Kerala

‘മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ല, എന്തുവേണമെങ്കിലും പരിശോധിക്കാം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് വേണമെങ്കിലും പരിശോധിക്കാം പാർട്ടി സെക്രട്ടറി വ്യക്താമാക്കിയതാണ്. അതേസമയം വിവാദത്തില്‍ മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. മാസപ്പടി വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ […]

Kerala

ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ കുടുംബം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ കുടുംബം. നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ലെന്ന് ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതവരുടെ താത്പര്യവും കരുതലുമാണ്. നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത്. ഉമ്മന്‍ചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫിനും ടി സിദ്ദിഖിനും കല്ലേറില്‍ പരുക്കേറ്റിരുന്നു. കേസിലെ 18ാം പ്രതിയാണ് അന്ന് […]

Kerala

പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന അടിച്ചുമാറ്റി, തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

പാലക്കാട്: പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് ആക്ഷേപം. തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാർശ നല്‍കിയത്. നടപടി ആവശ്യപ്പെട്ട് നോർത്ത് സോൺ ഐ.ജിക്ക് എസ് പി കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ  കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ് എച്ച് ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ […]

Kerala

പുതുപ്പള്ളി ഉറപ്പിക്കാൻ യുഡിഎഫ് തന്ത്രങ്ങൾ; പ്രചാരണത്തിന്‍റെ തലപ്പത്ത് വി ഡി, ലക്ഷ്യം പഴുതടച്ചുള്ള പ്രവർത്തനം

കോട്ടയം: തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്‍റെ മുൻപന്തിയിലുണ്ടാകും. പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്‍റെ പുതുപ്പള്ളി പ്രചാരണത്തിന്‍റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനാണ് വി ഡിയുടെ സാന്നിധ്യം. മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ […]

Kerala

കോതമംഗലത്ത് കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി

കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്‍ഷകന് നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു വാഴകള്‍. ഓഗസ്റ്റ് നാലിനാണ് തോമസിന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. 220 കെ […]

Kerala

ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകർത്തതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.

Kerala

പുതുപ്പള്ളിയിൽ മന്ത്രിപ്പട ഇറങ്ങില്ല‍; നാടിളക്കി പ്രചാരണമില്ല, മന്ത്രിമാരുടെ ഗൃഹസമ്പർക്കത്തിനും നിയന്ത്രണം

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ മന്ത്രിപ്പടയെ ഇറക്കിയുള്ള നാടിളക്കിയുള്ള പ്രചാരണം ഉണ്ടാകില്ല. പുതുപ്പള്ളിയിൽ മന്ത്രിമാരുടെ ഗൃഹസമ്പർക്കം പോലും നിയന്ത്രിക്കും. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങൾ കൂടി ഉൾക്കൊണ്ടാണ് ഭരണകക്ഷി ഇത്തവണ വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നത്. കാബിനറ്റൊന്നാകെ ബൂത്തുകളിലേക്ക് ഇറങ്ങിയ കാഴ്ചയാണ് തൃക്കാക്കര, പാല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഴ്ചകളില്‍ കണ്ടത്. എന്നാൽ ഇത്തവണ പതിവ് മാറുകയാണ്. തൃക്കാക്കരയിൽ മന്ത്രിമാർ ഒന്നടങ്കം ഇറങ്ങിയിട്ടും എൽഡിഎഫിന് നേരിടേണ്ടി വന്നത് കനത്ത തോൽവിയാണ്. ഇത്തവണ മന്ത്രിമാരുടെ പുതുപ്പള്ളി ട്രിപ്പുകൾ കുറയുന്നതും ഈ തിരിച്ചറിവിലാണ്. എംഎൽഎമാരുടെയും എണ്ണം കുറച്ചു. […]

Kerala

ഇന്ന് ചിങ്ങം 1; കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു. പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന് പിന്നാലെ കൊവിഡും […]

Kerala

‘ഇനിയങ്ങോട്ട് യുദ്ധം, മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല’; സർക്കാർ വേട്ടയാടുന്നു; മാത്യു കുഴൽനാടൻ

സർക്കാരിനെ വിമർശിച്ചാൽ തന്നെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് മാത്യു കുഴൽനാടൻ . മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല. താൻ ആരെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട. തനിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. ദിവസങ്ങൾക്കുള്ളിൽ […]

Kerala

ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക്; അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്. ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം […]