India Kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

കൊല്ലം ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്ന രഞ്ജിത്തിനെ ഈ മാസം 14നാണ് വിനീത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത് . ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആളുമാറിയാണ് മര്‍ദിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി തന്നെ സ്ഥിരീകരിച്ചെന്ന് അയല്‍വാസി പറഞ്ഞു. അഞ്ച് പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയരുന്നു. ഗുരുതരമായി പരിക്കേറ്റ […]

India Kerala

ബ്രഹ്മപുരത്ത് മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാര്‍ തടഞ്ഞു

കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെയും വിവിധ നഗരസഭകളുടെയും മാലിന്യങ്ങളുമായെത്തിയ 15 ഓളം വാഹനങ്ങളാണ് തടഞ്ഞത്. വാഹനങ്ങളുടെ താക്കോലുകൾ സമരക്കാർ കൈവശപ്പെടുത്തിയത് പ്രദേശത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ലോറികൾ കടത്തിവിട്ടു. രാത്രി വൈകിയാണ് കൊച്ചി കോർപ്പറേഷനിലെയും വിവിധ നഗരസഭകളിലെയും മാലിന്യങ്ങളുമായി പതിനഞ്ചോളം ലോറികൾ ബ്രഹ്മപുരത്തേക്ക് എത്തിയത്. ഇതറിഞ്ഞ നാട്ടുകാർ വടവുകോട് പുത്തൻകുരിശ് പഞ്ചാത്തംഗങ്ങളായ ബീന കുര്യാക്കോസിന്റെയും […]

India Kerala

ചര്‍ച്ച് ആക്ട് കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ക്രൈസ്തവ സഭ

ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ക്രൈസ്തവ സഭകള്‍. കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ യോഗം വിലയിരുത്തി. ബില്ലില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സഭ തീരുമാനിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ചങ്ങനാശേരി അതിരൂപത […]

India Kerala

പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ

പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. കസ്റ്റഡിയിലുള്ള വൈമാനികനെ വെച്ച് കാണ്ഡഹാറിന് സമാനമായ രീതിയില്‍ പാകിസ്താന്‍ വിലപേശുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും രാജ്യം വഴങ്ങില്ല. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരേയോ ലക്ഷ്യം വെച്ചില്ല. എന്നാല്‍ പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളായിരുന്നുവെന്നും യുദ്ധഭീതി ഉണ്ടാക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ സുരക്ഷിതനാണെന്നും പൈലറ്റിനെ യുദ്ധത്തടവുകാരനാക്കുന്നത് പരിഗണിക്കാമെന്നും […]

India Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]

India Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]

India Kerala

പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

പെരിയ ഇരട്ട കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നാണ് സൂചന. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഡി.സി.സി നടത്തിയ 48 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന. സൂചന. ഈ വാഹനം ഫൊറന്‍സിക് സംഘം വിശദമായ […]

India Kerala

ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു

ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം ചേരും. കരട് ബില്‍ തയ്യാറാക്കിയ കേരള നിയമപരിഷ്കരണ കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തിനാണ് സഭകള്‍ ബില്ലിനെ പേടിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി തോമസ് ചോദിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ കരട് നിയമപരിഷ്കരണ […]

India Kerala

മാലിന്യ സംസ്കരണം നിലച്ചു; കൊച്ചി നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍

മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചി നഗരം പകര്‍ച്ച വ്യാധിരോഗ ഭീഷണിയില്‍. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്. അനധികൃതമായി മാലിന്യം തള്ളുന്ന കോര്‍പറേഷന് സ്റ്റോപ് മെമ്മോ നല്‍കുമെന്നും ജനകീയ സമരം നടത്തി പ്രതിരോധിക്കുമെന്നുമാണ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ നിലപാട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനാ യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് കൊച്ചിന്‍ കോര്‍പ്പറേഷനെതിരെ വടവുകോട് പഞ്ചായത്ത് നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്ലാന്റിലുണ്ടായ തീപിടുത്തം കോർപറേഷന്റെ സൃഷ്ടിയാണെന്നും ഇത് വരാനിരിക്കുന്ന ഹരിത ട്രിബ്യൂണൽ വിധി […]

India Kerala

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം;കലാപരിപാടി കാണാന്‍ ആളില്ല

സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങള്‍ക്ക് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷമുള്ള കലാപരിപാടികള്‍ കാണാന്‍ ആളുകള്‍ കുറവായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വേദിയെന്ന നിലയിലാണ് പതിവിനു വിരുദ്ധമായി 1000 ദിനാഘോഷം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തോടെ സമാപനമായി. തൊണ്ടവേദന മൂലം മുഖ്യമന്ത്രി സമ്മേളനത്തില്‍ സംസാരിച്ചില്ല. കേന്ദ്രത്തിന്റെ അവഗണനയിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞെന്ന് സദസിനെ […]