India Kerala

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം;കലാപരിപാടി കാണാന്‍ ആളില്ല

സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങള്‍ക്ക് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷമുള്ള കലാപരിപാടികള്‍ കാണാന്‍ ആളുകള്‍ കുറവായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വേദിയെന്ന നിലയിലാണ് പതിവിനു വിരുദ്ധമായി 1000 ദിനാഘോഷം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തോടെ സമാപനമായി. തൊണ്ടവേദന മൂലം മുഖ്യമന്ത്രി സമ്മേളനത്തില്‍ സംസാരിച്ചില്ല. കേന്ദ്രത്തിന്റെ അവഗണനയിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞെന്ന് സദസിനെ […]

India Kerala

ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായ മലപ്പുറത്തിന്റെ തീരദേശം

മലപ്പുറത്തിന്റെ തീരദേശം ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായിരുന്നു. സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്ന പൊന്നാനിക്ക് സമ്പന്നമായ വാണിജ്യ സാംസ്‌കാരിക ചരിത്രവുമുണ്ട്. തൊട്ടടുത്തുള്ള തിരൂരിലാണ് ഭാഷാ പിതാവിന്റെ നാട്. പൊന്നാനിയും തിരൂരും അടങ്ങുന്ന മലപ്പുറത്തിന്റെ തീരദേശത്തിന് രാജവാഴ്ചയുടെയും അധിനിവേശത്തിന്റെയും മാത്രമല്ല, ജ്ഞാനത്തിന്റെയും കലയുടേയും സമ്പന്നമായ ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ച വിഖ്യാത ജ്ഞാനിയും നവോത്ഥാന നായകനുമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് സൈനുദ്ദീന്‍ മഖ്ദൂമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് വിശുദ്ധ […]

Europe Kerala Pravasi Switzerland UK

പ്രവാസലോകത്തിനു മാതൃകയായി ,സ്വിസ്സ് മലയാളികൾക്കഭിമാനമായി പ​​​ഴേ​​​ൻ​​​കോ​​​ട്ടി​​​ൽ മാ​​​ത്യു​​​വും ഭാ​​​ര്യ മേ​​​രി​​​യും…

നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സ​​​ഹ​​​ജീ​​​വി സ്നേ​​​ഹം വാ​​​ക്കു​​​ക​​​ളി​​​ൽ ഒ​​​തു​​​ക്കാ​​​തെ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി മാ​​തൃ​​ക​​യാ​​കു​​ക​​യാ​​ണ് ​ഇ​​​ല​​​ഞ്ഞി സ്വ​​​ദേ​​​ശി പ​​​ഴേ​​​ൻ​​​കോ​​​ട്ടി​​​ൽ മാ​​​ത്യു​​​വും ഭാ​​​ര്യ മേ​​​രി​​​യും.എറണാകുളം ജില്ലയിലെ ഇ​​​ല​​​ഞ്ഞി പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം വാ​​​ർ​​​ഡി​​ൽ പെ​​​രി​​​യ​​​പ്പു​​​റം ക​​​വ​​​ല​​​യ്ക്കു സ​​​മീ​​​പം ത​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​​രേ​​​ക്ക​​​ർ ഭൂ​​​മി ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ 16 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വീ​​​തി​​​ച്ചു ന​​​ൽ​​​കി​​യാ​​ണ് ദ​​ന്പ​​തി​​ക​​ൾ മാ​​​തൃ​​​ക​​​യാ​​​കു​​​ന്ന​​​ത്. കഴിഞ്ഞ 50 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന ദ​​​ന്പ​​​തി​​​ക​​​ൾ 1998-ൽ ​​വാ​​ങ്ങി​​യ ഇൗ ​​ഭൂ​​മി​​ക്ക് […]

India Kerala

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കാസർകോട് ഡി.സി.സി നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം തുടരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കള്‍ ഇന്ന് സമര പന്തലിലെത്തി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം സമര പന്തലിൽ അഭിവാദ്യമർപ്പിക്കാൻ നിരവധി നേതാക്കളും ജില്ലയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും എത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ശബ്ദ സന്ദേശം സമര പന്തലില്‍ കേൾപ്പിച്ചു. […]

India Kerala

വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് കോടിയേരി

പാകിസ്താനില്‍ വ്യോമസേന നടത്തിയ ആക്രമണം ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം പ്രസ്താവനയുടെ പേരില്‍ കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

India Kerala

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹ കേസ്

മലപ്പുറം ഗവര്‍ണമെന്റ് കോളെജില്‍ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ രാജദ്രോഹ കേസ് എടുത്ത പൊലീസ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രസ്താവന. ഉടനടി ഹിംസാത്മക ഫലങ്ങൾ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുൻപ് സമാനമായ പല കേസുകളിലെയും വിധികളിൽ സുപ്രീം കോടതി പ്രസ്താവിച്ചിട്ടുണ്ടെന്നും വ്യക്തികളുടെയും വിദ്യാർഥികളുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും രാഷ്ട്രീയ പ്രവർത്തനത്തെയും രാജ്യദ്രോഹമെന്നു മുദ്ര കുത്തുന്നത് കലാലയ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ തന്നെയും അന്തസത്തയെ പിറകോട്ടടുപ്പിക്കുമെന്നും പൊതു പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും […]

India Kerala

പൊലീസ് ഘടനയിൽ അഴിച്ചുപണി

പൊലീസിന്റെ ഘടനയിൽ അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഇനി ഒരു എ.ഡി.ജി.പി ഉണ്ടാകും. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരാണുള്ളത്. റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

India Kerala

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും

2019 – 20 വര്‍ഷത്തില്‍ കര്‍ഷകര്‍ എടുക്കുന്ന വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. പലിശ സര്‍ക്കാര്‍ വഹിക്കും. വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇടുക്കി പോലെയുള്ള ജില്ലകളില്‍ ജപ്തി നോട്ടീസ് അയക്കുന്നതിൽ നിന്ന് ബാങ്കുകൾ പിന്‍മാറണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു.

India Kerala

എന്‍.ഡി.എ കോട്ടയത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടയം പാലായില്‍ തുറന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനൌദ്യോഗിക ധാരണകള്‍ ഉണ്ടായ സാഹചര്യത്തില്‍ പി.സി തോമസ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് മുന്നണികളെക്കാള്‍ ഒരു മുഴം മുന്‍പേ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനുള്ള നീക്കങ്ങളാണ് എന്‍.ഡി.എ ആരംഭിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചാരണ പരിപാടികള്‍ സജീവമാക്കാനാണ് എന്‍.ഡി.എയുടെ നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയം പാലായില്‍ മണ്ഡലത്തിലെ […]

India Kerala

കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍

ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍ . മാലിന്യ നീക്കം വൈകുമെന്ന് കൊച്ചി കോര്‍പറേഷന്‍ തന്നെ അറിയിച്ചിട്ടുണ്ട്. പ്ലാന്റില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വടവുകോട് പഞ്ചായത്ത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ സുരക്ഷാനടപടികൾ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിയോജിപ്പുമായി വളവുകോട് പഞ്ചായത്ത് രംഗത്ത് വന്നത്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകാതെ ഇനിയും മാലിന്യം തള്ളാന്‍ അനുവദിക്കാനാവില്ലെന്നും പ്ലാന്റിലേക്കെത്തുന്ന ലോറികള്‍ തടയാനുമാണ് […]