India Kerala

ഒമ്പതര കോടിയുടെ ആദിവാസി ക്ഷേമ പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം

വയനാട്ടില്‍ ആദിവാസി ക്ഷേമ പദ്ധതിയുടെ മറവില്‍ വന്‍ ക്രമക്കേട്. തിരുനെല്ലി കരിമം കോളനിയിലെ എ.ടി.എസ് പദ്ധതി ട്രൈബല്‍ വകുപ്പ് അട്ടിമറിച്ചെന്ന് കോളനി വാസികള്‍ ആരോപിച്ചു. ഒമ്പതര കോടി രൂപയുടെ സമഗ്രവികസന പദ്ധതിപ്രകാരം കരിമം കോളനിയില്‍ ഒരു വീടു പോലും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. തിരുനെല്ലിയിലെ കരിമം ഗോത്ര കോളനിയില്‍ 25 ആദിവാസി കുടുംബങ്ങളുണ്ട്. ഇവര്‍ക്കായി 2016ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്ന് വീടുകള്‍ റോഡ് പാലം ഉള്‍പെടെ ഒമ്പതര കോടിയുടെ വികസന പദ്ധതിക്കാണ് മുന്‍ സര്‍ക്കാറിന്റെ പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ട് […]

India Kerala

സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; വീണ്ടും സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെ സമരമുഖത്തേക്കിറങ്ങാനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നാണ് സമരക്കാര്‍ […]

India Kerala

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു; കുടിവെളളക്ഷാമം രൂക്ഷമാകും

പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴ്ന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളിലെല്ലാം ജനുവരി അവസാനത്തോട് കൂടി ഭൂഗര്‍ഭജലത്തിന്റെ അളവ് നന്നേ കുറഞ്ഞിരുന്നു. ഈവര്‍ഷം ഇതുവരെ ലഭിക്കേണ്ട മഴയുടെ അളവില്‍ മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ ചെളിയടിഞ്ഞ് മണ്ണിന് മീതെയുണ്ടായ പാളികള്‍ തുലാവര്‍ഷക്കാലത്ത് മഴവെളളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നത് തടയുകയും ഉപരിതലപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് എല്ലാതരം […]

India Kerala

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിലേക്ക്

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിലേക്ക്. സ്ഥാനാർത്ഥി പാനലുമായി നേതാക്കൾ നാളെ ഡൽഹിയിലേയ്ക്ക് പോകും. അന്തിമ ധാരണക്കായി കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും തിരുവനന്തപുരത്ത് യോഗം ചേർന്നു. രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി എന്നിവർ യോഗം ചേർന്ന് ഓരോ മണ്ഡലത്തെയും സാധ്യതകളും വിജയസാധ്യതയുള്ള സ്ഥാനാർഥികളെയും ചർച്ച ചെയ്തു. ഹൈക്കമാൻഡ് മുന്നിൽ ചർച്ചയ്ക്ക് വയ്ക്കാൻ കഴിയുന്ന അന്തിമ പാനലും […]

India Kerala

മൂന്നാം സീറ്റ് അവകാശവാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചു

മൂന്നാമതൊരു സീറ്റ് എന്ന അവകാശവാദം ലീഗ് ഉപേക്ഷിച്ചു. ഇത് സംബസിച്ച ഉന്നതാധികാര സമിതി തീരുമാനത്തിന് പ്രവർത്തക സമിതി അംഗീകാരം നൽകി. രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി നൽകാമെന്ന കോൺഗ്രസ് ഉറപ്പ് അംഗീകരിച്ചാണ് തീരുമാനം. നേതാക്കൾക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും അണികൾ ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നായിരുന്നു മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ലീഗ് ഉയർത്തിയത്. മൂന്നു വട്ടം കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയിട്ടും മൂന്നാം സീറ്റെന്ന ആവശ്യം ഫലം കണ്ടില്ല. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പിൻമാറുന്നുവെന്നായിരുന്നു ലീഗിന്റെ […]

India Kerala

സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് അധ്യാപകര്‍ വരുമാനം ‌വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല. ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി‍. രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. […]

India Kerala

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റായി. സി.പി.എം സ്ഥാനാര്‍ഥികളെ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പ്രഖ്യാപിച്ചു. ആറ് സിറ്റിങ് എം.പിമാരും നാല് എം.എല്‍.എമാരുമാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത് . പി.കെ ശ്രീമതിയും വീണാ ജോര്‍ജുമാണ് വനിത സ്ഥാനാര്‍ഥികള്‍. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും പാര്‍ലമെന്റില്‍ ഇടത്പക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എം.എല്‍.എമാരും ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ളവരും ഇതിന് മുന്‍പും മത്സരിച്ചിട്ടുണ്ട്. പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംഘടനാ രംഗത്ത് […]

India Kerala

സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വറിന്റെ പേര് സംസ്ഥാന നേതൃത്വം അംഗീകരിച്ചേക്കും. ആറ് സിറ്റിംങ് എം.പിമാരേയും നാല് എം.എല്‍.എമാരെയും ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വനിതകളാണ് പട്ടികയിൽ ഇടം നേടിയത്. പൊന്നാനി മണ്ഡലത്തേക്ക് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പേര് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്ക് തീരുമാനം വിട്ടത്. ഇന്നലെ ചേര്‍ന്ന മണ്ഡലം […]

India Kerala

എംപാനല്‍ സമരം ഒത്തു തീര്‍ന്നു

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കണ്ടക്ടര്‍ ലൈസന്‍സുമുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 3861 എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് 47 ദിവസമായി എംപാനല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ മാസം അഞ്ച് മുതല്‍ അനിശ്ചിതകാല നിരാഹരസമരം ആരംഭിച്ചത്. വി.എസ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളുടെ പിന്തുണയും ഈ സമരത്തിന് ലഭിച്ചു. […]

India Kerala

ഹര്‍ത്താല്‍ ആഹ്വാനം: തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് ഡീന്‍ കുര്യാക്കോസ്

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതില്‍ തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. എല്ലാ കേസുകളിലും തന്നെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി സര്‍ക്കുലര്‍ അയച്ചത് ഇതിന്റെ ഭാഗമാണ്. കേസുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കൂട്ടുപ്രതികളാക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് തനിക്കെതിരെ കേസ് ചുമത്തിയത് ഭരണകൂട ഭീകരതയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആരോപണം. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസും […]