10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകളും ബാനറുകളും നീക്കിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം. അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴക്കൊപ്പം ക്രിമിനല്‍ കേസും എടുക്കണമെന്നാണ് കോടതി ഉത്തരവ്. കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. അനധികൃതമായി ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളം കൊടിതോരണങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പൊലീസ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാന്‍ പൊലീസിന് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ […]
Kerala
റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്
ഹാരിസണിന്റെ പക്കലുണ്ടായിരുന്ന റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്. കൊല്ലം ജില്ലാ കലക്ടര്‍,തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന മാനദണ്ഡം ഉള്‍പ്പെടുത്തിയാണ് റിയ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിച്ചിരിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റിയ എസ്റ്റേറ്റിന് കൈമാറ്റം ചെയ്ത 83.61 ഹെക്ടര്‍ ഭൂമിയുടെ കരം കഴിഞ്ഞ മാസമാണ് തെന്മല വില്ലേജ് ഓഫീസില്‍ സ്വീകരിച്ചത്. അതും കലക്ടറുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍.റിയ […]
ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു
ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയം. മത്സ്യതൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി ഉയര്‍ന്ന ബീമാപള്ളി നിവാസികള്‍ക്കുള്ള ഫ്ലാറ്റ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു. ബീമാപള്ളി വലിയ തുറ നിവാസികള്‍ക്കായി ആകെ 164 ഫ്ലാറ്റുകളാണ് നിര്‍മിക്കുന്നത്. മീഡിയവണ്‍ ഇംപാക്ട്. സര്‍ക്കാര്‍ ഫ്ലാറ്റ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബീമാപള്ളി നിവാസികള്‍ക്ക് പ്രത്യേകം ഫ്ലാറ്റ് നിര്‍മിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണ്. ബീമാപള്ളി, വലിയതുറ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കായി രണ്ട് സ്ഥലങ്ങളിലായാണ് ഫ്ലാറ്റ് നിര്‍മിക്കന്‍ തീരുമാനിച്ചത്. ആകെ 168 ഫ്ലാറ്റുകള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് […]
പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം യോഗം അംഗീകരിക്കാത്തിനാലാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്ക് പോലും നില്‍ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
മലപ്പുറത്ത് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം: 3 മരണം
മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടു കൂടി അവധി
പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി
ഈ തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പാകിസ്താന് ഒരിക്കലും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി ജയിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.
എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? സുരേഷ് ഗോപി
പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. […]
കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വനം വകുപ്പ് കേസെടുത്തു
വയനാട്ടിലെ വടക്കനാട് വന്യജീവി സങ്കേതത്തിനകത്ത് കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പ്രേരണക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനത്തിന് തീയിട്ട് വന്യജീവി ആക്രമണം പ്രതിരോധിക്കുമെന്നായിരുന്നു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി കൈനിക്കലിന്റെ ആഹ്വാനം. വന്യജീവി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ കാട് കത്തിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്കെതിരെ കേസെടുത്താല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രണ്ട് കാലില്‍ നടക്കില്ലെന്നുമായിരുന്നു ബെന്നി പറഞ്ഞത്.
പ്രളയ ശേഷം ഒറ്റപ്പട്ട് മാന്‍കുന്ന് കോളനി
പ്രളയത്തിൽ നടപ്പാലം തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് വയനാട്ടിലെ മാൻകുന്ന് കോളനിവാസികൾ. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് 100ൽപ്പരം പേർ ഒപ്പിട്ട് നൽകിയ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. നിവേദനം കാണാനില്ലെന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതര്‍ നിരത്തുന്നത് വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാൻകുന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകരുകയായിരുന്നു. മാൻകൊല്ലി തോടിന് കുറുകെ 15 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലം തകർന്നിട്ട് ആറു മാസം കഴിഞ്ഞു. […]












