India Kerala

ചാര്‍ജ്ജ് തീര്‍ന്നു; കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ പെരുവഴിയിലായി

ഉദ്ഘാടന ശേഷം നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകള്‍ ചാർജില്ലാതെ നിന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ഇലക്ട്രിക് ബസ് ദീർഘദൂര സർവീസിന് ഇറക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ദീർഘദൂര സർവീസുകൾക്ക് ഇലക്ട്രിക് ബസ് ഉപയോഗിക്കുന്നത് തുടരുമെന്ന് എം.ഡി. എം.പി. ദിനേശ് അറിയിച്ചു. തച്ചങ്കരിയുടെ പരീക്ഷണങ്ങൾ അതേ പടി തുടരുന്ന പുതിയ കെ.എസ്.ആർ.ഡി.സി എം.ഡി. എം.പി.ദിനേശിന് തുടക്കത്തിലെ പാളിച്ച. വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ദീർഘദൂര സർവീസിന് ഇലക്ട്രിക് ബസ് ഇറക്കിയതാണ് ആക്ഷേപത്തിന് കാരണം. ഇന്ന് തിരുവനന്തപ്പുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ബസ് […]

India Kerala

മത്സരിക്കാന്‍ താല്‍പര്യമുണ്ട്, രണ്ട് സീറ്റ് വേണം; പി.ജെ ജോസഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള താല്‍പര്യം തുറന്ന് പറഞ്ഞ് പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റെന്ന ആവശ്യം നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. കോട്ടയത്ത് മല്‍സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. അതേസമയം മല്‍സരരംഗത്ത് ഉണ്ടാകില്ലെന്ന് നിഷ ജോസ് കെ.മാണി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റെന്ന ആവശ്യം മുന്നോട്ടുവച്ചതെന്തിനെന്ന വ്യക്തമായ ഉത്തരമാണ് പി.ജെ ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. ലോക്സഭയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ട്. 1991 രാജീവ് ഗാന്ധിയുടെ […]

India Kerala

അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ

അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ. മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവും അവയവദാനത്തിന് സമ്മതം നൽകിയത്. അവയവദാനം മഹത്തായ കാര്യമാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ വെച്ച് തന്നെ താനും അങ്ങനെ ഒരു തീരുമാനമെടുക്കുകയാണെന്നും കലക്ടർ പറഞ്ഞു. ഐ.എം.എ കോഴിക്കോട്, ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ കലക്ടർക്ക് പുറമെ വിവിധ ആരോഗ്യ സംഘടനകൾ അവയവദാന സമ്മതപത്രം ഐ.എം.എക്ക് കൈമാറി.

India Kerala

കൊച്ചിയിൽ നാലാം ദിവസവും പുക ശല്യത്തിന് മാറ്റമില്ല

കൊച്ചിയിൽ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാർച്ച്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിംഗ് […]

India Kerala

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയില്‍

സിവില്‍ സപ്ലൈസിനു കീഴിലുള്ള സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലെ ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ കുടിശ്ശികയാക്കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാനാണ് വിതരണക്കാരുടെ തീരുമാനം. ഇത് സപ്ലൈകോയുടെ വിഷു വിപണിയേയും പ്രതികൂലമായി ബാധിക്കും. സപ്ലൈകോയുടെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലെറ്റുകളിലേക്ക് പ്രധാനമായും ചെറുകിട വിതരണക്കാരാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.1300ലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള പണം വിതരണക്കാര്ക്ക് നല്‍കിയിട്ടില്ല. 200 കോടി രൂപയോളമാണ് ഇങ്ങനെ […]

India Kerala

പിണറായി വിജയന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളിയുടെ വസതിയിലെത്തി.

India Kerala

കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരന്‍ നായര്‍

സി.പി.എം എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി വിമര്‍ശിച്ചു. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. ഇത് നിഷേധിച്ച എന്‍.എസ്.എസ് സമീപനമാണ് […]

India Kerala

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്

വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍ തൂക്കുപാലം പൊട്ടിവീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. വീഴ്ച്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ ഒരു കന്യാസ്ത്രീയുടെ നില ഗുരുതരമാണ്. ഡി.ടി.പി.സി വാടകക്ക് കൊടുത്ത പാലമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ കയറേണ്ടിടത്ത് 25 പേരോളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന.

India Kerala

സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വെ എടുത്ത് മാറ്റിയതില്‍ എം.പിയുടെ പ്രതിഷേധം

കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി റെയില്‍വെക്ക് നല്‍കാനുള്ള 55 ലക്ഷം രൂപ ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്. പണം അടച്ചാല്‍ ഉടന് പരസ്യബോര്‍ഡ് പുനസ്ഥാപിക്കാമെന്ന് റെയില്‍വെ ഉറപ്പ് നല്‍കി. പി.ആര്‍.ഡി വഴി സ്വകാര്യ പരസ്യക്കമ്പനിക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പരസ്യകമ്പനിയും റെയില്‍വെയും തമ്മിലുള്ള കരാറില്‍ 55 ലക്ഷം രൂപയുടെ കുടിശ്ശിക വന്നു. ഇതേ തുടര്ന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ റെയില്‍വെ തന്നെ നിര്‍ദേശം നല്‍കുകായിരുന്നു. ചില ബോര്‍ഡുകള്‍ എടുത്തു മാറ്റിയപ്പോള്‍ ചിലത് മറച്ചുവെച്ചു. […]

India Kerala

പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസ് സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്. സി.പി.എം നേതാക്കളുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി. ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. പെരിയയില്‍ കോണ്‍ഗ്രസിന്റെ അക്രമവും കൊള്ളയുമെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു.