Kerala Local

വയനാട് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി

വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്.ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വലിയ തോതിൽ വയനാട് വഴി ലഹരിവസ്തുക്കൾ കടത്തുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാൻസാണ് പിടികൂടിയത്. 56000ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ […]

HEAD LINES Kerala

റേഡിയോ ജോക്കി രാജേഷ് വധം; പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം. 2 ലക്ഷം രൂപ പിഴയും വിധിച്ചു. 2018 മാർച്ച് 27ന് മടവൂർ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷൻ കൊലപാതകമായിരുന്നു അത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി […]

Kerala

ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ

ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ സ്കൂൾ, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വൈകിട്ട് ആറു വരെ നടത്തുന്ന ഹർത്താലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും. ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് കോൺഗ്രസ് […]

Kerala

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ലേറെ പേർക്ക് പരുക്ക്

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഏതാണ്ട് അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥികളും ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. റോഡ് പണി നടക്കുന്ന സ്ഥലമാണിതെന്നാണ് വിവരം.

Kerala

മകൾ ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവ്; പരാതിയുമായി മാതാപിതാക്കൾ

കായംകുളത്ത് ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് […]

Kerala

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിർദ്ദേശിച്ചതിലും കൂടുതൽ വാക്‌സിൻ ഇവർ കുഞ്ഞിന് നൽകുകയായിരുന്നു. ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്. അഞ്ചാം ദിവസത്തെ വാക്‌സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്‌സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് […]

Kerala Uncategorized

വീട് വെയ്ക്കാൻ പലിശ രഹിത വായ്പ, മന്ത്രിയുടെ പേരിൽ പാർട്ടി ഭാരവാഹികൾ പണം തട്ടിയതായി പരാതി; കേസെടുത്തു

തൃശൂർ : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐ.എൻ.എൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി. തൃശൂർ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശ രഹിത ഭവന പദ്ധതിക്കായി […]

HEAD LINES Kerala

വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു കൊണ്ടു; ​ഗൃഹനാഥന്റെ മരണത്തിൽ മൂന്നുപേർ അറസ്റ്റിൽ

ഇടുക്കി മാവടി സണ്ണി കൊലപാതക കേസിൽ മൂന്ന് പേർ അറസ്റ്റിൽ.മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലായിരുന്നു പ്രതികളെ ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് […]

HEAD LINES Kerala

‘സംരക്ഷണാവകാശം ഏറ്റെടുത്തവരുടെ ലക്ഷ്യം പണപ്പിരിവ്’; ഉമ്മയുടേയും വാപ്പയുടേയും മരണശേഷം അനാഥയായ തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന് നശ്വ നൗഷാദ്

ഗുരുതര ആരോപണവുമായി അന്തരിച്ച ഷെഫ് നൗഷാദിന്റെ മകൾ. സംരക്ഷണാവകാശം ഏറ്റെടുത്തവരുടെ ലക്ഷ്യം പണപ്പിരിവെന്ന് മകൾ ട്വന്റിഫോറിനോട് പറഞ്ഞു. സംരക്ഷണ ചുമതല കോടതി നൽകിയ അമ്മാവനും കുടുംബവും തന്നെ പലയിടങ്ങളിലും കൊണ്ടുപോയി പണം പിരിച്ചു. നൗഷാദിന്റെ സ്ഥാപനങ്ങളിൽ നിന്ന് ലാഭം കൊയ്യാനാണ് മാതൃ സഹോദരന്റെയും കുടുംബത്തിന്റെയും ശ്രമം. മകളായ തനിക്ക് ഒരു പരിഗണനയും ഇല്ലെന്നും മകൾ പറഞ്ഞു. കോടതിയിൽ നിന്ന് സംരക്ഷണാവകാശം മാതൃ സഹോദരൻ ഏറ്റെടുത്തെങ്കിലും നൗഷാദിന്റെ മകൾ ഇപ്പോൾ ഉള്ളത് മറ്റൊരു ബന്ധുവിനോടൊപ്പമാണ്. കഴിഞ്ഞ ദിവസം നൗഷാദിന്റെ […]

Kerala

മാത്യു കുഴൽനാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപ; യഥാർത്ഥ വില 7 കോടി; സമർപ്പിച്ച ആദായ നികുതി റിട്ടേണും തെറ്റ്; ഗുരുതര ആരോപണങ്ങളുമായി സിപിഐഎം

മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. മാത്യു കുഴൽനാടൻ സമർപ്പിച്ച ആദായ നികുതി റിട്ടേൺ തെറ്റാണെന്നും യഥാർത്ഥ വരുമാനം മറച്ചുവച്ചുവെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. മാത്യു കുഴൽ നാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാൽ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്‌ട്രേഷൻ നികുതിയും അടയ്‌ക്കേണ്ടതെന്ന് സി.എൻ മോഹനൻ പറഞ്ഞു. മാത്യു കുഴൽ നാടനും, ഭാര്യയും 2016 മുതൽ 2021 വരെ […]