Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5415 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 43,320 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4483 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5405 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ വില 43,240 രൂപയായിരുന്നു. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. […]

Kerala

കൊടുവാള് കൊണ്ട് വെട്ടി നോക്കവേ പന്നിപ്പടക്കം പൊട്ടി; സ്ത്രീയ്ക്ക് ഗുരുതര പരുക്ക്

പന്നിപ്പടക്കം പൊട്ടി ടി ടി സി വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടക്കൽ കാരക്കാട് സ്വദേശി രാജിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്ത് കിടന്ന പന്നിപ്പടക്കം കൊടുവാള് കൊണ്ട് വെട്ടി നോക്കവേയാണ് അപകടം സംഭവിച്ചത്. രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി […]

Kerala

ശബരി എക്സ്പ്രസിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ അകത്തിരുന്നു; ഒടുവിൽ പൂട്ട് പൊളിച്ച് പുറത്തിറക്കി

തീവണ്ടിയുടെ ശുചിമുറി പൂട്ടി വീണ്ടും യാത്രക്കാരൻ അകത്തിരുന്നു. ശബരി എക്സ്പ്രസിലെ ശുചിമുറി പൂട്ടി യാണ് യാത്രക്കാരൻ അകത്തിരുന്നത് . ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശുചിമുറിയിൽ കയറി അടച്ചിരിന്നത്. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പൊലീസ് ഇയാളെ പുറത്തിറക്കിയത്. സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയിൽ കയറിയിരുന്നതെന്നും ഇയാളെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്സ്പ്രസിലും സമാനമായ രീതിയിൽ പരിഭ്രാന്തി പരത്തി ശുചിമുറിയിൽ യുവാവ് അടച്ചിരുന്നു. വാതിൽ കുത്തിപ്പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. കാസർഗോഡ് […]

Kerala

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകവേ, വേളാവൂരിൽ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായാക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായാക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാല് നായ്ക്കളാണ് ആക്രമിക്കാൻ പാഞ്ഞെടുത്ത്. ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് നായയിൽ നിന്ന് കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂർ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കൾ പെരുന്നാൾ നിസ്‌കാരത്തിനായി പോവുന്നതിനിടെയാണ് തെരുവുനായ ആക്രമിക്കാൻ വന്നത്. രണ്ട് കുട്ടികളും രണ്ടായി പിരിഞ്ഞ് ഓടുകയായിരുന്നു. ഒരു കുട്ടി സമീപത്തെ വീട്ടിലേക്കാണ ഓടിക്കയറിയത്. പിന്നാലെ ഈ വീട്ടുകാർ തെരുവുനായ കൂട്ടത്തെ […]

Kerala

നിരന്തരം വ്യാജ വാർത്ത നൽകുന്നു; ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഒളിവിൽ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിർണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാർത്ത നൽകുന്നുവെന്നാണ് പരാതി. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തത് ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി വി ശ്രീനിജൻ […]

Kerala

ആറ് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേര്‍; ജാഗ്രത കൈവിടരുതെന്ന് സൂചിപ്പിച്ച് കണക്കുകള്‍

സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനികളും വര്‍ധിക്കുന്നതോടെ ആശങ്കയൊഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്. ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകര്‍ച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ പനിമരണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് […]

Kerala

പാലക്കാട് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ

പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. ഇരുവരുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും […]

Kerala

പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പ്പെടെ 8 പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളില്‍ പോവുകയായിരുന്ന […]

Kerala

മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കാസർഗോഡ് മൊബൈൽ ടവറിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടർന്ന് യുവാവ് തനിയെ താഴെയിറങ്ങി. അതേസമയം ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.