India Kerala

കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍

കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു. […]

India Kerala

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12 മണി മുതൽ ചൊവ്വാഴ്ച്ച പകൽ 12 മണി വരെ വിശ്വാസികൾ ബലിതർപ്പണം നടത്തും. 178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ […]

India Kerala

വിലത്തകര്‍ച്ചയും പ്രളയവും തിരിച്ചടിയായി; വായ്പകള്‍ തിരിച്ചടക്കാനാകാതെ കര്‍ഷകര്‍

ആരോഗ്യമുണ്ടായ കാലം മുതല്‍ മണ്ണില്‍ പണിയെടുത്തിട്ടും കൃഷി ചതിച്ച് കടബാധ്യത ഏറിയപ്പോള്‍ ജീവനൊടുക്കേണ്ട സ്ഥിതിയായി ഇടുക്കി പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാരന്. പിടിച്ചുനില്‍ക്കാന്‍ ത്രാണിയില്ലാതെ ജീവന്‍ ഹോമിച്ച ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് അറുപതുകാരന്‍ ശ്രീകുമാരന്‍. വിലത്തകര്‍ച്ചയും പ്രളയം വരുത്തിയ ദുരിതവും മൂലം കാര്‍ഷികവൃത്തിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് മറ്റ് കര്‍ഷകരും. ഓര്‍മ്മ വച്ച കാലം മുതല്‍ കൃഷിയില്‍ അച്ഛനെ സഹായിച്ചു വന്ന ഒരു മകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം. വര്‍ഷങ്ങളായി സ്വന്തം […]

India Kerala

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.

India Kerala

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി […]

India Kerala

അരുംകൊലയുടെ രാഷ്ട്രീയം

പണ്ട് നാട്ടുപ്രമാണിമാര്‍ക്കിടയിലുള്ള പരസ്പരവൈര്യത്തിന് അറുതി വരുത്തുന്നതിനായി വാളെടുത്ത് വെട്ടിയും കുത്തിയും സ്വയം ഇല്ലാതായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍. പ്രമാണിമാര്‍ക്ക് വേണ്ടി കിഴി വെച്ച് അവര്‍ അങ്കം കുറിച്ചു. കൊല്ലും കൊലയും ജീവിത ധര്‍മ്മമാണെന്നും,അങ്കത്തട്ടില്‍ ചോരയൊലിപ്പിച്ച് മരണത്തെ പുല്‍കുന്നത് ജന്മാന്തരങ്ങളുടെ സുകൃതമണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കാലമേറെ കഴിഞ്ഞു, നാനൂറ് വര്‍ഷം നീണ്ട കോളനി ഭരണത്തിനൊടുവില്‍ വിദേശികളും ഇന്ത്യ വിട്ടു. പിന്നീട് ജനാധിപത്യത്തിനൊപ്പം നീണ്ട 71 വര്‍ഷങ്ങള്‍ രാജ്യം പിന്നിടുന്നു. കാലമിത്രയേറെ കഴിഞ്ഞിട്ടും നാടിത്രയേറെ പുരോഗമിച്ചിട്ടും കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ […]

India Kerala

ഇനി ചുട്ടു പൊള്ളും; സംസ്ഥാനം കനത്ത ചൂടിലേക്ക്

സംസ്ഥാനം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരളം ഇനി ചുട്ടുപൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കും. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലകളില്‍ ഈ മാസം അഞ്ചിന് എട്ട് ശരാശരിയില്‍ നിന്ന് എട്ട് ഡിഗ്രിയിലധികം […]

India Kerala

തരിശുകിടന്ന പാടത്ത് നൂറുമേനി കൊയ്ത് കര്‍ഷകര്‍

തരിശുകിടന്ന 250 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്ത്. അടുത്ത വര്‍ഷത്തോടെ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കൊടുമണ്‍ റൈസ് എന്ന പേരില്‍ ചിങ്ങം ഒന്നിന് വിപണിയിലെത്തും. കൊടുമണ്‍ പഞ്ചായത്തില്‍ ഓരോ വര്‍ഷവും നെല്‍കൃഷിയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറു പാടശേഖരങ്ങളിലായി 226 കര്‍ഷകരാണ് നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തരിശായി കിടന്ന 250 ഏക്കര്‍ പാടത്താണ് ഈ വര്‍ഷം പുതിയതായി […]

India Kerala

രഞ്ജിത്തിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്തെ രഞ്ജിത്തിന്റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ദേഹത്ത് 13 ചതവുകളുണ്ടെന്നും രഞ്ജിത്തിന്റെ ജനനേന്ദ്രിയം ചവിട്ടിച്ചതച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 14ന് രാത്രിയാണ് ഒരു സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നും സംഘത്തില്‍ […]

India Kerala

അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവില്ല

പാകിസ്താനില്‍ നിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറിലുണ്ടായ പാക്പ്രകോപനത്തിലാണ് സംഭവം. അതേ സമയം കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാസേന ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവുണ്ടായില്ല. പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് […]