ജി.എസ്.ടി നിലവില്‍ വന്നെങ്കിലും വാറ്റ് കുടിശികയും പിഴയും നികുതി വകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികള്‍ ഹൈക്കോടതി തള്ളി. ഇതോടെ ഹരജിക്കാരോട് മാത്രമായി 1800 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ജി.എസ്.ടി നിലവിൽ വന്നെങ്കിലും മൂല്യവർധിത നികുതി ചട്ടപ്രകാരമുള്ള മുൻകാല കുടിശികകൾ പിരിക്കാൻ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. […]
Kerala
കനത്ത സുരക്ഷയില്‍ എരുമേലി പേട്ട തുള്ളലിന് തുടക്കം
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് തുടക്കം. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് രാവിലെ ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളും. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്
പണിമുടക്കിനിടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്. പ്രതികളെക്കുറിച്ച് അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് നല്‍കും. കീഴടങ്ങാത്ത സാഹചര്യത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ ഹരിലാല്‍ കേസില്‍ ഒന്നാം പ്രതിയാകും. എസ്.ബി.ഐ ആക്രമണ കേസില്‍ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. ബിനുകുമാര്‍, അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിജുരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇന്നലെ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അതിനിടെ ഇടത് സംഘടനാ ജീവനക്കാര്‍ക്കെതിരെ വനിതാ […]
മാന്യതയുണ്ടെങ്കിൽ സന്യാസ വസ്ത്രം ഊരിവച്ചു പുറത്തുവരിക; സിസ്റ്റര്‍ ലൂസി കളപ്പുരയോട് സിന്ധു ജോയ്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സിന്ധു ജോയ്. ഏതൊരു രംഗത്തെയും പോലും സന്യാസ സഭയിലും നിയമങ്ങളുണ്ടെന്നും ആ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ എന്നും സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു. കൗമാരപ്രായത്തിൽ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയിൽ അഭയം തേടിയ ലൂസിയുടെ വ്രണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്‌തവം. കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കിൽ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. […]
10 വർഷത്തിലധികം ജയിലില്‍ കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.
വനിതാമതിലില്‍ പങ്കെടുത്തില്ല, തൊഴിലുറപ്പ് ജോലി നിഷേധിച്ചെന്ന് പരാതി
വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരിയിലാണ് സംഭവം. തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും പരാതി നല്‍കി. മയ്യില്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ജോലി നിഷേധിക്കപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിതമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. സി.പി.എം നിയന്ത്രണത്തിലുളള മയ്യില്‍ പഞ്ചായത്തില്‍ പാര്‍ട്ടി അനുഭാവികള്‍ അടക്കമുളള സ്ത്രീകളെയാണ് തൊഴിലുറപ്പ് ജോലിയില്‍ […]
ഒടുവില്‍ പിഴ അടച്ച് ശോഭാ സുരേന്ദ്രന്‍
ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി വിധിച്ച പിഴ നൽകി ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും, പിഴ നൽകാൻ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഹെെകോടതിയിൽ വെച്ചു തന്നെ സംഭവം അവസാനിപ്പിക്കുകയായിരുന്നു. ശബരിമലയിൽ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ കോടതിയെ സമീപ്പച്ചത്. […]
പൊലീസിനെ ആക്രമിച്ചാൽ കർശനമായി നേരിടുമെന്ന് ആർ.എസ്.എസിന് ഡി.വൈ.എസ്.പിയുടെ താക്കീത്
തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ ആർ.എസ്.എസിന് ഡി.വൈ.എസ്.പിയുടെ താക്കീത്. പോലീസിനെ ആക്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി.വൈ.എസ്.പി അശോകൻ പറഞ്ഞു. പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ പ്രവീണിനെ പിടികൂടുന്നതുവരെ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് തുടരുമെന്നും അശോകന്‍ വ്യക്തമാക്കി. ആർ.എസ്.എസിന്റെ നെടുമങ്ങാട് ജില്ലാ കാര്യാലയമായ സംഘ്മന്ദിറില്‍ ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷം വ്യാപക പ്രചരണമാണ് ഡി.വൈ.എസ്.പി ആശോകനെതിരെ ആർ.എസ്.എസ് നടുത്തുന്നത്. ഡി.വൈ.എസ്.പി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്നാണ് പ്രചരണം. […]
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമെന്ന് സി.പി.എം വിലയിരുത്തൽ
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് സി.പി.എം വിലയിരുത്തൽ. 2004ലേതിന് സമാനമായ രാഷ്ട്രീയസ്ഥിതിയാണ് കേരളത്തിലെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ.കെ.ജി സെന്ററിൽ ചേർന്ന ശില്പശാലയിലാണ് പൊതു രാഷ്ട്രീയ സാഹചര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചത്. ശബരിമല വിവാദം അനുകൂലമായി മാറ്റാനാകും. ചില മേഖലകളിലും ജനവിഭാഗങ്ങളിലുമുണ്ടായിട്ടുള്ള തെറ്റിദ്ധാരണ നീക്കണം. ന്യൂനപക്ഷങ്ങൾക്കിടയിലുൾപ്പെടെ വർദ്ധിപ്പിക്കാനായിട്ടുണ്ട്. എന്നാൽ മത ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഇടപെടലുണ്ടാകണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെക്കാൾ […]
പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്
ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്. ഘോഷയാത്രയില്‍ പങ്കാളികളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കൂ. നാളെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരുവാഭണ ഘോഷയാത്രയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയില്‍ പങ്കെടുക്കുന്ന പൊലീസുകാര്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ […]