ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സര്‍ക്കാര്‍ വ്യക്തമാക്കും. വനത്തില്‍ ബോംബിടാന്‍ വ്യോമസേനയുടെ ആവശ്യമില്ലെന്നും വ്യോമസേനാ മേധാവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ല. ലക്ഷ്യമിട്ടകാര്യങ്ങള്‍ നിറവേറിയോ എന്നതാണ് വ്യോമസേന നോക്കാറ്. മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കും. കാട്ടിലാണ് വ്യോമസേന ബോംബിട്ടതെങ്കില്‍ എന്തിനാണ് പാക് പ്രധാനമന്ത്രി തന്നെ പ്രതികരണവുമായി എത്തിയതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ചോദിച്ചു. കാലത്തിനനുസരിച്ച് ആധുനികവല്‍ക്കരിച്ച സേനയിലെ മികച്ച പോര്‍വിമാനമാണ് […]
Kerala
വ്യവസായ പാര്‍ക്കുകള്‍ക്കുമുണ്ട് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ പങ്ക്
ആറ് വര്‍ഷം മുമ്പ് മാത്രം തുടങ്ങിയതാണെങ്കിലും കാക്കഞ്ചേരിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ അതിന്റേതായ പങ്കുണ്ട്. പിന്നീട് കുറ്റിപ്പുറത്തും വന്നു മറ്റൊരു വ്യവസായ പാര്‍ക്ക്. ഐടിയും, ആഭരണനിര്‍മ്മാണ ശാലയും മുതല്‍ ഐസ്ക്രീം യൂണിറ്റ് വരെയുണ്ട് ഇവിടങ്ങളില്‍. വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ഉന്നത നിലവാരം കൈവരിച്ചതോടെ വ്യവസായങ്ങളും ആകാശംമുട്ടേ വളര്‍ന്നു. വലിയ സ്വപ്നങ്ങളും പേറിയാണ് 2003 സെപ്റ്റംബര്‍ 23ന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം കാക്കഞ്ചേരിയിലെ വ്യവസായ പാര്‍ക്ക് തുറന്ന് കൊടുത്തത്. ഇന്നിവിടെ […]
കർഷക ആത്മഹത്യ: നാളെ പ്രത്യേക മന്ത്രിസഭാ യോഗം
സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകൾ ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ജപ്തി നോട്ടീസ് കണ്ട് കർഷകർ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ബുധനാഴ്ച ചേരും. ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടക്കെണിയും ജപ്തി ഭീഷണിയും കാരണം 2 മാസത്തിനിടെ സംസ്ഥാനത്ത് 9 കർഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ തുടർന്ന് ഭൂരിഭാഗം കർഷകരുടെയും വിളകൾ […]
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടക്കുന്നത്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്നും ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. സി ദിവാകരന്‍ തിരുവനന്തപുരത്തും, ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും രാജാജി മാത്യു തോമസ് തൃശൂരിലും, പി.പി സുനീര്‍ വയനാട്ടിലും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലാണ് തീരുമാനം. 7, 8 തീയ്യതികളില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
എല്‍.പി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്‍.പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ ഇപ്പോള്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം സി.പി.ഐ എക്സിക്യൂട്ടീവിനെ അറിയിച്ചു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ഥിയായേക്കും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
കാസർഗോഡ് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം
കാസർഗോഡ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം. മദ്യവില്‍പ്പനശാല പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ചിതറയിലെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലുറച്ച് സി.പി.എം
കൊല്ലം ചിതറയിലെ ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം. എന്നാല്‍ കൊലപാതകം വ്യക്തിവിരോധം മൂലമാണെന്നും രാഷ്ട്രീയാരോപണം അന്വേഷിക്കുമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് പ്രതി ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കള്‍ തള്ളിയിരുന്നു. മരച്ചീനി കച്ചവടക്കാരനായിരുന്ന ബഷീറിനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയായ ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റവും കയ്യേറ്റവുമാണ് കൊലപാതകത്തിലവസാനിച്ചതെന്ന് […]












