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ അന്ത്യകർമ്മങ്ങൾക്കായി പുറത്തെടുത്ത് […]

Kerala

പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി.  ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ […]

Kerala

കരിന്തളം കോളജ് വ്യാജരേഖ കേസ്; കെ വിദ്യക്ക് ജാമ്യം

കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പോലീസ് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് വിദ്യയുടെ കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസില്‍ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം […]

Kerala

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അശ്വിൻ എൻഡോസൾഫാൻ വിഷയമാക്കി ചിത്രീകരിച്ച വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Kerala

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല മോഷണം പോയി

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശിയാണ് മരണപ്പെട്ട വയോധിക. രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ഐസിയുവിൽ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകൻ അറിയുന്നത്. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.