നിലവിൽ ഇടതു മുന്നണിയോടൊപ്പമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനു. എൻ.ഡി.എ വിട്ട പാര്‍ട്ടി ആദിവാസി ഭൂപ്രശ്നങ്ങളുയർത്തിയാവും തെരഞ്ഞെടുപ്പു കാലത്ത് പ്രചരണ രംഗത്തുണ്ടാവുക. ആദിവാസി ഗോത്രമഹാ സഭാധ്യക്ഷയായിരിക്കെ പൊതു സ്വീകാര്യത നേടിയിരുന്ന സി.കെ ജാനു ബി.ജെ.പിയുമായി അടുക്കുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ എൻ.ഡി.എ വിട്ട് ഇടതു മുന്നണിയുമായി അടുത്ത ശേഷം നടക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാൻ കൂടിയാലോചന വേണമെന്നാണ് ജാനു പറയുന്നത്. […]
Kerala
ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്
എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിക്ക് കോഴിക്കോട് പൗരസ്വീകരണം
ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി. അബൂബക്കര്‍ മുസല്യാര്‍ക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കി. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, റഹീം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് മുതലക്കുളത്ത് നടന്ന പൗരാവലിയുടെ സ്വീകരണം. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷണന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാന്റ് മുഫ്ത്തിയെ കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, […]
മത്സ്യതൊഴിലാളികള്‍ക്ക് ഫ്ളാറ്റ്; വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രതിഷേധം
മത്സ്യതൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി തിരുവനന്തപുരം വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രദേശവാസികള്‍. ബംഗ്ലാദേശ് ഓടക്കര നിവാസികള്‍ ഉള്‍പ്പെടെ പ്രദേശത്തെ ഭൂരഹിതര്‍ക്ക് വീട് നല്‍കാതെയാണ് പുറത്തുള്ളവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് പരാതി. പ്രദേശത്തെ ഏക കളിസ്ഥലം കൂടിയാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നത്. ഓടക്കര കോളനിയിലെ വികലാംഗ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രിയദര്‍ശിനി നഗറില്‍ ഉള്ളവര്‍ ഉള്‍പ്പെടെ എണ്ണൂറോളം അപേക്ഷകള്‍ ലൈഫ് പദ്ധതിക്കായുണ്ട്. ഇത് മറികടന്നാണ് മത്സ്യതൊഴിലാളികളുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനായി ഈ ഭൂമി ഫീഷറീസ് വകുപ്പ് […]
പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെ നിക്കിയത്.കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം ചുമതല.അന്വേഷണ സംഘത്തെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോസ്ഥനെ കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണവും ഇവരുടെ കയ്യില്‍ നിന്ന് പിടികൂടി.
ലാസ്യലഹരിയിൽ പ്രേക്ഷകർ സ്വയം മറന്നു നിന്ന ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കത്തിന് സൂറിച്ചിൽ പരിസമാപ്തി .
താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി. അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു. ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു […]
ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹയായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കോളജ് ഗെയ്റ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സർവകലാശാല കവാടത്തിലെ സി-സോൺ പ്രവേശന ബോർഡ് പ്രവർത്തകർ തകർത്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറമാന്‍ വി.ആര്‍ രാഗേഷിന് കല്ലേറില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തില്‍ നാല് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാതിരുന്നതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കുട്ടികളെ പങ്കെടുപ്പിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് ഇന്നലെ എം.എസ്.എഫ്- […]
പൊലീസ് അനാസ്ഥക്കെതിരെ നടപടി; താജുദ്ദീന് സഹായം ഉറപ്പു നല്‍കി സര്‍ക്കാര്‍
പൊലീസിന്‍റെ അനാസ്ഥമൂലം ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് സഹായം ഉറപ്പു നല്‍കി സംസ്ഥാന സര്‍ക്കാര്‍. മാല മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് സര്‍ക്കാര്‍ സഹായം ഉറപ്പു നല്‍കിയത്. താജുദ്ദീന് നീതി നേടിക്കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മകളുടെ നിക്കാഹിന്‍റെ ഭാഗമായി നാട്ടിലെത്തിയ താജുദ്ദീനെ മാലമോഷണക്കേസില്‍ പ്രതിയാക്കി ജയിലിലടക്കുകയായിരന്നു. പിന്നീട് നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും താജുദ്ദീന്‍റെ ഖത്തറിലെ ജോലി അടക്കം നഷ്ടപ്പെടുകയാണുണ്ടായത്. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചക്കു കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താജുദ്ദീന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി […]












