അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ കഴിയാത്ത വിധത്തിലാണ് കൊച്ചി നഗരത്തിന്റെ വികസനം മുന്നോട്ട് പോകുന്നതെന്നാണ് ഇന്നലെ നഗരത്തില്‍ ഉണ്ടായ തീപിടുത്തം വ്യക്തമാക്കുന്നത്. കെട്ടിട നിര്‍മാണചട്ടലംഘനം തുടരുമ്പോള്‍ സുരക്ഷാവാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത പൊതു വഴികളാണ് ഇന്ന് നഗരത്തിലുള്ളത്. ഇഴഞ്ഞ് നീങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളും നഗരത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദിനംപ്രതി വികസിച്ച് കൊണ്ടിരിക്കുകയാണ് കൊച്ചി നഗരം. പക്ഷേ ആ വികസനങ്ങള്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് സംശയം. ഒരു മാസത്തിനിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്. തീയണക്കാനുള്ള […]
Kerala
പെരിയ ഇരട്ടക്കൊല; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും പൊലീസ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് […]
ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന സൂചന നല്‍കി മുല്ലപ്പള്ളി
ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്‍് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാര്‍ഥിയെ ഇറക്കുമെന്ന സൂചന മുല്ലപ്പള്ളി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ പാലം വലിക്കുന്നവര്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇടുക്കി സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. പ്രതികരണം വരികള്‍ക്കിടയില്‍ വായിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇടുക്കിയില്‍ […]
ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി
ആറ്റുകാല്‍ പൊങ്കാലക്ക് തിരുവനന്തപുരത്ത് ഭക്തിനിര്‍ഭരമായ തുടക്കം . ആയിരക്കണത്തിന് ഭക്തരാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്. രണ്ടേകാലിനാണ് നിവേദ്യ സമർപ്പണം. പൊങ്കാല സമർപ്പണത്തിന് മുൻപ് തന്നെ ആറ്റുകാൽ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. 10.15 ന് പണ്ടാരയടുപ്പിലേക്ക് തീ പകർന്നു. ഇതോടെ തലസ്ഥാന നഗരിയിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പുകളും തയ്യാറായി. പിന്നീട് ദേവിയുടെ ഇഷ്ട നിവേദ്യങ്ങൾ തയാറാക്കുന്ന തിരക്കിലേക്ക്. കനത്ത സുരക്ഷയാണ് പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ ഏർപെടുത്തിയത്. 3800 പൊലീസുകാർക്കായിരുന്നു സുരക്ഷാ […]
മലയാളി ജവാന്‍ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ . വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ആവശ്യമെങ്കിൽ പൊലീസിൽ എസ്.ഐ റാങ്കിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി . സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസമുണ്ടെന്ന് ഷീന പ്രതികരിച്ചു . വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടു വീട്ടിൽ രാവിലെ ഒൻപതു മണിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം സന്ദർശനം നടത്തിയത്. കുടുംബത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങൾ നേരിട്ടറിയിക്കാനാണ് മുഖ്യമന്ത്രിയെത്തിയത്. മന്ത്രിസഭാ തീരുമാനങ്ങൾക്കു […]
പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പീതാംബരന്‍; ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് മൊഴി
കാസര്‍കോട് പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്‍. കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് പീതംബരന്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യത്തില്‍ പീതാംബരന്‍ നേരിട്ട് പങ്കെടുത്തതായും പൊലീസിന് മൊഴി ലഭിച്ചു. പീതാംബരനുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് അല്‍പസമയത്തിനകം തെളിവെടുപ്പ് നടത്തും.
കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; സംഭവം ചെരുപ്പ് ഗോഡൌണില്‍
എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് ഗോഡൌണിന് തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പതിനൊന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നേവിയുടെ സഹായം തേടേണ്ടി വരുമെന്ന് മേയര്‍ അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
മലബാറിലെ മുസ്ലിം സാമുദായിക രാഷ്ട്രീയ നേതൃത്വമായി മാറിയ കൊടപ്പനക്കല്‍ കുടുംബം
കേരളത്തിലെ രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത കുടുംബമാണ് മലപ്പുറം പാണക്കാട് കൊടപ്പനക്കല്‍ കുടുംബം. മലബാറിലെ മുസ്ലിം സാമുദായിക നേതൃത്വത്തിനൊപ്പം, മുസ്‌ലിം ലീഗ് രാഷ്ട്രീയ നേതൃത്വവും ഈ കുടുംബത്തിനാണ്. 250 വര്‍ഷങ്ങള്‍ക്കുമുമ്പാണ് യമനിലെ ഹളര്‍മൗത്തില്‍ നിന്ന് പാണക്കാട് സയ്യിദ് കുടുംബത്തിലെ ആദ്യതലമുറ ശിഹാബുദ്ധീന്‍ ബാ അലവി കേരളത്തിലെത്തുന്നത്. കണ്ണൂരിലെ വളപട്ടണത്തെത്തിയ അവര്‍ കോഴിക്കോട്ടേക്കും അവിടെ നിന്ന് മലപ്പുറത്തേക്കും ആശാകേന്ദ്രമായി പടരുകയായിരുന്നു. ഇന്നുവരെ മലപ്പുറത്തെയും കേരളത്തിലെയും ആത്മീയ സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ കൊടപ്പനക്കല്‍ തറവാട് ഇഴചേര്‍ന്നു നിന്നു. ആറ് തലമുറകളായി […]
മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി
ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ വയനാട് മാനന്തവാടിയില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി. മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോത്ര മഹാസഭ മുത്തങ്ങ അനുസ്മരണവും ജോഗി രക്ഷസാക്ഷി ദിനാചരണവും സംഘടിപ്പിച്ചത്. ജോഗി സ്മൃതി മണ്ഡപത്തില്‍ ഗോത്രപൂജയും നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു […]
പൊലീസ് ആസ്ഥാനത്ത് ഇനി റോബോട്ട് സന്ദര്‍ശകരെ സ്വീകരിക്കും
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യനാണ്. സന്ദര്‍ശകര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ഓഫീസിന്റെ വിവിധയിടങ്ങളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്ത് എത്തിയതോടെ അതിഥിയെ സ്വീകരിക്കാനായ് പുതിയ ചുമതലക്കാരന്‍ വാതില്‍ തുറന്നെത്തി. എത്തിയത് സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് കണ്ടതോടെ റോബോട്ട് സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ യന്ത്രമനുഷ്യന്‍ നല്‍കും. നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. […]