Kerala

കെ.കെ കുഞ്ഞിരാമൻ നിര്യാതനായി

വടകര പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ കുഞ്ഞിരാമൻ നിര്യാതനായി. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവാണ് കുഞ്ഞിരാമൻ. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ മകൻ ഡോ.കെ കെ മനോജിന്റെ പിരപ്പൻകോട്ടുള്ള വസതിയിൽ പൊതുദർശനം നടക്കും. ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയിലാണ് സംസ്‌കാരം. മക്കൾ : ഡോ കെ കെ […]

Kerala

ദുബായിൽ നിന്ന് വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് കൊല്ലം സ്വദേശി ഇന്ത്യയിലേക്ക് കടന്നുവെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

ദുബായിൽ നിന്നും വ്യാജ പാസ്പോർട്ട് കാണിച്ച് മുംബൈ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന് കാട്ടി കൊല്ലം ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശക്തികുളങ്ങര കൂട്ടിത്തറ പടിഞ്ഞാറ്റതിൽ മിനിമോളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കേസാണ് ഹൈക്കോടതി തള്ളിയത്. ഒമ്പത് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർണമായും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. മിനിമോൾക്കെതിരെ ശക്തികുളങ്ങര പൊലീസ് 2014ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് […]

Kerala Latest news

സദ്യം കഴിക്കുന്നെങ്കിൽ ഇങ്ങനെ കഴിക്കണം; ക്രമവും രീതിയും അറിയാം

തിരുവോണത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് ഓണസദ്യ. 26 കൂട്ടം വിഭവങ്ങൾ ഇലയിൽ നിരന്നിരിക്കുന്നത് കാണാൻ തന്നെ ചേലാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് പ്രത്യേക സ്ഥാനവും കഴിക്കുന്നതിന് പ്രത്യേക ക്രമവുമുണ്ട്. ( how to eat onam sadya ) വാഴയിലയിൽ തന്നെ തുടങ്ങാം. സദ്യയുടെ ഇലയിടുന്നതിനും രീതിയുണ്ട്. തൂശനിലയുടെ തലഭാഗം (വീതി കുറഞ്ഞ വശം) കഴിക്കുന്നയാളുടെ ഇടത്ത് വശത്തായിരിക്കണം. സദ്യയിലെ ഓരോ വിഭവങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ട്. ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. പിന്നാലെ പപ്പടം, പഴം, ശർക്കര […]

Kerala

ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻ‌ചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ പൗലോസ് ഏട്ടൻ

ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻ‌ചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ ഒരു കക്ഷിയുണ്ട് പുതുപ്പള്ളിയിൽ. എഴുപത് കഴിഞ്ഞ പൗലോസ് ഇന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വേണ്ടിയും പാട്ട് എഴുതാൻ തയാറെടുക്കുകയാണ്. ആരോഗ്യം അനുവദിച്ചിരുന്നുവെങ്കിൽ ഭക്ഷണം ഉപേക്ഷിച്ചും ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമായിരുന്നുവെന്ന് പൗലോസ് ഏട്ടൻ പറയുന്നു. ചാണ്ടിയെ കണ്ടപ്പോൾ ഈ വിധത്തിൽ പ്രതികരിക്കാൻ എന്തായിരുന്നു കാരണമെന്ന ചോദ്യത്തിനു പൗലോസ് ഏട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. അത് എന്റെ മനസിൽ തോന്നിയ വികാരമാണ്. കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന […]

Kerala

തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽ നാടൻ

തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു. […]

HEAD LINES Kerala

കേരളം വരൾച്ചയിലേക്ക് ? സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91% കുറവ്

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് പതിനാറ് വരെ ഏകദേശം 45 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം ഒടുവിൽ ഏകദേശം പത്ത് ദിവസങ്ങളിലായി സംസ്ഥാനത്ത് […]

Kerala

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം

നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 […]

Kerala

വൻ ട്വിസ്റ്റ്, മാവടിയിലേത് കൈപ്പിഴയല്ല; വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂർവം വെടിവെച്ച് കൊന്നതെന്ന് പൊലീസ്

ഇടുക്കി : ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതികൾ മനപൂർവ്വം വെടിവച്ച്  നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്.  പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. […]

Kerala

സൂക്ഷ്മമായി നോക്കി, മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയിൽ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് 7 പേർ 

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ  മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. സ്വതന്ത്രനായി റെക്കാർഡുകൾക്ക് വേണ്ടി  മൽസരിക്കുന്ന പദ്മരാജന്റെയും എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാൽ പുതുപ്പള്ളിയിൽ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.  ‘സഹിഷ്ണുത […]

Kerala

മുട്ടിൽ മരംമുറി: അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി

മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി ബെന്നി. ആവശ്യമുന്നയിച്ച് ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കത്ത് നൽകിയിരിക്കുന്നത്. മുട്ടിൽ മരമുറി കേസ് അന്വേഷണ സംഘത്തെ നയിക്കുന്നത് താനൂർ ഡി.വൈ.എസ്.പി ബെന്നിയാണ്. അഗസ്റ്റിൻ സഹോദരങ്ങളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. പ്രായപരിധി പരിശോധനയ്‌ക്കൊപ്പം മരങ്ങളുടെ ഡിഎൻഎ പരിശോധനയും പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. […]