തിരുവല്ല വേങ്ങല്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലിനാണ് മരുന്ന് തളിച്ചത്. ഇന്നലെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആക്കുകയും ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ […]
Kerala
ശബരിമല സ്ത്രീ പ്രവേശം; സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് യുവതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേവശിഖാമണി ശബരിമലയിലെത്തിയത് ഡിസംബര്‍ 17നാണെന്ന് സുഹൃത്ത് ബാലാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം ദര്‍ശനം നടത്തിയവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് വലിയതോതിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച യുവതികളുടേതെന്ന് കാണിച്ചാണ് 51 പേരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. […]
വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ്
വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖ നടപ്പിലാക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. വൈദികരും കന്യാസ്ത്രീകളും നടത്തിയ പ്രത്യക്ഷ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സഭ സിനഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ നടപ്പില്‍ വരുത്തുന്നത്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായിരിക്കുന്ന അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കാനാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാര്‍ഗരേഖ നടപ്പിലാക്കുന്നതെന്നാണ് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കുന്നത്. സഭയിലെ ഭൂരിപക്ഷം വൈദികരും കന്യാസ്ത്രീകളും തികഞ്ഞ അച്ചടക്കത്തോടെയാണ് കഴിയുന്നത്. എന്നാല്‍ ഒരു […]
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചു
ശബരിമല ദര്‍ശനത്തിനായി എത്തിയ രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് വീണ്ടും മടക്കി അയച്ചു. നിലക്കലില്‍ വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. ബുധനാഴ്ച മലകയറാന്‍ എത്തിയ ഇവരെ പൊലീസ് മടക്കി അയച്ചിരുന്നു.
മാന്ദാമംഗലം പള്ളിതര്‍ക്കം; എതിര്‍പ്പ് ക്ഷണിച്ച് വരുത്തി ഇടത് മുന്നണി
തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തര്‍ക്കത്തിലെ സര്‍ക്കാര്‍ നിലപാടിലൂടെ ഇരു സഭകളുടെയും എതിര്‍പ്പ് ക്ഷണിച്ച് വരുത്തുകയാണ് ഇടത് മുന്നണി. ഭദ്രാസനാധിപനെതിരെ വധശ്രമത്തിന് കേസെടുത്തത് ഓര്‍ത്തോഡോക്സ് സഭയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരായ ജില്ല ഭരണ കൂടത്തിന്റെ നിലപാട് രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണെന്നാണ് യാക്കോബായ സഭയുടെ നിലപാട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കലവറയിലാത്ത പിന്തുണയില്‍ തുടങ്ങി വനിത മതിലിലെ ബിഷപ്പുമാരുള്‍പ്പെടെയുള്ള പങ്കാളിത്വം വരെ ഇടതിനൊപ്പം നിന്നതാണ് ഓര്‍ത്തഡോക്സ് സഭ. കോതമംഗലത്തെ പള്ളി തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ […]
വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്
ദേശീയ കായികതാരവും കേരള ഹോക്കി ടീമംഗവുമായിരുന്ന വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്. അക്ഷര വീട് വഴി നൽകുന്ന ആറാമത്തെ വീടാണിത്. തിരുവനന്തപുരം ചെങ്കൽ വൃന്ദാവൻ സ്കൂളിൽ നടന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് സവിതക്ക് വീട് സമർപ്പിച്ചത്. മാധ്യമവും അമ്മ സംഘടനയും ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ആഗോള ബ്രാന്‍ഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് അക്ഷരവീട്. കലാ,കായികം, സാഹിത്യം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്ക് വീട് […]
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍; പ്രായത്തില്‍ അവ്യക്തത
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് രേഖകൾ പ്രകാരമുള്ള വിവരമാണ്. ആരു കടന്നു പോയി എന്ന് വ്യക്തമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം
തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ പ്രതികളായ നാലുപേരെ അതാതു വകുപ്പുകളിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് വിന്യാസത്തിനിടെയാണ്. എസ്.ബി.ഐ ബാങ്കിനുള്ളിൽ കയറി ഇത്തരത്തിൽ ഒരു ആക്രമണം പ്രതികൾ നടത്തിയതെന്നും ഇവർ കീഴടങ്ങാൻ തയ്യാറാകാത്തത് തന്നെ ഗുരുതരമായൊരു കുറ്റകൃത്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം […]
മാന്ദാമംഗലം പള്ളിയിലെ സംഘര്‍ഷം;
തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതി. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ കലക്ടർ ഇരു വിഭാങ്ങളേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അഞ്ചു വൈദികർ ഉൾപ്പെടെ 120 പേർക്കെതിരെ ആണ് നിലവിൽ കേസ്. ജില്ലാ കലക്ടർ നടത്തുന്ന ചർച്ചയിൽ താൽക്കാലിക പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി തുടർ നടപടികൾ സ്വീകരിക്കാനാണ് […]
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












