ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച […]
Kerala
മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ
എസ്.ഡി.പി.ഐ- ലീഗ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ. കൂടിക്കാഴ്ചക്ക് മുന്‍കയ്യെടുത്തത് മുസ്ലീം ലീഗെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു. കൊണ്ടോട്ടിയിലെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും കാണണമെന്ന് അറിയിച്ചത് മുസ്ലിംലീഗ് നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും ലീഗുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച […]
ന്യൂസിലാന്റ് ഭീകരാക്രമണം: വീണ്ടും വര്‍ഗീയ പോസ്റ്റുമായി നവോത്ഥാന നേതാവ് സി.പി സുഗതൻ
ഫേസ്ബുക്കിലൂടെ നിരന്തം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതൻ വീണ്ടും വിവാദവുമായി രംഗത്ത്. ന്യൂസിലാന്റിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ചാണ് നവോത്ഥാന വനിതാ മതില്‍ സംഘാടന സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി സുഗതന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‍. ന്യൂസിലാന്റിൽ മുസ്‍ലിംകള്‍ക്കെതിരെ വലതുപക്ഷ ഭീകരവാദി നടത്തിയ ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ […]
ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്
എല്ലാത്തവണത്തെയും പോലെ ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്. മൂന്ന് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. സീറ്റ് കുറഞ്ഞെന്ന് കരുതി വനിത കോൺഗ്രസ് വിപ്ലവം ഉണ്ടാക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിൽ പിടിവലി
പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ പിടിവലി. സീറ്റിനായി പി.എസ് ശ്രീധരന്‍പിള്ളക്കും കെ സുരേന്ദ്രനും എം.ടി രമേശിനും പുറമെ അൽഫോൺസ് കണ്ണന്താനവും കേന്ദ്ര നേതൃത്വത്തെ ആഗ്രഹം അറിയിച്ചു. വൈകീട്ട് ഡൽഹിയിൽ ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിഗണിക്കും. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ. അത് ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടക്കായാണ് വടംവലി ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, […]
ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച
ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച. മൂന്ന് സീറ്റുകളിലെ വിജയ സാധ്യത ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വത്തെ അശ്രയിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം ഉന്നയിച്ച് മത്സരിക്കാൻ സമ്മർദം ചെലുത്തും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടാകും. ആന്ധ്രയിലുള്ള ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
മോദി ഏറ്റവുമധികം വഞ്ചിച്ചത് രാജ്യത്തെ കര്‍ഷകരെയെന്ന് രാഹുല്‍
മോദി ഭരണത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കർഷകരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ പരിഗണന കൊടുക്കുന്നത് കർഷകർക്കായിരിക്കുമെന്ന് പറഞ്ഞ രാഹുൽ, മോദി ചെയ്ത പോലെ പാഴ്‍വാക്കുകൾ പറഞ്ഞ് ആരെയും പറ്റിക്കില്ലെന്നും വ്യക്തമാക്കി. ഒഡിഷയിൽ നിയമസഭാ-പൊതുതെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. ഈയടുത്ത് പാർട്ടി അധികാരത്തിൽ വന്ന ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വാക്ക് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ചത്തീസ്ഗഡിൽ അധികാരമേറ്റുടൻ […]
ന്യൂസിലാന്റ് ഭീകരാക്രമണം: മലയാളി യുവതിയെ കാണാതായി
ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
കോണ്‍ഗ്രസ് സീറ്റ് വിഭജനം: വയനാട്ടിലും ഇടുക്കിയിലും ഗ്രൂപ്പ് തര്‍ക്കം
കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ഗ്രൂപ്പ് തര്‍ക്കം. വയനാട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുള്ളത്. വയനാട്ടിൽ ടി സിദ്ദീഖിനെ നിർത്തുന്നെങ്കിൽ ഇടുക്കി ജോസഫ് വാഴക്കന് വേണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യം. ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് മത്സരിച്ചാല്‍ വയനാട് അബ്ദുൽ മജീദിന്റെ പേരും ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചു. വയനാട് നിലവിൽ ഐ ഗ്രൂപ്പിന്റെ സീറ്റ് ആണ്.